ധ​ന​ന​യ​ ​രൂ​പീ​ക​ര​ണ​ത്തി​ൽ​ ​റി​സ​ർ​വ് ​ബാ​ങ്കി​ന് ​വെ​ല്ലു​വി​ളി​യേ​റു​ന്നുസംസ്ഥാനത്ത് തിരിച്ചുകയറി സ്വർണവില; ഇന്ന് കൂടിയത് 240 രൂപസംസ്ഥാനത്ത് വൻകിട സംരംഭങ്ങൾക്ക് വിപുലമായ അധികാരങ്ങളോടെ പുതിയ നിയമം വരുന്നുനേരിട്ടുള്ള വിദേശ നിക്ഷേപത്തിൽ മഹാരാഷ്ട്രയുടെ കുതിപ്പ്; ആന്ധ്രയെ മറികടന്ന് മുന്നേറി കേരളംഇന്ത്യയുടെ ഇലക്ട്രോണിക്‌സ് കയറ്റുമതിയില്‍ റെക്കാര്‍ഡ്

കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ കളമൊരുങ്ങുന്നു

ന്യൂഡൽഹി: കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് റിട്ടയര്‍മെന്‍റിന് ശേഷം ഉയര്‍ന്ന പെന്‍ഷന്‍ ലഭിക്കാന്‍ കളമൊരുങ്ങുന്നു.

അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്‍റെ (ബേസിക് പേ) 50 ശതമാനം വരെ തുക നാഷണല്‍ പെന്‍ഷന്‍ സിസ്റ്റത്തിന് (എന്‍പിഎസ്) കീഴില്‍ പെന്‍ഷന്‍ ഗ്യാരന്‍റിയായി നല്‍കാന്‍ ധനകാര്യ സെക്രട്ടറി ടി.വി. സോമനാഥന്‍ അധ്യക്ഷനായ കമ്മിറ്റി ശുപാര്‍ശ ചെയ്തു.

ശുപാര്‍ശ അംഗീകരിച്ചാല്‍ അത് എന്‍പിഎസില്‍ അംഗമായ 87 ലക്ഷത്തോളം സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് നേട്ടമാകും.

രണ്ടാം നരേന്ദ്രമോദി സര്‍ക്കാര്‍ കഴിഞ്ഞവര്‍ഷം മാര്‍ച്ചിലാണ് കമ്മിറ്റി രൂപീകരിച്ചത്. ജീവനക്കാര്‍ക്കുള്ള പെന്‍ഷന്‍ ആനുകൂല്യം ഉയര്‍ത്തുന്നത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു ദൗത്യം.

കഴിഞ്ഞ മാസമാണ് കമ്മിറ്റി കേന്ദ്രത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ആന്ധ്രാപ്രദേശ് നടപ്പാക്കിയതിന് സമാനമായ നിര്‍ദേശമാണ് കമ്മിറ്റി നല്‍കിയത്. അവസാനം വാങ്ങിയ അടിസ്ഥാന ശമ്പളത്തിന്‍റെ പകുതിതുക മാസന്തോറും പെന്‍ഷനായി കിട്ടുന്ന പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയാണ് ആന്ധ്രയുടേത്.

കേന്ദ്രവുമായി ചേര്‍ന്നുള്ള പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍‍ നിന്ന് പിന്മാറി പഴയ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പദ്ധതിയിലേക്ക് മടങ്ങാന്‍ രാജസ്ഥാൻ ഉൾപ്പെടെ ചില സംസ്ഥാനങ്ങള്‍ തീരുമാനിച്ചിരുന്നു.

ആന്ധ്രാ മോഡലിന് സമാനമായ രീതിയിലേക്ക് കേരളത്തിലെയും പെന്‍ഷന്‍ പദ്ധതി മാറ്റുമെന്ന് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ബജറ്റ് അവതരണത്തിനിടെ സംസ്ഥാന ധനമന്ത്രി കെ.എന്‍. ബാലഗോപാലും പറഞ്ഞിരുന്നു.

കേന്ദ്രം ആന്ധ്രാ മോഡലിലേക്ക് മാറിയാല്‍ ഈ സംസ്ഥാനങ്ങളും പുതുക്കിയ എന്‍പിഎസില്‍ തുടരുമെന്നാണ് കരുതുന്നത്.

X
Top