TECHNOLOGY

ഇന്നൊവേഷന്‍ എക്‌സ്‌പ്രസുമായി ഗോദ്‌റേജ്‌ ലോക്കിങ്‌ സൊല്യൂഷന്‍സ്‌ ആന്റ്‌ സിസ്റ്റംസ്‌

17 Jul 2014

കൊച്ചി : ലോക്കിങ്‌ സംവിധാനങ്ങളില്‍ പ്രശസ്‌തരായ ഗോദ്‌റേജ്‌ ലോക്കിങ്‌ സൊല്യൂഷന്‍സ്‌ ആന്റ്‌ സിസ്‌റ്റംസി (ലോക്‌സ്‌)ന്റെ രണ്ടാമത്തെ മൊബൈല്‍ എക്‌സ്‌പീരിയന്‍സ്‌ സെന്റര്‍ (എം ഇ സി) ആയ ഇന്നൊവേഷന്‍ എക്‌സ്‌പ്രസ്‌ പുറത്തിറക്കി. കമ്പനിയുടെ ബ്രാന്റ്‌ & ട്രേഡ്‌ കമ്മ്യൂണിക്കേഷന്‍ അസ്സോസ്സിയേറ്റ്‌ ജനറല്‍ മാനേജര്‍ പ്രസാദ്‌ ഗുപ്‌തെയാണ്‌ ഇന്നൊവേഷന്‍ എക്‌സ്‌പ്രസ്‌ വാന്‌ പച്ചക്കൊടി കാണിച്ചത്‌.. എം ഇ സിയുടെ ആദ്യ എഡിഷന്റെ വന്‍വിജയത്തെ തുടര്‍ന്നാണ്‌ പുതിയ ഇന്നൊവേഷന്‍ എക്‌സ്‌പ്രസ്‌ അവതരിപ്പിച്ചിരിക്കുന്നത്‌. എക്‌സ്‌പീരിയന്‍സ്‌ സെന്റര്‍ എന്ന ആശയത്തെ അടുത്ത തലത്തിലേക്ക്‌ കൊണ്ടുപോകാന്‍ സഹായിക്കുന്നതാണിത്‌. പുതിയ സാങ്കേതികതയും രൂപകല്‍പനയും ഒന്നുചേര്‍ന്ന ഉല്‍പന്നങ്ങള്‍ ഇതില്‍ ആകര്‍ ഷകമായി അണിനിരത്തിയിരിക്കുകയാണ്‌. ആര്‍ക്കിടെക്‌റ്റുമാര്‍, ഉപയോക്താക്കള്‍, ഇന്റീരിയര്‍ ഡിസൈനര്‍മാര്‍, ഡീലര്‍മാര്‍ എന്നിവര്‍ക്ക്‌ ഗോദ്‌റേജ്‌ ഉല്‍പന്നങ്ങള്‍ തൊട്ടനുഭവിക്കാനുള്ള പ്രത്യേക സൗകര്യം ഇതില്‍ ഒരുക്കിയിരിക്കുന്നു. ആവശ്യക്കാരെയും അവരുടെ ആവശ്യങ്ങളെയും പരിഗണിച്ചുകൊണ്ടാണ്‌ കമ്പനിയുടെ ഉല്‍പന്നശ്രേണി തയ്യാറാക്കിയിരിക്കുന്നത്‌. സുരക്ഷയുടെ കാര്യത്തില്‍ 117 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനി തങ്ങളുടെ ഉപയോക്താക്കള്‍ക്ക്‌ ഉല്‍പന്നങ്ങള്‍ സംബന്ധിച്ച പുതിയ അനുഭവം ലഭ്യമാക്കാന്‍ നടത്തുന്ന നിരന്തര ശ്രമത്തിന്റെ ഭാഗമാണിതെന്ന്‌ ഇന്നൊവേഷന്‍ എക്‌സ്‌പ്രസ്‌ വാന്‍ അവതരിപ്പിച്ചു കൊണ്ട്‌ പ്രസാദ്‌ ഗുപ്‌തെ ചൂണ്ടിക്കാട്ടി. കമ്പനിയുടെ ആദ്യ എം ഇ സിയുടെ വന്‍വിജയത്തിനുശേഷമുള്ള അടുത്ത ചുവടുവെപ്പാണ്‌ ഇന്നൊവേഷന്‍ എക്‌സ്‌പ്രസ്‌. ഗോദ്‌റേജ്‌ ലോക്‌സിന്റെ വിശാലമായ ഉല്‍പന്ന ശ്രേണിയെ കൂടുതല്‍ പരിചിതമാക്കാന്‍ ഇത്‌ സഹായിക്കും. ഉപയോക്താക്കളുടെ പ്രതീക്ഷകള്‍ക്കപ്പുറമുള്ളതാണ്‌ ഇവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പുതിയ എം ഇ സിയില്‍ പിവിഡി ഫിനിഷുള്ള മോര്‍ട്ടിസ്‌ ഹാന്‍ഡിലുകള്‍, അത്യാ ധുനികമായ ഇലക്ട്രോണിക്‌ ലോക്കുകള്‍, ആകര്‍ഷകമായ മെയിന്‍ ഡോര്‍ ലോക്കുകള്‍ തുടങ്ങിയ ഉല്‍പന്നങ്ങളാണ്‌ അണിനിരത്തിയിട്ടുള്ളത്‌. ഈ ബിസിനസിനെ കാര്യമായ രീതിയില്‍ സ്വാധീനിക്കുന്ന രാജ്യത്തെ മുഖ്യ മെട്രോ നഗരങ്ങളില്‍ എം ഇ സി അവതരിപ്പിക്കുന്നതായിരിക്കും. കൊച്ചിയില്‍ പുറത്തിറക്കിയ എക്‌സ്‌പീരിയന്‍സ്‌ സെന്റര്‍ രാജ്യത്തെ ഇരുപതോളം പ്രധാന നഗരങ്ങളില്‍്‌ യാത്ര ചെയ്യും.



Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ