എയര്‍ടെലിന്റെ 649 രൂപയുടെ പോസ്റ്റ് പെയ്ഡ് പ്ലാനില്‍ ഇനി കൂടുതല്‍ ഡാറ്റ

06 Apr 2018

649 രൂപയുടെ ഇന്‍ഫിനിറ്റി പോസ്റ്റ് പെയ്ഡ് പ്ലാന്‍ എയര്‍ടെല്‍ പുതുക്കി അവതരിപ്പിച്ചു. കൂടുതല്‍ ഡാറ്റാ ആനുകൂല്യം വാഗ്ദാനം ചെയ്യുന്നതാണ് പുതിയ പ്ലാന്‍. നേരത്തെ 30 ജിബി ഡാറ്റ നല്‍കിയിരുന്ന പ്ലാനില്‍ ഇപ്പോള്‍ ആകെ 50 ജിബി ഡാറ്റയും മറ്റ് ആനുകൂല്യങ്ങളും ലഭിക്കും. ഇതില്‍ ദിവസേനയുള്ള ഉപയോഗ പരിധി ഉണ്ടാവില്ല എന്നതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം. ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന പോസ്റ്റ് പെയ്ഡ് പ്ലാനുകളുകളുടെ പട്ടികയിലാണ് 649 രൂപയുടെ പ്ലാന്‍ എയര്‍ടെല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. 399 രൂപ, 499 രൂപ, 799 രൂപ, 1,199 രൂപ എന്നീ പ്ലാനുകളാണ് ഈ പട്ടികയിലുള്ള മറ്റ് പോസ്റ്റ് പെയ്ഡ് പ്ലാനുകള്‍. 649 രൂപയുടെ പ്ലാനിനൊപ്പം എയര്‍ടെല്‍ ഉപയോക്താക്കള്‍ക്ക് ആമസോണ്‍ പ്രൈം സൗജന്യ അംഗത്വവും ലഭിക്കും. പരിധിയില്ലാത്ത ലോക്കല്‍,എസ്ടിഡി, ഇന്‍കമിങ് റോമിങ് കോളുകള്‍, ഡാറ്റാ റോള്‍ ഓവര്‍ സൗകര്യം, സൗജന്യ വിങ്ക് മ്യൂസിക് സബ്‌സ്‌ക്രിപ്ഷന്‍, എയര്‍ടെല്‍ ടിവി ആപ്പ് സൗകര്യം എന്നിവയും 649 രൂപയുടെ പ്ലാനില്‍ ലഭിക്കും. അതേസമയം ജിയോയുടെ 509 രൂപയുടെ പ്ലാനില്‍ 60 ജിബി ഡാറ്റയാണ് നല്‍കുന്നത്. എന്നാല്‍ ദിവസേന 2 ജിബി അതിവേഗ ഡാറ്റ ഉപയോഗ പരിധി ഈ ഓഫറിലുണ്ടാവും. 799 രൂപയുടെ പ്ലാനില്‍ ജിയോ നല്‍കുന്നത് 90 ജിബി ഡാറ്റയാണ് നല്‍കുന്നത്. 3 ജിബി ഡാറ്റയാണ് ഇതിലെ ദിവസേനയുള്ള ഉപയോഗ പരിധി.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും