മുംബൈ: വിപണി അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ പുതിയ ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം ഏപ്രിലില്‍ കുറഞ്ഞു. 16 ലക്ഷം പുതിയ ഡീമാറ്റ് അക്കൗണ്ടുകള്‍ മാത്രമാണ് കഴിഞ്ഞമാസം തുടങ്ങിയത്. മാര്‍ച്ചില്‍ ഇത് 19 ലക്ഷവും ഫെബ്രുവരിയില്‍ 21 ലക്ഷവുമായിരുന്നു.
പ്രതിമാസാടിസ്ഥാനത്തില്‍ 18 ശതമാനം ഇടിവ്. മൊത്തം ഡീമാറ്റ് അക്കൗണ്ടുകളുടെ എണ്ണം 2023 ഏപ്രിലില്‍ 11.6 കോടിയാണ്. 2023 സാമ്പത്തികവര്‍ഷത്തില്‍ പ്രതിമാസം ശരാശരി 21 ലക്ഷം അക്കൗണ്ടുകള്‍ പുതിയായി തുടങ്ങുന്നു.
കൂടാതെ, എന്‍എസ്ഇയിലെ സജീവ ഉപയോക്തൃ ക്ലയന്റുകളുടെ എണ്ണം വാര്‍ഷിക അടിസ്ഥാനത്തില്‍ 16.3 ശതമാനവും പ്രതിമാസ അടിസ്ഥാനത്തില്‍ 4.6 ശതമാനവും കുറഞ്ഞു. 2023 ഏപ്രിലില്‍ 3.12 കോടി സജീവ ക്ലയിന്റുകളാണ് എന്‍എസ്ഇയിലുള്ളത്. ഇത് തുടര്‍ച്ചയായ പത്താം മാസമാണ് സജീവ ട്രേഡേഴ്‌സിന്റെ എണ്ണത്തില്‍ കുറവ് വരുന്നത്.
പകര്‍ച്ചവ്യാധി സമയത്ത് ഡീമാറ്റ് അക്കൗണ്ട് കൂട്ടിച്ചേര്‍ക്കലുകള്‍ വര്‍ദ്ധിച്ചിരുന്നു. പക്ഷേ വിപണികള്‍ ക്രമരഹിതമാകുകയും എഫ്‌ഐഐ ഉത്സാഹം കുറയുകയും ചെയ്തപ്പോള്‍ അത് റീട്ടെയില്‍ നിക്ഷേപകരേയും ബാധിച്ചു. നിലവില്‍, സീറോധ, അപ്‌സ്റ്റോക്‌സ്, ഏഞ്ചല്‍ വണ്‍, ഗ്രോ, 5 പൈസ ക്യാപിറ്റല്‍ എന്നീ അഞ്ച് ഡിസ്‌കൗണ്ട് ബ്രോക്കര്‍മാര്‍ സജീവ ക്ലയന്റുകളുടെ 60 ശതമാനത്തിലധികം വഹിക്കുന്നു.
നിക്ഷേപകരുടെ താല്‍പര്യം കുറയുന്നത് ഡിസ്‌ക്കൗണ്ട് ബ്രോക്കര്‍മാരേയും ബാധിക്കുന്നുണ്ട്. ക്ലയിന്റ് കൂട്ടിച്ചേര്‍ക്കല്‍ കുറയുന്നതോടെയാണ് ഇത്.