LIFESTYLE

ഇപിഎഫ്ഒ ഈ വര്‍ഷം ഇടിഎഫില്‍ 22,500 കോടി നിക്ഷേപിക്കും

13 Jun 2017

ന്യൂഡല്‍ഹി: എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ ഈ സാമ്പത്തിക വര്‍ഷം 22,500 കോടി രൂപ എക്‌സ്‌ചേഞ്ച് ട്രേഡഡ് ഫണ്ടുകളില്‍ നിക്ഷേപിക്കും. ഓഹരിയിലെയും ഓഹരി അധിഷ്ഠിത പദ്ധതികളിലെയും നിക്ഷേപം വിപുലീകരിക്കുന്നതിന് വേണ്ടിയാണ് നിക്ഷേപം ഉയര്‍ത്തുന്നത്. ഇടിഎഫുകളിലെ നിക്ഷേപം 10 ശതമാനത്തില്‍ നിന്നും 15 ശതമാനമായി ഉയര്‍ത്തുന്നതിന് കഴിഞ്ഞ മാസം ഇപിഎഫ്ഒയുടെ ഉന്നതാധികാര സമതി അനുമതി നല്‍കിയിരുന്നു. 2016-17 കാലയളവില്‍ 1.5 ലക്ഷം കോടി രൂപയുടെ നിക്ഷേപമാണ് ഇപിഎഫ്ഒയില്‍ ഉണ്ടായത്. ഈ വര്‍ഷവും സമാനമായ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. അതിനാല്‍ ഈ വര്‍ഷത്തെ ഇടിഎഫ് നിക്ഷേപം 22,500 കോടി രൂപയായിരിക്കും എന്ന് ഇപിഎഫ്ഒയുടെ സെന്‍ട്രല്‍ പ്രോവിഡന്റ് ഫണ്ട് കമ്മീഷണര്‍ വിപി ജോയ് പറഞ്ഞു. ഇതുവരെ ഇപിഎഫ് 23,000 കോടി രൂപയുടെ നിക്ഷേപം ഇടിഎഫില്‍ നടത്തി കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. ഇതുവരെ ഈ നിക്ഷേപങ്ങളില്‍ നിന്നുള്ള വാര്‍ഷിക ആദായം 12 ശതമാനത്തിന് മേലാണ്. ഗവണ്‍മെന്റ് സെക്യൂരിറ്റീസ്, സംസ്ഥാന വായ്പകള്‍, കമ്പനി ബോണ്ടുകള്‍, പ്രത്യേക നിക്ഷേപ പദ്ധതികള്‍ എന്നിങ്ങനെ വ്യത്യസ്തമായ നിക്ഷേപ മിശ്രിതമാണ് ഇപിഎഫ്ഒയ്ക്കുള്ളത്. ഗവണ്‍മെന്റ് ബോണ്ടുകളില്‍ നിന്നും മറ്റു ചില പദ്ധതികളില്‍ നിന്നും ഇപിഎഫ്ഒയ്ക്ക് ലഭിക്കുന്ന റിട്ടേണ്‍ 8 ശതമാനത്തില്‍ താഴെയാണ്. അഞ്ച് ശതമാനം ഇടിഎഫില്‍ നിക്ഷേപിച്ചു കൊണ്ട് 2015 ആഗസ്റ്റിലാണ് ഇപിഎഫ്ഒ ഓഹരി വിപണിയില്‍ നിക്ഷേപം ആരംഭിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇടിഎഫിലെ നിക്ഷേപ പരിധി 10 ശതമാനമായി ഉയര്‍ത്തി. ഓഹരികളിലും ഓഹരി അധിഷ്ഠിത പദ്ധതികളിലും നിക്ഷേപം നടത്താന്‍ പ്രൈവറ്റ് പ്രവിഡന്റ് ഫണ്ടുകള്‍ക്ക് 2015 ലാണ് ധനമന്ത്രാലയം അനുമതി നല്‍കുന്നത്. ഓഹരിവിപണിയിലെ ചാഞ്ചാട്ടം കണക്കിലെടുത്ത് തുടക്കത്തില്‍ ഒരുലക്ഷം കോടിയോളം വരുന്ന നിക്ഷേപത്തിന്റെ 5 ശതമാനം മാത്രമാണ് ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. ഇപിഎഫഒയില്‍ നിലവില്‍ നാല് കോടിയിലേറെ സജീവ വിരിക്കാരുണ്ട്. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പിഎഫ് നിക്ഷേപത്തിന് 8.65 ശതമാനം പലിശ നിരക്കാണ് ഇപിഎഫ്ഒ ലഭ്യമാക്കിയത്. മുന്‍ വര്‍ഷം 8.8 ശതമാനം പലിശ നിരക്ക് ലഭ്യമാക്കിയ സ്ഥാനത്താണിത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിൽ നിന്നും ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനിൽ മത്സരിക്കാന്‍ ഒരുങ്ങി ഒരു പെൺകുട്ടി, 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' കോർഡിനേറ്റർ ഗീതു മോഹൻദാസിനായി ക്യാമ്പയ്‌ൻ സജീവം, ലോകത്തിലെ ഏറ്റവും സാഹസികമായ യാത്രയിൽ മലയാളികൾ നിറസാന്നിധ്യമാകുന്നു