Alt Image
സൂര്യഘർ പദ്ധതിക്ക് കൂടുതൽ ബജറ്റ് വിഹിതംറെയിൽവേ ബജറ്റിൽ കേരളത്തിന് പുതുതായി ഒന്നുമില്ലഇന്ത്യയുടേത് വളര്‍ച്ച അടിസ്ഥാനമാക്കിയ നയങ്ങളെന്ന് മോര്‍ഗന്‍ സ്റ്റാന്‍ലിസംസ്ഥാന ബജറ്റിൽ വിഴിഞ്ഞത്തിനും വയനാടിനും പ്രത്യേക പരിഗണന: ധനമന്ത്രിവിഴിഞ്ഞത്ത് നങ്കൂരമിട്ടത് 150ലധികം കപ്പലുകൾ

പണപ്പെരുപ്പം സംബന്ധിച്ച വാര്‍ത്തകള്‍ ശുഭകരം – വികെ വിജയകുമാര്‍

കൊച്ചി: പണപ്പെരുപ്പം സംബന്ധിച്ച വാര്‍ത്തകള്‍ – യുഎസില്‍ നിന്നും ഇന്ത്യയില്‍ നിന്നും – വിപണി അനുകൂലമാണ്, വി കെ വിജയകുമാര്‍, ജിയോജിത് ഫിനാന്‍ഷ്യല്‍ സര്‍വീസസിലെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് സ്ട്രാറ്റജിസ്റ്റ് നിരീക്ഷിച്ചു. യുഎസിലെ ഉപഭോക്തൃ പണപ്പെരുപ്പം പ്രതീക്ഷിച്ചതിലും താഴെയായി. തുടര്‍ച്ചയായി 0.1%, വാര്‍ഷികാടിസ്ഥാനത്തില്‍ 5%.

സിപിഐപണപ്പെരുപ്പ പ്രിന്റ് 5.66% ആയി കുറയുന്നത് നിരക്ക് വര്‍ദ്ധിപ്പിക്കാത്ത, ആര്‍ബിഐ തീരുമാനത്തെ സാധൂകരിക്കുന്നു. അടിസ്ഥാന പണപ്പെരുപ്പം 5.8% ആയി കുറഞ്ഞിട്ടുണ്ട്. അടിസ്ഥാന ഫലത്തിന്റെ സഹായത്തോടെ തങ്ങളുടെ പണപ്പെരുപ്പ ലക്ഷ്യം- 5.2%- ആര്‍ബിഐ കൈവരിച്ചേക്കാം.

അതുകൊണ്ടുതന്നെ അടുത്ത ധനനയ യോഗത്തിലും നിരക്ക് വര്‍ദ്ധനയ്ക്ക് ശമനമുണ്ടാകും. ഇത് ഓഹരി വിപണികളെ സംബന്ധിച്ച് അനുകൂലമാണ്.
നിലവിലെ റാലിയെ നയിക്കുന്നത് സുസ്ഥിരമായ എഫ്ഐഐ വാങ്ങലാണെന്നും വിജയകുമാര്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം ഷോര്‍ട്ട് കവറിംഗ് അനന്തരമുളള നിര്‍ബന്ധിത വാങ്ങലുകളാണ് ഇത്. കഴിഞ്ഞ ഒമ്പത് ദിവസത്തെ തുടര്‍ച്ചയായ എഫ്‌ഐഐ നിക്ഷേപം സുസ്ഥിര റാലി സംജാതമാക്കി. എന്നാല്‍ ശരാശരി നാലാംപാദഫലങ്ങളും പ്രചോദനം നല്‍കാത്ത ടിസിഎസ് റിസള്‍ട്ടും ഐടി മേഖലയെ തണുപ്പിക്കും.

സാമ്പത്തികരംഗത്തെ ഓഹരികള്‍ മാറ്റമില്ലാതെ തുടരുമെന്നാണ് പ്രതീക്ഷ. ഫാര്‍മ കരുത്താര്‍ജ്ജിച്ചുവെന്നത് ശ്രദ്ധേയമാണ്.

X
Top