TECHNOLOGY

എല്‍ജിയുടെ ഏറ്റവും പുതിയ സ്‌മാര്‍ട്ട്‌ഫോണ്‍ ജി 3 കേരളവിപണിയില്‍

22 Jul 2014

കൊച്ചി: എല്‍ജിയുടെ സ്‌മാര്‍ട്ട്‌ഫോണ്‍ ജി 3 വിപണിയില്‍. ജി സീരിസിലെ ഏറ്റവും പുതിയ ഫോണാണിത്‌. ഇതുവരെ വിപണിയില്‍ ഉണ്ടായിരുന്ന ജി 2-വിന്റെ തുടര്‍ച്ചയാണ്‌ ജി 3. ഉപയോഗിക്കാന്‍ ഏറെ സൗകര്യത്തോടെ ലളിതവും സ്‌മാര്‍ട്ടുമാണ്‌ പുതിയ ഫോണ്‍. കൂടാതെ ജി 3-യുടെ കളക്ടേഴ്‌സ്‌ എഡിഷന്‍ ബ്രാന്‍ഡ്‌ അംബാസിഡര്‍ അമിതാഭ്‌ ബച്ചന്റെ കൈയ്യൊപ്പോടെയാണ്‌ ലഭിക്കുക. ഭാഗ്യശാലികളായ ആദ്യ ഉപയോക്താക്കള്‍ക്ക്‌ ബച്ചനെ കാണാനും അദ്ദേഹത്തോടൊപ്പം ഡിന്നറിനും അവസരമുണ്ടാകും. ഭാരക്കുറവോടെ, 5.5 ഇഞ്ച്‌ വലിപ്പത്തില്‍ ബ്ലാക്ക്‌, വൈറ്റ്‌, ഗോള്‍ഡ്‌ എന്നിങ്ങനെ മൂന്നു മെറ്റാലിക്‌ നിറങ്ങളിലാണ്‌ ജി 3 വിപണിയിലെത്തിയത്‌. റീയര്‍ കീ, ഫ്‌ളോട്ടിക്‌ ആര്‍ക്‌ രൂപകല്‍പ്പനയോടെ കനംകുറഞ്ഞതും സ്‌റ്റൈല്‍ നിറഞ്ഞതുമാണ്‌ ഈ ഫോണ്‍ 2560 ഃ 1440 പിക്‌സല്‍ ഡിസ്‌പ്ലേ, ക്വാഡ്‌ എച്ച്‌ഡി എന്നിവ സ്‌മാര്‍ട്ട്‌ഫോണുകളില്‍ തന്നെ മികച്ച വ്യക്തതയുള്ള ഡിസ്‌പ്ലേ ഉറപ്പാക്കുന്നു. 538 പിപിഐയായതിനാല്‍ മികച്ച ആര്‍ട്ട്‌ബുക്കുകളേക്കാള്‍ തെളിമയുണ്ടാകും ചിത്രങ്ങള്‍ക്ക്‌. 2.5 ജിഗാഹെട്‌സ്‌ ക്വാഡ്‌ കോര്‍ സ്‌നാപ്‌ഡ്രാഗണ്‍ പ്രോസസര്‍, 3 ജിബി റാം, 32 ജിബി ഇന്റേണല്‍ മെമ്മറി എന്നിവയാണ്‌ ജി 3 യിലുള്ളത്‌. അഡ്വാന്‍സ്‌ഡ്‌ ഓപ്‌റ്റിക്കല്‍ ഇമേജ്‌ സ്റ്റെബിലൈസേഷന്‍, ലേസര്‍ ഓട്ടോ ഫോക്കസ്‌ എന്നീ സൗകര്യങ്ങളോടെ 13 എംപി ബാക്ക്‌ കാമറയും 2.1 എംപി ഫ്രന്റ്‌ കാമറയുമാണ്‌്‌ ജി 3യില്‍. മികച്ച സെല്‍ഫികള്‍ എടുക്കാന്‍ സൗകര്യത്തിനായി ഡ്യൂവല്‍ ഫ്‌ളാഷ്‌ ഉണ്ട്‌. എല്‍ജിയുടെ ട്രേഡ്‌മാര്‍ക്ക്‌ ആയ നോക്ക്‌കോഡ്‌ കൂടുതല്‍ സുരക്ഷ ഉറപ്പു നല്‌കുന്നു. ഈ സുരക്ഷാ സംവിധാനം വ്യക്തിഗതമാക്കുന്നതിന്‌ 80,000-ല്‍ അധികം ഓപ്‌ഷനുകള്‍ ലഭ്യമാണ്‌. എടുത്തുമാറ്റാവുന്ന 3000 എംഎഎച്ച്‌ ബാറ്ററി, വയര്‍ലെസ്‌ റീചാര്‍ജിംഗിനുള്ള സൗകര്യം എന്നിവ ജി 3-യുടെ പ്രത്യേകതകളാണ്‌. വളരെയധികം ഉപയോഗിക്കുന്ന ദിവസങ്ങളില്‍പോലും ബാറ്ററി സജീവമായിരിക്കുമെന്നതാണ്‌ മെച്ചം. സ്‌റ്റാറ്റസ്‌, ലൊക്കേഷന്‍, പാറ്റേണ്‍ എന്നിവയ്‌ക്ക്‌ അനുസരിച്ച്‌ ഉപയോക്താവിന്‌ മുന്നറിയിപ്പുകള്‍ നല്‌കുന്ന സ്‌മാര്‍ട്ട്‌ നോട്ടീസ്‌ ജി 3-യുടെ പ്രത്യേകതയാണ്‌. ഏറ്റവും കൂടുതല്‍ പ്രാവശ്യം ഉപയോഗിച്ച ആറ്‌ ആപ്ലിക്കേഷനുകള്‍ ഹോം പേജില്‍തന്നെ ലഭ്യമാക്കാന്‍ സെന്‍സിബിള്‍ ഇന്‍ഡിക്കേറ്റര്‍, ക്വിക്ക്‌ സര്‍ക്കിള്‍ സൗകര്യങ്ങള്‍ ഈ ഫോണിലുണ്ട്‌. ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഒഴിവാക്കി ഫോണ്‍ കസ്‌റ്റമൈസ്‌ ചെയ്യുന്നതിനായി സോഫ്‌റ്റ്‌വെയര്‍ ഡയറ്റ്‌ ഫീച്ചര്‍ ലഭ്യമാണ്‌. ജി വാച്ച്‌ സ്വന്തമാക്കുന്നതിനുള്ള അയ്യായിരം രൂപയുടെ വൗച്ചര്‍ സഹിതം സൗജന്യ സര്‍ക്കിള്‍ കേയ്‌സിലാണ്‌ ജി 3 ലഭ്യമാകുന്നത്‌. ഇതിനുംപുറമെ 6500 രൂപ വിലവരുന്ന വൗച്ചറും ഈ ബോക്‌സിനുള്ളില്‍ ഉണ്ടാകും. ആദ്യത്തെ ആറു മാസത്തിനുള്ളില്‍ ഡിസ്‌പ്ലേയ്‌ക്ക്‌ എന്തെങ്കിലും തകരാര്‍ സംഭവിച്ചാല്‍ ഡിസ്‌പ്ലേ മാറ്റി നല്‌കും. എളുപ്പത്തില്‍ ടൈപ്പ്‌ ചെയ്യുന്നതിനും തെറ്റുകള്‍ തിരുത്തുന്നതിനും സ്‌മാര്‍ട്ട്‌ കീബോര്‍ഡ്‌ ജി 3-യിലുണ്ട്‌. കേരളത്തിലെ എല്ലാ പ്രമുഖ മൊബൈല്‍ റീട്ടെയ്‌ല്‍ ഷോപ്പുകളിലും എല്‍ജിയുടെ ജി 3 ലഭ്യമാണ്‌. പതിനാറ്‌ ജിബി ഫോണിന്‌ 47,999 രൂപയും 32 ജിബി ഫോണിന്‌ 50,999 രൂപയുമാണ്‌ വില.Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ
ആഗോള ഇലക്ട്രോണിക്സ് വിണിയിയിലും പ്രതിസന്ധിയുടെ ലാഞ്ചനകൾ; ഐഫോൺ വാങ്ങാനാളില്ലാതായതോടെ കോടികളുടെ നഷ്ടം നേരിട്ട് സാംസങ്, വിപണിയിൽ വൻ പ്രതിസന്ധിയെന്ന സൂചനയുമായി ടെക് ഭീമന്മാരുടെ പ്രവർത്തന റിപ്പോർട്ട്