ഭക്ഷ്യ എണ്ണ ഇറക്കുമതി ഇടിഞ്ഞുവിഴിഞ്ഞം തുറമുഖം: രണ്ടും മൂന്നും ഘട്ടങ്ങള്‍ക്ക് പാരിസ്ഥിതിക അനുമതിപണപ്പെരുപ്പം നാല് ശതമാനത്തില്‍ താഴെയെന്ന് സര്‍വേ റിപ്പോര്‍ട്ട്ഇന്ത്യ അമേരിക്കയ്ക്ക് ഒരിളവും ഉറപ്പ് നൽകിയിട്ടില്ലെന്ന് കേന്ദ്ര സർക്കാർഇറക്കുമതി തീരുവയിലെ ഇളവിന് ഇന്ത്യ സമ്മതം അറിയിച്ചു: ട്രംപ്

ന്യൂഡസിലന്റ് സാമ്പത്തീക മാന്ദ്യത്തില്‍

വെല്ലിംഗ്ടണ്‍: സമ്പദ്വ്യവസ്ഥ, ആദ്യ പാദത്തില്‍ ചുരുങ്ങിയതിനാല്‍ ന്യൂസിലന്‍ഡ് സാങ്കേതികമായി മാന്ദ്യത്തിലായി.ഇതോടെ, പലിശനിരക്ക് വര്‍ദ്ധിപ്പിക്കുന്ന നടപടി,ന്യൂസിലന്റ് കേന്ദ്രബാങ്ക്‌ നിര്‍ത്തിവച്ചു. മാന്ദ്യം, സര്‍ക്കാറിന്റെ തെരഞ്ഞെടുപ്പ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പിക്കുന്നു.

മൊത്തം ആഭ്യന്തര ഉത്പാദനം മാര്‍ച്ച് പാദത്തില്‍ 0.1 ശതമാനമാണ് സങ്കോചിച്ചത്. ഇത് വിശകലന വിദഗ്ധരുടെ കണക്കുകൂട്ടലുകളുമായി പൊരുത്തപ്പെടുന്നതാണ്. അതേസമയം ന്യൂസിലന്റ് കേന്ദ്രബാങ്ക് 0.3 ശതമാനം ജിഡിപി വളര്‍ച്ച പ്രതീക്ഷിച്ചിരുന്നു.

ന്യൂസിലന്റ് ഡോളര്‍ 0.2 ശതമാനം ഇടിവ് നേരിട്ട് 0.6197 ഡോളറിലത്തിയിട്ടുണ്ട്. പകുതി വ്യവസായങ്ങുടെ ഉത്പാദനം ചുരുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പറഞ്ഞു. സമ്പദ് വ്യവസ്ഥയിലുടനീളം ബലഹീനത ദൃശ്യമായി.

ജനുവരിയിലും ഫെബ്രുവരിയിലും ഓക്ലന്റ് ചുഴലിക്കാറ്റ്, വെള്ളപ്പൊക്കം എന്നിവയെ നേരിട്ടിരുന്നു. ഇത് വളര്‍ച്ചയെ ബാധിക്കുകയായിരുന്നു.

X
Top