ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് പുതിയ ടൂറിസം സൂചിക അവതരിപ്പിച്ചു

മുംബൈ: എൻഎസ്ഇ പുതിയ തീമാറ്റിക് സൂചിക അവതരിപ്പിച്ചു. നിഫ്റ്റി ടൂറിസം ഇൻഡക്സാണ് പുതിയതായി ലോഞ്ച് ചെയ്തിരിക്കുന്നത്.

എൻ.എസ്.ഇയുടെ ഇൻഡക്സ് സർവീസ് സബ്സിഡിയറി ആയ NSE Indices Limited, ഈ വാരത്തിന്റെ തുടക്കത്തിലാണ് പുതിയ ഇൻഡക്സ് ലോഞ്ച് ചെയ്തത്. ട്രാവൽ & ടൂറിസം മേഖലയിൽ ബിസിനസ് ചെയ്യുന്ന, നിഫ്റ്റി 500 സൂചികയിൽ ഉൾപ്പെട്ടിരിക്കുന്ന കമ്പനികളെ പ്രതിനിധീകരിക്കുന്ന സൂചികയാണിത്.

ഈ മേഖലയിലെ വലിയ 30 കമ്പനികളെയാണ് സൂചികയിൽ ഉൾപ്പെടുത്തുക. കഴിഞ്ഞ ആറ് മാസത്തെ ശരാശരി ഫ്രീ ഫ്ലോട്ട് മാർക്കറ്റ് ക്യാപിറ്റലൈസേഷൻ അടിസ്ഥാനമാക്കിയാണ് കമ്പനികളെ തെരഞ്ഞെടുത്തിരിക്കുന്നത്.

റിവ്യൂ സമയത്ത് നിഫ്റ്റി 500 സൂചികയിൽ ഉൾപ്പെട്ടിരിക്കുന്ന, ഓഹരികളുടെ വെയ്റ്റേജ് ക്യാപ് 20% എന്ന നിലയിലാണ്.

രാജ്യത്ത് ടൂറിസം മേഖലയിൽ വലിയ വളർച്ചയാണുണ്ടാകുന്നത്. ആഭ്യന്തര തലത്തിൽ ടൂറിസം വികസനത്തിന് വലിയ സാധ്യതകളുമുണ്ട്. ആഗോള ടൂറിസം മേഖലയിൽ മുൻനിര രാജ്യമായി മാറാനാണ് ഇന്ത്യ ശ്രമിക്കുന്നത്.

ഈ സെക്ടറിലെ കമ്പനികൾ ഇന്ത്യയിലെ തന്നെ വലിയ ഇൻഡസ്ട്രികളിൽ ഒന്നിനെ പ്രതിനിധീകരിക്കുന്നു. രാജ്യത്തിന്റെ ആകെ ജി.ഡി.പിയിൽ 199.6 ബില്യൺ സംഭാവന ചെയ്യുന്നതും ടൂറിസം മേഖലയാണ്.

നിഫ്റ്റി ഇന്ത്യ ടൂറിസം ഇൻഡെക്സിന്റെ ബേസ് ഡേറ്റ് 2005 ഏപ്രിൽ 1, ബേസ് വാല്യു 1000 എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഈ സൂചിക അർദ്ധവാർഷികാടിസ്ഥാനത്തിൽ പുനർ നിർമിക്കും, പാദ അടിസ്ഥാനത്തിൽ റീബാലൻസ് ചെയ്യും.

നിലവിൽ 17 ഓഹരികളാണ് പുതിയ സൂചികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. നിഫ്റ്റി ടൂറിസം ഇൻഡെക്സിൽ ഉൾപ്പെട്ടിരിക്കുന്ന, കൂടുതൽ വെയ്റ്റേജുള്ള ഓഹരികളുടെ വിവരങ്ങളാണ് താഴെ നൽകുന്നത്.

ഓഹരിയുടെ പേര്, ശതമാനാടിസ്ഥാനത്തിൽ സൂചികയിലെ വെയ്റ്റേജ് എന്നീ ക്രമത്തിലാണ് വിവരങ്ങൾ നൽകിയിരിക്കുന്നത്.

  • ഇന്റർഗ്ലോബ് ഏവിയേഷൻ : 20.01
  • ഇന്ത്യൻ ഹോട്ടൽസ് കമ്പനി : 19.89
  • ഇന്ത്യൻ റെയിൽവെ കാറ്ററിങ് & ടൂറിസം : 14.4
  • ജി.എം.ആർ എയർപോർട്സ് ഇൻഫ്രാസ്ട്രക്ചർ : 9.72
  • ജൂബിലന്റ് ഫുഡ് വർക്സ് : 8.78
  • ഇ.ഐ.എച്ച് : 4.26
  • ലെമൺ ട്രീ ഹോട്ടൽസ് : 3.11
  • സഫയർ ഫുഡ്സ് ഇന്ത്യ : 2.92
  • ദേവയാനി ഇന്റർനാഷണൽ : 2.76
  • വെസ്റ്റ്ലൈഫ് ഫുഡ് വേൾഡ് : 2.58%

X
Top