TECHNOLOGY

എല്‍ജിയുടെ ജി3 ബീറ്റ്‌ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍

18 Sep 2014

എല്‍ജിയുടെ ജി സീരിസിലുള്ള ഏറ്റവും പുതിയ എല്‍ജി ജി3 ബീറ്റ്‌ ഫോണ്‍ വിപണിയിലെത്തി. പ്രീമിയം കോംപാക്ട്‌ ഡിസൈനിലുള്ള അഞ്ചിഞ്ച്‌ ഫ്രെയിമിലുള്ള സ്‌മാര്‍ട്ട്‌ഫോണാണിത്‌. സവിശേഷമായ ആര്‍ച്ച്‌ രൂപത്തിലുള്ള രൂപകല്‍പ്പനയും മികച്ച ഗ്രിപ്പും മെറ്റാലിക്‌ സ്‌കിന്നും ഇതിന്റെ പ്രത്യേകതകളാണ്‌. കനംകുറഞ്ഞ രൂപമായതിനാല്‍ ഒരു കൈകൊണ്ടുതന്നെ കൈകാര്യം ചെയ്യാം. എല്‍ജി ജി3 ബീറ്റിന്‌ അഞ്ച്‌ ഇഞ്ച്‌ എച്ച്‌ഡി ഐപിഎസ്‌ ഡിസ്‌പ്ലേയാണ്‌. 1280 x 780 പിക്‌സല്‍ ചിത്രങ്ങള്‍ക്ക്‌ മികച്ച വ്യക്തതയുണ്ട്‌. 137.7 x 69.9 x10.3 എംഎം വലിപ്പമുള്ള ഫോണില്‍ മികച്ച കാമറയും ലേസര്‍ ഓട്ടോ ഫോക്കസും ഓപ്‌റ്റിക്കല്‍ ഇമേജ്‌ സ്റ്റെബിലൈസേഷനുമുണ്ട്‌ (ഒഐഎസ്‌). ചിത്രങ്ങള്‍ വികലമാകാതിരിക്കാനും ഷേയ്‌ക്കാകാതിരിക്കാനും ഒഐഎസ്‌ സഹായിക്കും. 8 എംപി കാമറയും ടച്ച്‌ ആന്‍ഡ്‌ ഷൂട്ട്‌ സൗകര്യവുമുണ്ട്‌. കാമറ ഫീച്ചര്‍ ഓണായിരിക്കുമ്പോള്‍ സ്‌ക്രീനില്‍ എവിടെ തൊട്ടാലും ചിത്രമെടുക്കാം എന്ന സവിശേഷതയുണ്ട്‌. സ്‌മാര്‍ട്ട്‌ അനുഭവം നല്‌കുന്നതാണ്‌ എല്‍ജി ജി3 ബീറ്റിന്റെ സ്‌മാര്‍ട്ട്‌ കീബോര്‍ഡ്‌. സ്വാഭാവികമായ നാവിഗേഷനും ആശ്രയിക്കാവുന്ന തരത്തിലുള്ള വേഡ്‌ റക്കഗ്നിഷനും എടുത്തുപറയണം. സ്‌മാര്‍ട്ട്‌ കീബോര്‍ഡിന്റെ വലിപ്പത്തിലും സെറ്റിംഗ്‌സിലും മാറ്റം വരുത്താനാകും. എല്‍ജിയുടെ സ്വന്തമായ നോക്ക്‌കോഡ്‌ സെക്യൂരിറ്റി ഫീച്ചറും ഇതിലുണ്ട്‌. ഏതാണ്ട്‌ 86000 കാര്യങ്ങള്‍ക്കായി സെക്യൂരിറ്റി കോഡ്‌ കസ്‌റ്റമൈസ്‌ ചെയ്യാം. ആധുനികകാലത്ത്‌ ഏറെ ഉപയോഗപ്രദമാണിത്‌. 2540 എംഎഎച്ച്‌ ബാറ്ററിയാണ്‌ എല്‍ജി ജി3-യില്‍. ബാറ്ററി തീരുമെന്ന ഭയമില്ലാതെ കണക്ട്‌ ചെയ്യാന്‍ ഇതുവഴി സാധിക്കും. എട്ട്‌ ജിബി റോമും ഒരു ജിബി റാമുമുള്ള ഫോണില്‍ ഏറ്റവും പുതിയ ആന്‍ഡ്രോയ്‌ഡ്‌ 4.4 കിറ്റ്‌കാറ്റാണ്‌ ഉപയോഗിച്ചിരിക്കുന്നത്‌. ആകര്‍ഷകമായ മെറ്റാലിക്‌ ബ്ലാക്ക്‌, സില്‍ക്ക്‌, വൈറ്റ്‌ & ഷൈന്‍ഗോള്‍ഡ്‌ എന്നീ മൂന്നുനിറങ്ങളില്‍ ലഭിക്കും. ഉടന്‍തന്നെ ഈ സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തും. ബീറ്റിന്റെ ഏകദേശ വില 25,000 രൂപയാണ്‌.



Related News


Special Story

ഇന്ത്യൻ ഉപഗ്രഹവിക്ഷേപണങ്ങളെ വിമർശിച്ചിരുന്നവർക്ക് ഇനി നിശബ്ദരാകാം; ഫോനി കൊടുങ്കാറ്റിനെ നേരിടാൻ രാജ്യത്തിന് കരുത്തായത് ബഹിരാകാശത്തെ ഉപഗ്രഹക്കണ്ണുകൾ, ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ മികവിന് പ്രശംസയുമായി യുഎൻ