കൊച്ചിയിൽ വൻ നിക്ഷേപവുമായി ടാറ്റ ഗ്രൂപ് കമ്പനി; സംയുക്ത സംരംഭം മലബാർ സിമൻ്റ്സിനൊപ്പംഇൻവെസ്റ്റ് കേരള: ദുബായ് ഷറഫ് ഗ്രൂപ്പ് സംസ്ഥാനത്ത് നിക്ഷേപിക്കുക 5000 കോടിഅമേരിക്കൻ തീരുവ ബാധിക്കില്ലെന്ന് ഇന്ത്യന്‍ കയറ്റുമതിക്കാര്‍2047 ഓടെ കേരളം ഒരു ട്രില്യണ്‍ ഡോളര്‍ സാമ്പത്തിക വളര്‍ച്ചയിലെത്തുമെന്ന് വിദഗ്ധര്‍വളർച്ച കുത്തനെ കുറഞ്ഞ് ആരോഗ്യ ഇൻഷുറൻസ് മേഖല

ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഉൽപ്പാദിപ്പിക്കുന്ന ‘കെജിഎഫി’ൽ നിന്ന് 2022-ൽ ഖനനം ചെയ്തത് 2,26,796 കിലോഗ്രാം

സൂപ്പർ സ്റ്റാർ യാഷിന്റെ കെജിഎഫ് എന്ന സിനിമയിലൂടെ കോളാർ ഗോർഡ് ഫീൽഡ് എന്ന സ്വർണ്ണ ഖനിയുടെ കഥ നിങ്ങൾക്ക് ഏവർക്കും ഇന്നു സുപരിചിതമാണ്. എന്നാൽ ലോകത്തിന്റെ കെജിഎഫിനെ പ്റ്റി നിങ്ങളിൽ എത്രപേർക്ക് അറിയാം?

പറഞ്ഞുവരുന്നത് ലോകത്തിലെ ഏറ്റവും വലിയ സ്വർണ്ണ ഖനന കമ്പനിയായ ന്യൂമോണ്ട് കോർപ്പറേഷനെ പറ്റിയാണ്. റിപ്പോർട്ടുകൾ പ്രകാരം 2022 -ൽ മാത്രം 8 ദശലക്ഷം ഔൺസ് അഥവാ ഏകദേശം 2,26,796 കിലോഗ്രാം സ്വർണ്ണമാണ് ഇവർ ഖനനം ചെയ്തത്.

1916 -ൽ ന്യൂയോർക്കിൽ കേണൽ വില്യം ബോയ്‌സ് തോംപ്സൺ സ്ഥാപിച്ച കമ്പനിയാണ് ന്യൂമോണ്ട് കോർപ്പറേഷൻ. യുഎസിലെ പ്രമുഖ സ്ഥലങ്ങളായ ന്യൂയോർക്ക്, മൊണ്ടാന എന്നിവയാണ് ന്യൂമോണ്ട് എന്ന പേര് പ്രതിധ്വനിപ്പിക്കുന്നത്.

ന്യൂയോർക്കിലെ തോംപ്‌സന്റെ സാമ്പത്തിക വിജയത്തെയും, മൊണ്ടാന വേരുകളേയും ഈ പേര് അടയാളപ്പെടുത്തുന്നു.

തുടക്കത്തിൽ ന്യൂമോണ്ട് ഒരു ഹോൾഡിംഗ് കമ്പനി ആയിരുന്നു. ധാതുക്കൾ, എണ്ണ, അനുബന്ധ സംരംഭങ്ങൾ എന്നിവയിൽ നിക്ഷേപിച്ചു. 1917 -ലാണ് കമ്പനി സ്വർണ്ണ ഖനന വ്യവസായത്തിലേയ്ക്ക് പ്രവേശിച്ചത്.

അങ്ങനെ ദക്ഷിണാഫ്രിക്കയിലെ ആംഗ്ലോ- അമേരിക്കൻ കോർപ്പറേഷനിൽ 25% ഓഹരി കമ്പനി സ്വന്തമാക്കി. 1921 -ഓടെ, കമ്പനി ന്യൂമോണ്ട് കോർപ്പറേഷനായി പുനഃസംഘടിപ്പിക്കപ്പെട്ടു.

1929 -ൽ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കമ്പനി കാലിഫോർണിയയിലെ എംപയർ സ്റ്റാർ മൈൻ കൂടെ വാങ്ങി. അങ്ങനെ ഖനനത്തിലേക്ക് പൂർണ്ണമായി പരിവർത്തനം ചെയ്തു.

സ്വർണ്ണ ഖനിയിലെ ചൂക്ഷണങ്ങളുടെ കഥ ലോകത്തോട് ഇതിനകം കെജിഎഫ് തുറന്നുകാട്ടിയിട്ടുണ്ട്. ചൂക്ഷണങ്ങളുടെ പേരിൽ 1971- 1972 ലെ തൊഴിൽ സമരം ഉൾപ്പെടെയുള്ള വെല്ലുവിളികൾ ഇവരും നേരിട്ടിട്ടുണ്ട്.

തൊഴിൽ, വർണ്ണവിവേചന പ്രശ്‌നങ്ങൾ കാരണം നമീബിയയിലെ സുമേബ്, കോംബാറ്റ് ഖനികളുടെ പ്രവർത്തനങ്ങൾ അക്കാലത്ത് ബാധിക്കപ്പെട്ടു. എന്നാൽ ന്യൂമോണ്ട് ഒരു മുൻനിര സ്വർണ്ണ ഉൽപ്പാദകനെന്ന നിലയിൽ അതിന്റെ സ്ഥാനം ഇക്കാലത്ത് കൂടുതൽ ശക്തിപ്പെടുത്തി.

2002 ഫെബ്രുവരിയിൽ നോർമാണ്ടി മൈനിംഗ്, ഫ്രാങ്കോ- നെവാഡ പോലെ ശക്തരെ കളിക്കാരെ കൂടെ കൂട്ടാൻ ന്യൂമോണ്ടിന് സാധിച്ചു.

ഏറ്റെടുക്കലുകൾ കമ്പനിയുടെ പ്രതിരോധശേഷി വർധിപ്പിച്ചു. തന്ത്രപരമായ ഏറ്റെടുക്കലുകൾ ആംഗ്ലോഗോൾഡ് പോലുള്ള എതിരാളികളെ മറികടന്ന് ലോകത്തിലെ ഏറ്റവും മികച്ച സ്വർണ്ണ നിർമ്മാതാവെന്ന നിലയിലേക്ക് ന്യൂമോണ്ടിനെ ഉയർത്തി. ഇന്ന് സിഇഒ ടോം പാമറിന്റെ നേതൃത്വത്തിലാണ് ന്യൂമോണ്ട് കോർപ്പറേഷൻ മുന്നേറുന്നത്.

ആഗോള സ്വർണ്ണ ഖനന വ്യവസായത്തിലെ ഒരു പ്രധാന കളിക്കാരനായി ന്യൂമോണ്ട് തുടരുന്നു. 2019 -ൽ, കനേഡിയൻ ഖനന സ്ഥാപനമായ ഗോൾഡ്‌കോർപ്പിനെ 10 ബില്യൺ ഡോളറിന് ന്യൂമോണ്ട് ഏറ്റെടുത്തിരുന്നു.

ഇത് കമ്പനിയുടെ പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തി. ഇന്നു സ്വർണ്ണ ഖനന മേഖലയിലെ ഒന്നാം നമ്പർ കമ്പനിയാണ് ന്യൂമോണ്ട്. നിലവിൽ ലോകമെമ്പാടും കമ്പനിക്കു വേണ്ടി ഏകദേശം 31,600 ജീവനക്കാരും, കരാറുകാരും ജോലി ചെയ്യുന്നു.

X
Top