കൊച്ചി: പുതിയ ഒ.ബി.ഡി. 2 ബി നിബന്ധനകള്‍ പാലിക്കുന്ന ആക്ടിവ 125 പതിപ്പ് ഹോണ്ട മോട്ടോർ സൈക്കിള്‍ ആൻഡ് സ്‌കൂട്ടർ ഇന്ത്യ നിരത്തിലിറക്കി.
ആകർഷകമായ പുതിയ നിറങ്ങളും ആധുനിക ഫീച്ചറുകളുമാണ് ആക്ടിവ പുതിയ പതിപ്പിന്റെ പ്രത്യേകത. ഒ.ബി.ഡി 2 ബി നിബന്ധന പാലിക്കുന്ന 123.92 സി.സി സിംഗിള്‍ സിലിണ്ടർ പി.ജി.എം,എഫ്.ഐ എൻജിനാണ് പുതിയ മോഡലിലുള്ളത്.
കോള്‍മെസേജ് അലേർട്ടുകള്‍ക്കും നാവിഗേഷനും ഹോണ്ട റോഡ്‌സിങ്ക് ആപ്പുമായി ബ്ലൂടൂത്ത് കണക്ടിവിറ്റിയുള്ള 4.2 ഇഞ്ച് ടി.എഫ്.ടി ഡിസ്‌പ്ലേ, യു.എസ്.ബി ടൈപ്പ് സി ചാർജിംഗ് പോർട്ട് എന്നീ സജ്ജീകരണങ്ങളുമുണ്ട്.
പേള്‍ ഇഗ്‌നിയസ് ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേള്‍ ഡീപ്പ് ഗ്രൗണ്ട് ഗ്രേ, പേള്‍ സൈറൻ ബ്ലൂ, റെബല്‍ റെഡ് മെറ്റാലിക്, പേള്‍ പ്രഷ്യസ് വൈറ്റ്, എന്നീ നിറങ്ങളില്‍ വാഹനം ലഭ്യമാണ്.
വില: 94,422 രൂപ മുതല്‍.