എയര്‍ടെല്‍ 'ബിഗ് ബൈറ്റ്' ബ്രോഡ്ബാൻഡ് ഓഫർ നീട്ടി; സൗജന്യമായി നേടാം 1000 ജിബി ഡാറ്റ

03 Apr 2018

ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്ക് 1000 ജിബി വരെ അധിക ഡാറ്റ സൗജന്യമായി നല്‍കി എയര്‍ടെല്‍. എയര്‍ടെല്‍ ബിഗ് ബൈറ്റ് എന്ന് പേരിട്ടിരിക്കുന്ന ഓഫര്‍ 2018 ഒക്ടോബര്‍ വരെ ലഭിക്കും. കഴിഞ്ഞ വര്‍ഷം മെയ് മാസം അവതരിപ്പിച്ച ഓഫറിന്റെ കാലാവധി 2018 മാര്‍ച്ച് 31 വരെയായിരുന്നു. ഇതാണ് ഇപ്പോള്‍ ഒക്ടോബര്‍ വരെ ദീര്‍ഘിപ്പിച്ചിരിക്കുന്നത്. ഈ ഓഫര്‍ പ്രകാരം വരിക്കാര്‍ക്ക് 500 ജിബി മുതല്‍ 1000 ജിബി വരെ അധിക ഡാറ്റ ലഭിക്കും. മുംബൈയില്‍ പ്രതിമാസം 699 രൂപ മുതല്‍ 1799 രൂപ വരെയുള്ള പ്ലാനുകളിലെ വരിക്കാര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഡല്‍ഹിയില്‍ ഇത് 899 രൂപ മുതല്‍ 1299 രൂപ വരെയാണ്. പ്ലാനിന്റെ അതേ സ്പീഡില്‍ തന്നെ അധിക ഡാറ്റയും ലഭിക്കും. 40 Mbps മുതല്‍ 100 Mbps വരെയാണ് വിവിധ പ്ലാനുകളിലെ ഡാറ്റാ സ്പീഡ്. 699 രൂപയുടെ പ്ലാന്‍ ഉപയോഗിക്കുന്നവര്‍ക്ക് 40 Mbps വേഗതയില്‍ 40 ജിബി ഡാറ്റ ലഭിക്കും. ഇവര്‍ക്ക് ലഭിക്കുന്ന അധിക സൗജന്യ ഡാറ്റ 500 ജിബിയാണ്. അതായത് 40 ജിബി കഴിഞ്ഞാല്‍ അടുത്ത ബില്ലിംഗ് സൈക്കിള്‍ വരെ ബോണസ് ഡാറ്റ ഉപയോഗിക്കാന്‍ കഴിയും. ജിബി ഉപയോഗിച്ച് തീര്‍ക്കാത്തവര്‍ക്ക് അധിക ഡാറ്റ ലഭിക്കുകയില്ല. 849 രൂപയുടെ പ്ലാന്‍ എടുത്തിട്ടുള്ളവര്‍ക്ക് 55 ജിബി ഡാറ്റയും 750 ജിബി ബോണസ് ഡാറ്റയും ലഭിക്കും. 1099 രൂപ, 1799 രൂപ പ്ലാനുകളുടെ വരിക്കാര്‍ക്ക് 100 Mbps വേഗതയില്‍ 100 ജിബി ഡാറ്റയും 1000 ജിബി ബോണസ് ഡാറ്റയും സ്വന്തമാക്കാം. 2017 ജൂണിന് ശേഷം എയര്‍ടെല്‍ വരിക്കാരായവര്‍ ഈ ആനുകൂല്യത്തിന് അര്‍ഹരാണ്. തിരഞ്ഞെടുത്ത പ്ലാനുകളില്‍ മാത്രമേ ഇത് ലഭ്യമാകുകയുള്ളൂ. ഓണ്‍ലൈന്‍ ആയി ഓഫര്‍ സ്വന്തമാക്കാന്‍ കഴിയും. ഇതിന് പുറമെ എല്ലാ എയര്‍ടെല്‍ ബ്രോഡ്ബാന്‍ഡ് വരിക്കാര്‍ക്കും ഒരു വര്‍ഷത്തേക്ക് സൗജന്യമായി അമസോണ്‍ പ്രൈം വരിക്കാരാകാനും അവസരമുണ്ട്. 1000 ജിബി സൗജന്യ ഡാറ്റ എങ്ങനെ നേടാമെന്നാണോ ആലോചിക്കുന്നത്. ഇതിനായി ആദ്യം www.airtel.in/broadband പേജ് സന്ദര്‍ശിച്ച് അനുയോജ്യമായ പ്ലാന്‍ തിരഞ്ഞെടുക്കുക. അതിനുശേഷം നിങ്ങളുടെ പേര്, ബന്ധപ്പെടേണ്ട ഫോണ്‍ നമ്പർ അടക്കമുള്ള വിവരങ്ങള്‍ നല്‍കുക. കമ്പനിയുടെ ഹെല്‍പ്പ്‌ഡെസ്‌കില്‍ വിളിച്ചും ഇത് ചെയ്യാവുന്നതാണ്. ഇത് പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ എഴ് ദിവസത്തിനകം അധിക ഡാറ്റ ലഭിക്കും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും