ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

സിറോദ മ്യൂച്ചൽ ഫണ്ടിൽ പണമടയ്ക്കുന്ന രീതി മാറുന്നു

ട്രേഡിങ്ങ് അക്കൗണ്ടിൽ പണമുണ്ടെങ്കിൽ അതിൽനിന്ന് മ്യൂച്ചൽ ഫണ്ടു എസ്ഐപികളിലേക്ക് പണം അടച്ചുപോകുന്ന രീതി ഓഹരി വിപണി റെഗുലേറ്ററായ സെബി ജൂലൈ മുതൽ നിർത്തലാക്കിയിരുന്നു. ഇപ്പോൾ അതിനു പകരം നമ്മുടെ ബാങ്ക് അകൗണ്ടുകളിൽ നിന്നും മ്യൂച്ചൽ ഫണ്ടിലേക്ക് നേരിട്ട് പണമടക്കുന്ന രീതിയാണുള്ളത്.

ഓരോ പ്രാവശ്യവും എസ്ഐപി അടക്കേണ്ട സമയത്ത് ഉപഭോക്താക്കൾ ഡിസ്കൗണ്ട് ബ്രോക്കിങ് സ്ഥാപനമായ സിറോദയിൽ ലോഗിൻ ചെയ്ത് ബന്ധിപ്പിച്ചിരിക്കുന്ന ബാങ്ക് അക്കൗണ്ടുകളിൽ നിന്നും പണം മ്യൂച്ചൽ ഫണ്ടുകളിലേക്ക് അടക്കണമായിരുന്നു. എപ്പോഴും ഇത് ഓർത്തു വെച്ച് ചെയ്യേണ്ടി വന്നിരുന്നത് ഉപഭോക്താക്കൾക്ക് വലിയ അസൗകര്യത്തിന് കാരണമായി.

ഉപഭോക്താക്കളുടെ ഭാഗത്തു നിന്നും സിറോദയിലേക്ക് ഇത് കാരണം വലിയ പരാതി പ്രവാഹമായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ ഇതിന് ഒരു പ്രതിവിധി വന്നിരിക്കുകയാണ്.

ഇപ്പോൾ നേരിട്ട് ബാങ്ക് അക്കൗണ്ടിൽ നിന്നും എസ്ഐപി തുക കൃത്യസമയങ്ങളിൽ മ്യൂച്ചൽ ഫണ്ടുകളിലേക്ക് അടച്ചു പോകുന്ന രീതി സിറോദയിൽ നിലവിൽ വന്നിട്ടുണ്ട്. അതിനായി സിറോദയുടെ അക്കൗണ്ടിൽ കയറി ഇ മാൻഡേറ്റ് രേഖകൾ പൂരിപ്പിച്ച് നൽകണം. ഇതിനായി
∙ക്ലെയ്ന്റ് ഐഡിയിൽ ക്ലിക് ചെയ്യുക
∙ക്ലിക്ക് ഓൺ മാൻഡേറ്റ്
∙പുതിയ മാൻഡേറ്റ് ഉണ്ടാക്കുക എന്നത് ക്ലിക് ചെയ്യുക
∙സൈറ്റിൽ ലോഗിൻ ചെയ്യുക
∙നിബന്ധനകൾ അംഗീകരിക്കുന്നു എന്നതിൽ ക്ലിക്ക് ചെയ്യുക
∙ഡെബിറ്റ് കാർഡ് അല്ലെങ്കിൽ നെറ്റ് ബാങ്കിങ് വിവരങ്ങൾ സ്ഥിരീകരിക്കുക
∙സബ്മിറ്റ് ബട്ടണിൽ ക്ലിക് ചെയ്യുക

ജൂലൈ മുതൽ ഉപഭോക്താക്കൾ നേരിട്ട് വന്ന ഒരു പ്രശ്നത്തെ ഇതോടെ പരിഹരിച്ചിരിക്കുകയാണ്.
ബാങ്ക് അക്കൗണ്ടിൽ നിന്നും നേരിട്ട് മ്യൂച്ചൽ ഫണ്ടിലേക്ക് പണം അടച്ചുപോകുന്നത് സുരക്ഷിതമായ മാർഗമാണ്.

എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ തന്നെ കണ്ടുപിടിക്കാനും, പരിഹരിക്കാനും ഇതിലൂടെ വളരെ എളുപ്പത്തിൽ സാധിക്കും.കൂടാതെ ബ്രോക്കറേജ് സ്ഥാപനങ്ങൾ ഉപഭോക്താക്കളുടെ ട്രേഡിങ്ങ് അക്കൗണ്ടിലെ പണം ദുരുപയോഗം ചെയ്യുന്നത് തടയാനും ഇതിലൂടെ സാധിക്കും.

X
Top