Alt Image
ബജറ്റിൽ സമഗ്ര പരിഷ്‌കാരത്തേക്കാൾ മുൻഗണന പടിപടിയായുള്ള ചുവടുവെയ്പുകൾക്ക്എല്ലാ വിഭാഗം ജനങ്ങളെയും സ്പർശിക്കുന്ന പോസിറ്റീവ് ബജറ്റ്ബജറ്റിന്റെ ടാർഗറ്റ് ഗ്രൂപ്പ് രാജ്യത്തെ മിഡിൽ ക്ലാസ്മേന്മകൾ ഉള്ള ബജറ്റ്; ഒപ്പം പോരായ്മകളുംസാമ്പത്തിക വളർച്ച ഉറപ്പാക്കാൻ സഹായകരമായ ബജറ്റ്

കൂടുതൽ നഗരങ്ങളിലേക്ക് സർവീസുമായി സിയാൽ

നെടുമ്പാശ്ശേരി: ആഭ്യന്തര വ്യോമയാന രംഗത്തുണ്ടാകുന്ന വലിയ തിരക്ക് പരിഗണിച്ച് വേനൽക്കാല സമയപ്പട്ടികയിൽ സിയാൽ മാറ്റംവരുത്തി. നേരത്തേ പ്രഖ്യാപിച്ചിരുന്ന സർവീസുകൾക്കുപുറമേ, കൊച്ചിയിൽനിന്ന് ഇനി കൂടുതൽ നഗരങ്ങളിലേക്ക് പറക്കാം.

2023-24 സാമ്പത്തിക വർഷത്തിലും ഒരുകോടിയിലേറെ യാത്രക്കാർ എന്ന നേട്ടവും സിയാൽ സ്വന്തമാക്കിയിട്ടുണ്ട്.

മാർച്ച് 31-ന് പ്രാബല്യത്തിൽ വന്ന വേനൽക്കാല സമയക്രമത്തിൽ പ്രതിവാരം 1,628 സർവീസുകളാണുണ്ടായിരുന്നത്. ഇതിൽനിന്ന് അറുപതോളം സർവീസുകൾ വർധിച്ചിട്ടുണ്ട്. ഇവയെല്ലാം മേയ് ആദ്യവാരത്തോടെ പ്രവർത്തനം തുടങ്ങി.

എയർ ഇന്ത്യ എക്സ്പ്രസ് പ്രതിവാരം ആറ് സർവീസുകൾ കൊൽക്കത്തയിലേയ്ക്ക് നടത്തുന്നുണ്ട്.

റാഞ്ചി, ചണ്ഡീഗഢ്, വാരാണസി, റായ്പുർ, ലഖ്നൗ എന്നിവിടങ്ങളിലേയ്ക്കുള്ള ഇൻഡിഗോ സർവീസുകൾക്കും തുടക്കമായി. പുണെയിലേയ്ക്ക് എയർ ഇന്ത്യ എക്സ്പ്രസും റാഞ്ചി, ബാഗ്ദോഗ്ര എന്നിവിടങ്ങളിലേയ്ക്ക് എയർ ഏഷ്യയും പുതിയ സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.

ഇന്ത്യയിലെ മെട്രോ നഗരങ്ങളിലേയ്ക്കുള്ള സർവീസുകളും സിയാൽ വർധിപ്പിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് ബെംഗളൂരുവിലേക്ക് മാത്രം പ്രതിദിനം 20 സർവീസുകളുണ്ട്.

ഡൽഹിയിലേയ്ക്ക് 13-ഉം മുംബൈയിലേയ്ക്ക് 10-ഉം സർവീസുകൾ പ്രവർത്തിക്കുന്നു. ലക്ഷദ്വീപിലേയ്ക്ക് മേയ് ഒന്നിന് ഇൻഡിഗോ പ്രതിദിന സർവീസുകൾ ആരംഭിച്ചു.

നിലവിൽ ആഴ്ചയിൽ 10 സർവീസുകൾ അലയൻസ് എയർ അഗത്തിയിലേയ്ക്ക് നടത്തുന്നുണ്ട്.

X
Top