2000 രൂപയ്ക്ക് മുകളിലുള്ള UPI ഇടപാടുകൾക്ക് GST എന്ന പ്രചരണംതള്ളി ധനമന്ത്രാലയംഎഫ്ടിഎ: രാജ്യങ്ങളുമായി ഇന്ത്യ ചര്‍ച്ച നടത്തുമെന്ന് ഗോയല്‍യുഎസ് താരിഫ്: ഇന്ത്യന്‍ നിബന്ധനകള്‍ അംഗീകരിച്ച് ചൈനീസ് കമ്പനികള്‍പ്രവചനങ്ങളെ കടത്തിവെട്ടി ചൈനയുടെ ജിഡിപി മുന്നേറ്റംഇന്ത്യയിൽ ‘കടന്നുകയറി’ ചൈനീസ് ഉൽപന്നങ്ങൾ; വ്യാപാരക്കമ്മി 100 ബില്യനു തൊട്ടടുത്ത്

ടെലികോം വിപണി കയ്യടക്കി റീലയൻസ് ജിയോ

മുംബൈ: ജിയോയ്ക്ക് 34.7 ലക്ഷം പുതിയ വരിക്കാർ. കേരളത്തിൽ മാത്രം ഒറ്റ മാസം കൊണ്ട് 82,000 വരിക്കാരുമായി ആണ് ജിയോയുടെ മുന്നേറ്റം. ഏറ്റവും പുതിയ ട്രായ് റിപ്പോർട്ട് പ്രകാരം കേരളത്തിൽ സെപ്തംബർ മാസത്തിൽ ആണ് ജിയോ എൺപത്തിരണ്ടായിരം പുതിയ വരിക്കാരെ നേടിയത്. ഇതോടെ കമ്പനിയുടെ കേരളത്തിലെ മാത്രം മൊത്തം വരിക്കാരുടെ എണ്ണം ഒരു കോടി അഞ്ചുലക്ഷത്തിലധികമായി.

രാജ്യത്ത് 34 .7 ലക്ഷം പുതിയ വരിക്കാരെ നേടി ഇന്ത്യയിലെ ഏറ്റവും ശക്തമായ ടെലികോം നെറ്റ്‌വർക്ക് എന്ന സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ജിയോ.

2023 സെപ്റ്റംബറിൽ ഏറ്റവും കൂടുതൽ വരിക്കാരെ ചേർത്ത ടെലികോം കമ്പനി ജിയോയാണ്. ഭാരതി എയർടെൽ 0.61 ദശലക്ഷം സജീവ വയർലെസ് ഉപയോക്താക്കളെയാണ് മാസം ചേർക്കുന്നത്.

കടക്കെണിയിൽ ആയ വോഡഫോൺ ഐഡിയക്ക് 0.4 ദശലക്ഷം സജീവ ഉപയോക്താക്കളെ ലഭിച്ചു. 5ജി പദ്ധതികൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇത്രയധികം പുതിയ ഉപയോക്താക്കളെ നേടാൻ ആയത് വിയെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്.

ബിഎസ്എൻഎൽ വരിക്കാർ കൊഴിയുന്നു
അതേസമയം പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎല്ലിന് 0.63 ദശലക്ഷം വയർലെസ് ഉപയോക്താക്കളെ നഷ്ടപ്പെട്ടു.

2023 സെപ്തംബർ അവസാനത്തോടെ ടെലികോം കമ്പനികളുടെയും ആകെ സജീവ വരിക്കാരുടെ എണ്ണം പരിശോധിച്ചാലും ജിയോ തന്നെയാണ് മുന്നിൽ. ജിയോക്ക് മൊത്തം 42.02 കോടി സജീവ വരിക്കാരാണുള്ളത്.

എയർടെല്ലിന് 37.61 കോടി വരിക്കാരും
എന്നാൽ ബിഎസ്എൻഎല്ലിന്റെ സജീവ വരിക്കാരുടെ എണ്ണം 4.9 കോടി വരിക്കാരിൽ താഴെയായി. ടെലികോം കമ്പനിക്ക് 4G അവതരിപ്പിക്കാൻ കഴിയുമെങ്കിൽ മാത്രമേ ഇനി കൂടുതൽ വരിക്കാരെ കൂട്ടിച്ചേർക്കൂ.

മൊത്തത്തിലുള്ള വരിക്കാരുടെ എണ്ണത്തിൽ എയർടെല്ലാണ് മുന്നിൽ.

X
Top