LIFESTYLE

ഇപിഎഫ്ഒ ആധാര്‍ സമര്‍പ്പിക്കാനുള്ള സമയപരിധി നീട്ടി

07 Jun 2017

ജൂണ്‍ 30 ആണ് അവസാന തീയതി
ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ) ആധാര്‍ കാര്‍ഡ് സമര്‍പ്പിക്കാനുള്ള സമയപരിധി ജൂണ്‍ 30 വരെ നീട്ടി. അതേസമയം വടക്ക് -കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നല്‍കാനുള്ള സമയപരിധി 2017 സെപ്റ്റംബര്‍ 30 ആയിരിക്കും.എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമില്‍ ചേരുന്ന എല്ലാ പുതിയ അംഗങ്ങളും ആധാര്‍ നമ്പര്‍ സമര്‍പ്പിക്കണം എന്ന തീരുമാനം 2017 ജൂലൈ 1 മുതല്‍ പ്രാബല്യത്തില്‍ വരും. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് ഒക്ടോബര്‍ 1 മുതല്‍ ആയിരിക്കും ഇത് ബാധകം. ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിയത് കഴിഞ്ഞ ജനുവരിയിലാണ്. നേരത്തെ ഇപിഎഫ്ഒ 2017 ഏപ്രില്‍ 30 ആയിരുന്നു ആധാര്‍ സമര്‍പ്പിക്കാനുള്ള സമയപരിധിയായി തീരുമാനിച്ചിരുന്നത്. അംഗങ്ങള്‍ ആധാര്‍ നമ്പര്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വന്നതിനെ തുടര്‍ന്നാണ് സമയപരിധി നീട്ടിയത്. എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം അക്കൗണ്ടിലെ ഓരോ അംഗത്തിനും എല്ലാ മസവും അടിസ്ഥാന ശമ്പളത്തിന്റെ 1.16 ശതമാനം സബ്‌സിഡിയായി സര്‍ക്കാര്‍ ലഭ്യമാക്കുന്നുണ്ട്. തൊഴിലുടമകള്‍ നിക്ഷേപിക്കുന്ന 8.33 ശതമാനത്തിന് പുറമെയാണിത്. ആധാര്‍ ആക്ട് 2017 ലെ സെക്ഷന്‍ 7 പ്രകാരം സര്‍ക്കാര്‍ ഫണ്ടുകളിലൂടെ സബ്‌സിഡി, , ആനുകൂല്യം, സേവനം എന്നിവ ലഭ്യമാക്കുന്നുണ്ടെങ്കില്‍ വ്യക്തികളോട് ആധികാരികത തെളിയിക്കുന്നതിന് ആധാര്‍ നമ്പര്‍ നല്‍കാന്‍ ആവശ്യപ്പെടാം

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിൽ നിന്നും ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനിൽ മത്സരിക്കാന്‍ ഒരുങ്ങി ഒരു പെൺകുട്ടി, 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' കോർഡിനേറ്റർ ഗീതു മോഹൻദാസിനായി ക്യാമ്പയ്‌ൻ സജീവം, ലോകത്തിലെ ഏറ്റവും സാഹസികമായ യാത്രയിൽ മലയാളികൾ നിറസാന്നിധ്യമാകുന്നു