Alt Image
ആദായനികുതി ഇളവ്: കേരളത്തിന് ആശങ്കസമഗ്ര വ്യവസായവത്കരണം ലക്ഷ്യമെന്ന് മന്ത്രി രാജീവ്കഴിഞ്ഞമാസത്തെ ജിഎസ്ടി പിരിവ് 1.96 ലക്ഷം കോടിരാജ്യത്തെ കണ്‍സ്യൂമർ, എഫ്എംസിജി വിപണിയില്‍ മികച്ച ഉണർവിന് അരങ്ങൊരുങ്ങുന്നുഡിജിറ്റൽ പണമിടപാടുകളിൽ വൻ വർധന

ബോണ്ട് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാന്‍ സെബി, എതിര്‍പ്പുമായി വിപണി

മുംബൈ: ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനൊരുങ്ങുന്ന സെബി (സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ) നടപടി കോര്‍പറേറ്റ് ബോണ്ട് മാര്‍ക്കറ്റിനെ പ്രതികൂലമായി ബാധിക്കുമെന്ന് റിപ്പോര്‍ട്ട്. നിക്ഷേപകരെ സംരക്ഷിക്കുന്നതിനായാണ് നിര്‍ദ്ദിഷ്ട ചട്ടക്കൂട് സെബി രൂപകല്‍പന ചെയ്തിരിക്കുന്നത്. എന്നാല്‍ നിയന്ത്രണങ്ങള്‍ യഥാര്‍ത്ഥത്തില്‍ പണലഭ്യത കുറയ്ക്കുമെന്ന് വിപണിയോട് ബന്ധപ്പെട്ടവര്‍ പറയുന്നു.

ബോണ്ടുകളിലെ നിക്ഷേപക്കുറവ് പ്രത്യുല്‍പാദനപരമായ മേഖലകളെ തളര്‍ത്തും, വ്യക്തികളെ ഉദ്ദരിച്ച് ബ്ലൂബംര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. സമ്പദ്‌വ്യവസ്ഥ 5 ട്രില്ലണ്‍ ഡോളറാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യത്തിലേയ്ക്കുള്ള പ്രധാന ഊന്നുവടിയാണ് കോര്‍പറേറ്റ് ബോണ്ട് വിപണി. ഇക്കാരണം കൊണ്ടുതന്നെയാണ് ബോണ്ട് പ്ലാറ്റ്‌ഫോമുകള്‍ രാജ്യത്ത് പെരുകിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഒരു ഡസനിലധികം സാമ്പത്തിക,സാങ്കേതിക പ്ലാറ്റ്‌ഫോമുകളാണ് രാജ്യത്തുണ്ടായത്.

ഉയര്‍ന്ന പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്ന കമ്പനി ബോണ്ടുകളിലൂടെയാണ് ഇവ നിക്ഷേപകരെ തേടുന്നത്. കൂടാതെ 10,000 രൂപ (126 ഡോളര്‍) വരെ കുറഞ്ഞ നിക്ഷേപം അനുവദിക്കുകയും ചെയ്യുന്നു. ഓണ്‍ലൈന്‍ ഷോപ്പിംഗ് വെബ്‌സൈറ്റുകളുടേതിന് സമാനമായ ഇന്റര്‍ഫേസിലൂടെയാണ് ഇവ പ്രവര്‍ത്തിക്കുന്നത്.

എളുപ്പത്തിലുള്ള ആക്‌സസ്, ഉയര്‍ന്ന വരുമാന സാധ്യത എന്നിവ കാരണം നിക്ഷേപകര്‍ എളുപ്പത്തില്‍ ഇത്തരം ആപ്പുകളില്‍ ആകൃഷ്ടരായി. അതുകൊണ്ടുതന്നെ രണ്ട് വര്‍ഷങ്ങള്‍ക്കിടയില്‍ ഇവ ആറിരട്ടിയിലധികമായി വളര്‍ന്നു. സ്ഥാപനേതര നിക്ഷേപകര്‍ ഉപയോക്താക്കളായതാണ് പ്രധാനമായും വളര്‍ച്ച ത്വരിതപ്പെടുത്തിയത്.

എന്നാല്‍ ഇത്തരം പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാനൊരുങ്ങുകയാണ് ഇപ്പോള്‍ സെബി. ലിസ്റ്റ് ചെയ്യപ്പെടാത്ത കടത്തിന്റെ വില്‍പ്പന നിരോധിക്കുക, കോര്‍പ്പറേറ്റ് നോട്ടുകള്‍ വാങ്ങിക്കുന്നതില്‍ നിന്നും സ്ഥാപനേതര നിക്ഷേപകരെ തടയുക, സ്ഥാപിത മാര്‍ഗ്ഗങ്ങളിലൂടെയല്ലാത്ത ഇടപാട് തീര്‍ക്കലുകള്‍ നിരോധിക്കുക എന്നിവയാണ് നിര്‍ദ്ദിഷ്ട നിയന്ത്രണങ്ങള്‍.

തങ്ങളുടെ വിയോജിപ്പുകള്‍ രേഖപ്പെടുത്താന്‍ വിപണി പങ്കാളികള്‍ക്ക് സെബി ഓഗസ്റ്റ് 12 വരെ സമയം അനുവദിച്ചിട്ടുണ്ട്.

X
Top