ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

ശക്തിയേറിയ മാക്ക് മിനി എം4 അവതരിപ്പിച്ച്‌ ആപ്പിള്‍

ക്തിയേറിയ പുതിയ മാക്ക് മിനി കംപ്യൂട്ടർ അവതരിപ്പിച്ച്‌ ആപ്പിള്‍. ആപ്പിളിന്റെ ഏറ്റവും പുതിയ എം4, എം4 പ്രോ ചിപ്പുകള്‍ ശക്തിപകരുന്ന മാക്ക് മിനി അഞ്ച് ഇഞ്ച് മാത്രം നീളവും വീതിയുള്ള പുതിയ രൂപകല്‍പനയിലാണ് ഒരുക്കിയിരിക്കുന്നത്.

ദൈനംദിന ജോലികള്‍ മുതല്‍ കഠിനമായ ജോലികള്‍ ചെയ്യാനാകും വിധമാണ് മാക്ക് മിനി ഒരുക്കിയിരിക്കുന്നത്. മാക്ക് എം1 മോഡലിനേക്കാള്‍ 1.8 ഇരട്ടി സിപിയു വേഗവും 2.2 ഇരട്ടി ജിപിയു വേഗവുമാണ് കമ്ബനി പുതിയ എം4 പതിപ്പില്‍ വാഗ്ദാനം ചെയ്യുന്നത്. ആപ്പിള്‍ ഇന്റലിജൻസും പുതിയ മാക്ക് മിനിയിലുണ്ടാവും.

59900 രൂപയിലാണ് ഇതിന്റെ വില ആരംഭിക്കുന്നത്. നവംബർ എട്ട് മുതല്‍ വില്‍പന ആരംഭിക്കുന്ന മാക്ക് മിനിയുടെ എം4, എം4 പ്രോ പതിപ്പുകള്‍ ഇപ്പോള്‍ മുൻകൂർ ഓർഡർ ചെയ്യാം.

3ഡി റെന്ററിങ്, ഓഡിയോ പ്രൊസസിങ് പോലെ ശക്തിയേറെ ആവശ്യമുള്ള ജോലികള്‍ ചെയ്യാൻ എം4 ചിപ്പിന്റെ പിൻബലത്തില്‍ മാക്ക് മിനിക്ക് സാധിക്കും. എം2 ചിപ്പിനേക്കാള്‍ മൂന്നിരട്ടി വേഗമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

പുതിയ മാക്ക് മിനിയുടെ മുൻവശത്തും പിൻവശത്തും പോർട്ടുകള്‍ നല്‍കിയിട്ടുണ്ട്. ഈ പോർട്ടുകള്‍ക്കൊപ്പം മൂന്ന് കണ്ടർബോള്‍ട്ട് 4 പോർട്ടുകളാണ് എം4 ചിപ്പ് പതിപ്പിനുള്ളത്. എം4 പ്രോ വേരിയന്റിന് ഒരു തണ്ടർബോള്‍ട്ട് 5 പോർട്ടും നല്‍കിയിട്ടുണ്ട്. സെക്കന്റില്‍ 120 ജിബി വരെ വേഗത്തില്‍ ഡാറ്റ കൈമാറാൻ ഇതുവഴി സാധിക്കും.

ഉയർന്ന റസലൂഷനിലുള്ള ഡിസ്പ്ലേകള്‍ ഇത് പിന്തുണയ്ക്കും. എം4 ചിപ്പ് മാക്ക് മിനി രണ്ട് 6കെ മോണിറ്ററുകളുമായും ഒരു 5 കെ മോണിറ്ററുമായും ഇത് ബന്ധിപ്പിക്കാം. എം4 പ്രോയ്ക്ക് മൂന്ന് 6കെ മോണിറ്ററുകള്‍ കൈകാര്യം ചെയ്യാൻ ശേഷിയുണ്ട്.

ആപ്പിള്‍ ഇന്റലിജൻസിന്റെ സഹായത്തോടെ എഴുതാനും, എഴുത്തുകള്‍ കൈകാര്യം ചെയ്യാനും മാക്ക് മിനിയില്‍ സാധിക്കും. ഇമേജ് പ്ലേഗ്രൗണ്ട്, ജെൻമോജി പോലുള്ള ടൂളുകളുടെ സഹായത്തോടെ ഓണ്‍ ഡിവൈസ് ടെക്സ്റ്റ് ടു ഇമേജ് ജനറേഷൻ സാധ്യമാണ്.

ഡിസംബറില്‍ ചാറ്റ് ജിപിടിയും മാക്ക്‌ഒഎസില്‍ എത്തും.

X
Top