മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് അന്തരിച്ചു; വിടവാങ്ങിയത് ഉദാരവത്കരണത്തിന്റെ ഉപജ്ഞാതാവ്ഇന്ത്യയുടെ തുകല്‍ കയറ്റുമതി ഉയരുന്നുആർആൻഡ്ഡി പ്രവർത്തനങ്ങള്‍ക്ക് കൂടുതല്‍ പണം ചെലവഴിച്ച്‌ കേരളംഇന്ത്യ ആഗോള വികസനത്തിന്റെ കേന്ദ്രമാകുമെന്ന് പ്രധാനമന്ത്രിജിഎസ്ടി കൗൺസിൽ യോഗം: വിലകുറഞ്ഞതും ചെലവേറിയതും എന്തെല്ലാം?

വിദേശ രാജ്യങ്ങളിൽ നിന്നുള്ള സംഭരണത്തിന് പുതിയ ബാങ്കിംഗ് നയം

ദില്ലി: ധനകാര്യ സേവന വകുപ്പിന് കീഴിൽ വരുന്ന ഗവൺമെന്‍റിന്‍റെ ബിസിനസ്സ് ഇടപാടുകൾ സ്വകാര്യ മേഖലാ ബാങ്കുകൾക്ക് കൂടി അനുവദിക്കുന്നതിന്റെ ഭാഗമായി, മന്ത്രാലയത്തിന്റെ വിദേശ സംഭരണത്തിനായി ലെറ്റർ ഓഫ് ക്രെഡിറ്റ് (LC), ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ (DBT) എന്നീ സാമ്പത്തിക സേവനങ്ങൾ നൽകാൻ തീരുമാനം. എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ആക്‌സിസ് ബാങ്ക് എന്നീ ബാങ്കുകളെയാണ് ഇതിനായി പ്രതിരോധ മന്ത്രാലയം ചുമതലപ്പെടുത്തിയിരിക്കുന്നത്. മന്ത്രാലയത്തിന് ഈ സേവനങ്ങൾ നൽകുന്നതിന് ഇതുവരെ അംഗീകൃത പൊതുമേഖലാ ബാങ്കുകളെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. സ്വകാര്യമേഖലാ ബാങ്കുകൾക്ക് LC, DBT ബിസിനസ്സ് അനുവദിക്കുന്നത് ബാങ്കുകളുടെ പൊതുവെയുള്ള മത്സരക്ഷമതയും കാര്യക്ഷമതയും കൂട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ആണ് ഇക്കാര്യം അറിയിച്ചത്.

മേക്ക് ഇൻ ഇന്ത്യക്കായി ആയുധ നിർമ്മാണ യൂണിറ്റുകൾ പ്രതിരോധ നിർമ്മാണ മേഖലയിൽ ‘മേക്ക് ഇൻ ഇന്ത്യ’ പ്രോത്സാഹിപ്പിക്കുന്നതിനായി, ആയുധ നിർമ്മാണത്തിനുള്ള 107 ലൈസൻസുകൾ ഉൾപ്പെടെ, നിർമ്മാണ യൂണിറ്റുകൾ സ്ഥാപിക്കുന്നതിനുള്ള 584 പ്രതിരോധ ലൈസൻസുകൾ 358 സ്വകാര്യ കമ്പനികൾക്കായി ഗവണ്മെന്റ് നൽകി. കൂടാതെ, 16 പ്രതിരോധ പൊതുമേഖലാ കമ്പനികൾ സായുധ സേനയ്ക്ക് ആവശ്യമായ വിവിധ പ്ലാറ്റ്‌ഫോമുകളും ഉപകരണങ്ങളും നിർമ്മിക്കുന്നു. രാജ്യസഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ കേന്ദ്ര പ്രതിരോധ സഹമന്ത്രി അജയ് ഭട്ട് ആണ് ഈ വിവരം അറിയിച്ചത്.

X
Top