
കൊച്ചി: ഓപ്പണ്‍ സോഫ്റ്റ്വെയര്‍ ആര്‍കിടെക്ചറുകളടക്കമുള്ള ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലൂടെ മികച്ച സാമ്പത്തിക നിര്‍ദേശങ്ങള്‍ നല്‍കുന്ന യുകെ ആസ്ഥാനമായ ഇന്‍റലിഫ്ലോ അത്യാധുനിക സൗകര്യങ്ങളോടെ പുതിയ വര്‍ക്ക് സ്‌റ്റേഷന്‍ ഇന്‍ഫോപാര്‍ക്കില്‍ തുറന്നു.
ലുലു സൈബര്‍ ടവര്‍ രണ്ടിലാണ് പുതിയ വര്‍ക്ക് സ്‌പേസ് തുറന്നത്. 146 വര്‍ക്ക് സ്‌റ്റേഷനുകളും 30 ഓപ്പണ്‍ വര്‍ക്ക് സ്‌പേസുകളും എട്ട് മീറ്റിംഗ് റൂമുകളും 45 പേര്‍ക്ക് ഒരേസമയം ഇരിക്കാവുന്ന കഫേ ഏരിയയും ഒരുക്കിയിട്ടുണ്ട്.
മികച്ച വെന്‍റിലേഷന്‍, കാര്‍ബണ്‍ ഫില്‍ട്ടര്‍ സംവിധാനത്തോടെ ഏറ്റവും ശുദ്ധീകരിച്ച വെള്ളം, കുറഞ്ഞ ജൈവസംയുക്തങ്ങളടങ്ങിയ ഉപകരണങ്ങള്‍ കൊണ്ട് നിര്‍മിച്ച ഫര്‍ണീച്ചറുകള്‍, ഉയരം ക്രമീകരിച്ച് ജോലി ചെയ്യാനാകുന്ന ഡെസ്‌കുകളും ഇരിപ്പിടങ്ങളും, വര്‍ക്ക്‌സ്‌പേസുകളിലെ ശബ്ദസഞ്ചാരം ലഘൂകരിക്കാന്‍ അക്കോസിറ്റിക് മെറ്റീരിയിലകള്‍, വിപുലമായ ഫ്ലെക്‌സ് ഇടങ്ങൾ എന്നിവ പുതിയ വര്‍ക്ക് സ്‌റ്റേഷനുകളിലുണ്ട്.