
മ്യൂച്ചല്‍ ഫണ്ട്, ഡീമാറ്റ് അക്കൗണ്ടുകള്‍ എന്നിവയില്‍ നോമിനികളെ ചേര്‍ക്കുന്നത് സംബന്ധിച്ചുള്ള പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വന്നു. മരണത്തിനുശേഷം നിക്ഷേപങ്ങള്‍ യഥാര്‍ത്ഥ അവകാശികള്‍ക്ക് ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ലഘൂകരിക്കുന്നതിന് വേണ്ടിയാണ് പുതിയ നിയമങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.
അക്കൗണ്ട് ഉടമ മരിക്കുകയാണെങ്കില്‍ ആ വ്യക്തിയുടെ നോമിനിക്ക് നിക്ഷേപങ്ങള്‍ കൈമാറുന്നതിനുള്ള നടപടിക്രമങ്ങള്‍ വളരെ സങ്കീര്‍ണമാണ്. പുതിയ നിയമം പ്രാബല്യത്തില്‍ വന്നതോടെ മരിച്ച അക്കൗണ്ട് ഉടമയുടെ മരണ സര്‍ട്ടിഫിക്കറ്റും പുതിയ നോമിനിയുടെ കെവൈസിയും ഉണ്ടെങ്കില്‍ ആസ്തികള്‍ നോമിനിയുടെ പേരിലേക്ക് മാറാം.
ഇതിന് പുറമെ അക്കൗണ്ട് ഉടമയ്ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയാത്ത വിധത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അക്കൗണ്ട് ഉടമയായി പ്രവര്‍ത്തിക്കുന്നതിനും നോമിനിക്ക് സാധിക്കും. ഇതടക്കം നോമിനിയുമായി ബന്ധപ്പെട്ട സെബി കൊണ്ടുവന്ന പുതിയ ചട്ടങ്ങളെന്തെല്ലാമെന്ന് നോക്കാം.
- നോമിനികളുടെ എണ്ണം
നിക്ഷേപകര്‍ക്ക് അക്കൗണ്ടിലോ ഫോളിയോയിലോ പരമാവധി 10 പേരെ നോമിനികളാക്കാം. - ജീവിച്ചിരിക്കുന്ന ജോയിന്‍റ് ഹോള്‍ഡറുടെ രേഖകള്‍
ജോയിന്‍റ് ഹോള്‍ഡിംഗുകളുടെ കാര്യത്തില്‍, മരിച്ചയാളുടെ മരണ സര്‍ട്ടിഫിക്കറ്റിന്‍റെ പകര്‍പ്പ് ഒഴികെ, ജീവിച്ചിരിക്കുന്ന ജോയിന്‍റ് ഹോള്‍ഡറില്‍ നിന്ന് കെവൈസി്, നഷ്ടപരിഹാരങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട ഒരു രേഖയും ആവശ്യപ്പെടരുത് - പവര്‍ ഓഫ് അറ്റോര്‍ണി
അകൗണ്ട് ഉടമയുടെ പവര്‍ ഓഫ് അറ്റോര്‍ണിയായുള്ള വ്യക്തിക്ക് നോമിനികളെ നിര്‍ദേശിക്കാനാകില്ല. - അകൗണ്ടുകളുടെ കൈമാറ്റം
ജോയിന്‍റ് അക്കൗണ്ട്/ഫോളിയോ കൈമാറ്റംചെയ്തുകഴിഞ്ഞാല്‍, നോമിനികള്‍ക്ക് മറ്റ് നോമിനികളുമായി ജോയിന്‍റ് ഹോള്‍ഡര്‍മാരായി തുടരാനോ അല്ലെങ്കില്‍ പ്രത്യേക സിംഗിള്‍ അക്കൗണ്ട്/ഫോളിയോ തുറക്കാനോ സാധിക്കും - കഴിവില്ലാത്ത നിക്ഷേപകര്‍ക്ക് വേണ്ടി നോമിനി പ്രവര്‍ത്തിക്കണം
എ) നിക്ഷേപകര്‍ ശാരീരികമായി കഴിവില്ലാത്തവരാണെങ്കിലും, കരാറില്‍ ഏര്‍പ്പെടാനുള്ള ശേഷി ഇപ്പോഴും ഉണ്ടെങ്കില്‍, നിക്ഷേപകന്‍റെ അക്കൗണ്ട്/ഫോളിയോ പ്രവര്‍ത്തിപ്പിക്കാന്‍ നോമിനികളില്‍ ആരെയെങ്കിലും അധികാരപ്പെടുത്താം
ബി) അത്തരം നോമിനിക്ക് പണമാക്കാന്‍ കഴിയുന്ന അക്കൗണ്ട്/ഫോളിയോയിലെ ആസ്തികളുടെ മൂല്യം വ്യക്തമാക്കണം.
സി) ഇങ്ങനെ നോമിനിയെ നിയോഗിക്കുന്നതിന് പ്രത്യേകിച്ച് പരിധിയൊന്നുമില്ല. - നോമിനിക്ക് സ്വത്ത് കൈമാറ്റം ചെയ്യുന്നതിനായുള്ള രേഖകള്‍
(1) മരണപ്പെട്ട നിക്ഷേപകന്‍റെ മരണ സര്‍ട്ടിഫിക്കറ്റിന്‍റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്,
(2) നോമിനിയുടെ കെവൈസി
3) നോമിനിയില്‍ നിന്ന് സത്യവാങ്മൂലങ്ങള്‍, നഷ്ടപരിഹാരങ്ങള്‍, അണ്ടര്‍ടേക്കിങ്ങുകള്‍, അറ്റസ്റ്റേഷനുകള്‍ അല്ലെങ്കില്‍ നോട്ടറൈസേഷനുകള്‍ എന്നിവയുള്‍പ്പെടെ മറ്റ് രേഖകളൊന്നും ആവശ്യപ്പെടരുത്