കിടിലൻ ഓഫറുകളുമായി ഷവോമി ഫാന്‍ ഫെസ്റ്റിവല്‍ ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍

03 Apr 2018

ഫാന്‍ ഫെസ്റ്റിവലുമായി ഷവോമി വീണ്ടുമെത്തുന്നു. ഏപ്രില്‍ അഞ്ച്, ആറ് തീയതികളില്‍ ഇത്തവണത്തെ മെഗാ ഫെസ്റ്റിവൽ നടക്കും. ഇതിന്റെ ഭാഗമായി സ്മാര്‍ട്‌ഫോണുകള്‍, വെയറബിള്‍സ്, കൂപ്പണുകള്‍ തുടങ്ങി നിരവധി ഉപകരണങ്ങളുടെ ആനുകൂല്യ വില്‍പനകള്‍ ഈ ഫെസ്റ്റിവലിൽ നടക്കും. കോംബോ ഉത്പന്നങ്ങളും മേളയില്‍ ഒരുക്കിയിട്ടുണ്ട്. ഷവോമി ഔദ്യോഗിക വെബ്‌സൈറ്റിലും ആപ്പിലുമായാണ് മേള നടക്കുന്നത്. രണ്ട് ദിവസവും ഉച്ചയ്ക്ക് 12.55ഓടെ സൈന്‍ ഇന്‍ ചെയ്തിരിക്കണമെന്നും സമയം അവസാനിക്കുന്നതിന് മുമ്പ് ഓര്‍ഡറുകള്‍ നല്‍കണമെന്നും ഷവോമി ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്. റെഡ്മി നോട്ട് 5 പ്രൊ വാങ്ങുന്നവര്‍ക്ക് എംഐ ഇയര്‍ഫോണ്‍ സൗജന്യമായി ലഭിക്കും. ഇതോടൊപ്പം സോഷ്യല്‍ സ്ട്രീമിങ് പ്ലാറ്റ്‌ഫോം ആയ മ്യൂസിക്.ലിയുമായി സഹകരിച്ച്‌ എംഐ മിക്‌സ് 2 എസ് നേടാനുള്ള അവസരവും മാര്‍ച്ച്‌ 31 മുതല്‍ ഷവോമി ഒരുക്കിയിട്ടുണ്ട്. ഇത് മാത്രമല്ല സുഹൃത്തുക്കളെ ക്ഷണിച്ച്‌ നിശ്ചിത അളവ് ലൈക്കുകള്‍ എത്തിയാല്‍ എംഐ ബാന്‍ഡ് സ്വന്തമാക്കാവുന്നതാണ്. ഈ ഫെസ്റ്റിവൽ സീസണിൽ 40 ലക്ഷം രൂപയുടെ ഡിസ്‌കൗണ്ട് കൂപ്പണുകളും ഷവോമി ഒരുക്കിയിട്ടുണ്ട്. ഏപ്രില്‍ നാല് ഉച്ചയ്ക്ക് 12 മുതല്‍ കൂപ്പണുകള്‍ ലഭ്യമാവും. ടീം ഉണ്ടാക്കുകയും മറ്റുള്ളവരെ ടീമില്‍ അംഗമാകാന്‍ ക്ഷണിക്കുകയുമാണ് കൂപ്പണ്‍ യോഗ്യത നേടാനുള്ള മാര്‍ഗം. 300 രൂപയുടെ കൂപ്പണ്‍ രണ്ടംഗ സംഘത്തിന് ലഭിക്കും. ക്രേസി കോംബോ എന്ന പേരില്‍ അപ്രതീക്ഷിത ഓഫറുകള്‍ നല്‍കുമെന്നും ഷവോമി പ്രഖ്യാപിച്ചിട്ടുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും