ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

പുത്തൻ ‘നോട്സ്’ ഫീച്ചറുമായി സെറോദ

ന്ത്യയിലെ മുൻനിര സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ സെറോദ (Zerodha), പുതിയ ഫീച്ചർ അവതരിപ്പിച്ചു. സെറോദയുടെ പ്ലാറ്റ്ഫോമായ കൈറ്റിലാണ് (Kite) ‘നോട്സ്’ (Notes), എന്ന പുതിയ ഫീച്ചർ ലഭ്യമാക്കിയിരിക്കുന്നത്.

എന്തു കൊണ്ട് ചില ഓഹരികൾ മോണിറ്റർ ചെയ്യുന്നു എന്ന് ഉപയോക്താക്കൾക്ക് ട്രാക്ക് ചെയ്യാൻ സഹായിക്കുന്ന സംവിധാനമാണിത്. ഇതിലൂടെ മാർക്കറ്റ് വാച്ച് ലിസ്റ്റിൽ ആഡ് ചെയ്തു വെക്കുന്ന ഓരോ ഇൻസ്ട്രുമെന്റിനോട് അനുബന്ധമായും പേഴ്സണലൈസ്ഡ് നോട്സ് സൂക്ഷിക്കാൻ സാധിക്കും.

പുതിയ സംവിധാനം അവതരിപ്പിച്ച വിവരം സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിലൂടെയും സെറോദ അറിയിച്ചിട്ടുണ്ട്. മാർക്കറ്റ് വാച്ചിൽ, എന്തു കൊണ്ട് ആ പ്രത്യേക ഓഹരിയിൽ നിങ്ങൾ താല്പര്യം പ്രകടിപ്പിക്കുന്നത് എന്തു കൊണ്ടാണ് എന്ന ക്വിക് നോട്സ് കൂട്ടിച്ചേർക്കാൻ സാധിക്കുമെന്നാണ് കമ്പനി അറിയിച്ചത്.

നിലിൽ കൈറ്റ് വെബ്സൈറ്റിലാണ് നോട്സ് ഫീച്ചർ ലഭ്യമായിരിക്കുന്നത്. വൈകാതെ സെറോദ മൊബൈൽ ആപ്ലിക്കേഷനിലും ഇത് ലഭിക്കും.

വ്യക്തിഗതമായി ഏത് രീതിയിലുള്ള നോട്സുകൾ വേണമെങ്കിലും ഓരോ ഓഹരിക്ക് നേരെയും ആഡ് ചെയ്യാൻ സാധിക്കും. ഉദാഹരണത്തിന് നിങ്ങൾ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഓഹരി വാച്ച് ലിസ്റ്റിൽ ആഡ് ചെയ്തുവെന്ന് കരുതുക.

നേരിട്ട് മാർക്കറ്റ് വാച്ചിൽ ‘Check after lunch’ എന്ന നോട്സ് ആഡ് ചെയ്യാൻ സാധിക്കും. ഇത്തരം നോട്ടുകൾ ഭാവിയിൽ വീണ്ടും കാണാൻ സാധിക്കും. അത്തരത്തിൽ സാഹചര്യങ്ങൾ പുനർ വിശകലനം നടത്താനും, തീരുമാനങ്ങൾ കൈക്കൊള്ളാനും സാധിക്കുമെന്നതും നേട്ടമാണ്.

കൈറ്റിൽ എങ്ങനെയാണ് നോട്സ് ഫീച്ചർ ആഡ് ചെയ്യേണ്ടത്?
സ്റ്റെപ്പ് 1: ഇൻസ്ട്രുമെന്റിന് നേരെയുള്ള ‘…’ (more options) എന്നതിൽ ക്ലിക്ക് ചെയ്യുക
സ്റ്റെപ്പ് 2: ‘Notes’ എന്നത് തെരഞ്ഞെടുക്കുക
സ്റ്റെപ്പ് 3: ഇൻസ്ട്രുമെന്റ് ആഡ് ചെയ്യാനുള്ള കാരണം ടൈപ്പ് ചെയ്യുക
സ്റ്റെപ്പ് 4: നോട്സ് സേവ് ചെയ്യുന്നതിനായി ‘✓’ എന്നതിൽ ക്ലിക്ക് ചെയ്യുക
നോട്സ് ഹൈഡ് ചെയ്യുന്നതെങ്ങനെ?
സ്റ്റെപ്പ് 1: ‘സെറ്റിങ്സ്’ തെരഞ്ഞെടുക്കുക
സ്റ്റെപ്പ് 2: ‘Show notes’ എന്നത് അൺസെലക്ട് ചെയ്യുക

ഉപയോക്താക്കൾക്ക് ‘Ctrl + Enter’ അമർത്തിക്കൊണ്ട് നോട്സ് സേവ് ചെയ്യാം. ‘✖’ അല്ലെങ്കിൽ ‘Esc key’ അമർത്തിക്കൊണ്ട് മാറ്റങ്ങൾ സേവ് ചെയ്യാതെ അവ ക്ലോസ് ചെയ്യാം. ഏതെങ്കിലും ഇൻസ്ട്രുമെന്റ് മാർക്കറ്റ് വാച്ചിൽ നിന്ന് റിമൂവ് ചെയ്യപ്പെട്ടാൽ അതിനോട് അനുബന്ധമായിട്ടുള്ള നോട്സും ഡിലീറ്റ് ചെയ്യപ്പെടും.

വീണ്ടും അതേ ഇൻസ്ട്രുമെന്റ് ആഡ് ചെയ്താലും പഴയ നോട്സ് തിരികെ ലഭിക്കുകയില്ല. ഓരോ നോട്സിലും 512 ക്യാരക്ടറുകൾ വരെ ടൈപ്പ് ചെയ്ത് സൂക്ഷിക്കാം.

X
Top