
കൊച്ചി: പുതിയ സാമ്പത്തിക വർഷത്തിൽ വ്യവസായ വാണിജ്യ കേരളത്തിന് പുതുവർഷ സമ്മാനമായി ന്യൂഏജ് ബിസിനസ് കലണ്ടർ അവതരിപ്പിച്ചു. പ്രമുഖ അഗ്രോ സ്റ്റാർട്ടപ്പ് – ഫാം ഫേസാണ് ന്യൂഏജ് മൈഡേ ബിസിനസ് കലണ്ടറിന്റെ ബ്രാൻഡിങ് പാർട്നർ.
കൊച്ചിയിൽ ഫാം ഫേസ് മാനേജിങ് ഡയറക്ടർ സിജു സാമുവും ന്യൂഏജ് മാനേജിംഗ് എഡിറ്റർ സെബിൻ പൗലോസും ചേർന്ന് പ്രകാശന കർമം നിർവഹിച്ചു.

പ്രിൻറ്, ഡിജിറ്റൽ രൂപങ്ങളിൽ കലണ്ടർ ലഭ്യമാകും. സാമ്പത്തിക രംഗവുമായി ബന്ധപ്പെട്ട് സംരംഭകർക്കും, പ്രൊഫഷണലുകൾക്കും പ്രയോജനകരമായ സമഗ്ര വിവരശേഖരമാണ് കലണ്ടറിൻ്റെ പ്രത്യേകതക.
സവിശേഷ ദിനങ്ങൾ, തീമുകൾ, സ്റ്റാറ്റ്യൂട്ടറി ഡെഡ്ലൈനുകൾ, ടാക്സ്, കമ്പനി ഫയലിങ് ദിനങ്ങൾ, കമ്പനികളുടെ സ്ഥാപക ദിനങ്ങൾ, സ്ഥാപകരുടെ ഓർമ ദിവസങ്ങൾ, ഇവൻ്റുകൾ, എക്സിബിഷനുകൾ, കോൺഫറൻസുകൾ, ട്രേഡ്, ടൂർ, ട്രാവൽ, ഹാർവെസ്റ്റ്, കൾട്ടിവേഷൻ സീസണുകൾ തുടങ്ങി ഒട്ടേറെ വിവരങ്ങൾ കലണ്ടറിൽ ഉണ്ടാകും. ഇവ ഓരോന്നിൻ്റെയും വിശദാംശങ്ങൾ ഡിജിറ്റൽ ഫോർമാറ്റിൽ ലഭ്യമാകും.
കമ്പനികളുടെ വാർഷിക പൊതുയോഗങ്ങൾ, വാർഷിക-പാദ ഫല പ്രഖ്യാപനങ്ങൾ എന്നിവയും ലഭ്യമാകും. ഡിജിറ്റൽ കലണ്ടറിൽ ബിസിനസ് സമൂഹത്തിന് ഉപയുക്തമായ കൂടുതൽ അപ്ഡേറ്റ് ചെയ്ത വിവരങ്ങളും ലഭ്യമായിരിക്കും.
പ്രിൻ്റ് രൂപത്തിൽ ഡെസ്ക്ടോപ് കലണ്ടറുകളാകും ഉണ്ടാവുക. ഡിജിറ്റൽ വേർഷൻ വ്യത്യസ്ത ഗാഡ്ജറ്റുകളിലും, പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും.”

ന്യൂഏജ് ദിനപത്രത്തിൽ ‘മൈഡേ’ എന്ന പ്രതിദിന കോളവും ഏറ്റവും പുതിയ അപ്ഡേറ്റുകളോടെ ഏപ്രിൽ 1 മുതൽ വായനക്കാരിലെത്തും. മൈഡേ ആപ്പും വൈകാതെ പുറത്തിറക്കും. ഒരു സമ്പൂർണ ബിസിനസ് ഓർഗനൈസർ ആപ്ലിക്കേഷൻ എന്ന നിലയിലായിരിക്കും ഇത്. ഒരു ബിസിനസ് കമ്മ്യൂണിറ്റി നെറ്റ്വർക്കിങ് പ്ലാറ്റ്ഫോം ആക്കി മാറ്റുകയാണ് ലക്ഷ്യം.
മൈഡേ ബ്രാൻഡിൽ അഗ്രിക്കൾച്ചർ, അക്കാദമിക്, ടൂറിസം കലണ്ടറുകളും ന്യൂഏജ് ഇക്കൊല്ലം പുറത്തിറക്കും. എല്ലാറ്റിനും പ്രിൻ്റ്, ഡിജിറ്റൽ ഫോർമാറ്റുകൾ ഉണ്ടാകും.