
കൊച്ചി: മലയാളത്തിലെ ആദ്യത്തെ ബിസിനസ് ദിനപത്രമായ ന്യൂഏജ്, അതിന്റെ ഇ-പേപ്പർ പതിപ്പ് പുത്തൻ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ പരിഷ്കരിച്ച് അവതരിപ്പിക്കുന്നു.
ഇന്ന് മുതൽ ദിവസേനയുള്ള ഇ-പേപ്പർ വായിക്കുവാൻ പ്രിയ വായനക്കാർക്ക് epaper.livenewage.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. ഇനി മുതൽ പത്രത്തിന്റെ pdf കോപ്പി ഗ്രൂപ്പുകളിൽ ഷെയർ ചെയ്യുന്നതല്ല.
മൊബൈലിലും കംപ്യൂട്ടറിലും ഒരുപോലെ മികച്ച വായനാനുഭവം നൽകുന്ന വിധത്തിലാണ് പുതിയ പതിപ്പ് ക്രമീകരിച്ചിരിക്കുന്നത്. വാർത്തകൾ സൂം ചെയ്ത് വായിക്കുവാനും ആവശ്യമുള്ള വാർത്തകൾ ക്രോപ് ചെയ്ത് ഡൌൺലോഡ് ചെയ്യുവാനും നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് വാർത്തകൾ ഷെയർ ചെയ്യുവാനും പുതിയ പതിപ്പിൽ സാധിക്കും. കഴിഞ്ഞ ഒരുമാസത്തെ ന്യൂഏജ് പത്രങ്ങളുടെ ആർക്കൈവും ഇതിനൊപ്പം ഒരുക്കിയിട്ടുണ്ട്.
ഇ-പേപ്പർ ലിങ്ക് ആദ്യമായി സന്ദർശിക്കുമ്പോൾ ലഭ്യമാകുന്ന നോട്ടിഫിക്കേഷനിൽ നിന്നും ആപ്പ് മൊബൈലിൽ ഇൻസ്റ്റാൾ ചെയ്‌താൽ പിന്നീട് ലിങ്ക് സന്ദർശിക്കാതെ മൊബൈലിൽ നിന്നും നേരിട്ട് ആപ്പ് വഴി പത്രം വായിക്കുവാനുള്ള പേജിലേക്ക് എത്തുവാൻ സാധിക്കുന്നതാണ്.
തുടക്കത്തിൽ ഈ സേവനങ്ങളെല്ലാം പ്രിയ വായനക്കാർക്ക് തികച്ചും സൗജന്യമായി ലഭ്യമാകുന്നതായിരിക്കും.