ECONOMY

കുപ്പി വെള്ളത്തിന് ഇനി 12 രൂപ; വിലക്കുറവ് ഏപ്രില്‍ രണ്ട് മുതല്‍

22 Mar 2018

കൊച്ചി : കുപ്പി വെള്ളത്തിന് വില കുറയ്ക്കാന്‍ കുപ്പിവെള്ള നിര്‍മാണ കമ്പനികളുടെ സംഘടനയായ കേരള ബോട്ടില്‍ഡ് വാട്ടര്‍ മാനുഫാക്ച്ചറേഴ്‌സ് അസോസിയേഷന്‍ (KBWMA) തീരുമാനിച്ചു. നിലവില്‍ 20 രൂപ (എം.ആര്‍.പി.) വിലയുള്ള കുപ്പിവെള്ളത്തിന് ഇനി മുതല്‍ 12 രൂപ കൊടുത്താല്‍ മതി. ഏപ്രില്‍ 2 മുതല്‍ പുതിയ വിലയ്ക്ക് വെള്ളം നല്‍കി തുടങ്ങുമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു. നേരത്തെ 10 രൂപയായിരുന്ന ഒരു ലിറ്റര്‍ കുപ്പിവെള്ളത്തിന് മള്‍ട്ടി നാഷണല്‍, നാഷണല്‍ മദ്യക്കമ്പനികള്‍ എന്നിവരുടെ താത്പര്യപ്രകാരം ക്രമേണ 12, 15, 17, 20 എന്നിങ്ങനെ വില വര്‍ദ്ധിപ്പിക്കു കയായിരുന്നു. എന്നാല്‍ ഇങ്ങനെ വില വര്‍ധിപ്പിച്ചതിന്റെ ഗുണഭോക്താക്കള്‍ ഇത്തരം വന്‍കിട കമ്പനികളും ഇടനിലക്കാരുമാണെന്ന് KBWMA പ്രസിഡണ്ട് എം.ഇ. മുഹമ്മദ് ചൂണ്ടിക്കാട്ടി. ധാര്‍മികതയുടെ പേരിലും ജി.എസ്.ടി. നിലവില്‍ വന്ന ശേഷം സര്‍ക്കാര്‍ അഭ്യര്‍ഥന മാനിച്ചുമാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്നും, ഇതോടെ ഒരു ലിറ്റര്‍ കുപ്പി വെള്ളത്തിന്റെ എം.ആര്‍.പി. ഇനി മുതല്‍ 12 രൂപ മാത്രമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വില കൂടുതലാണെങ്കില്‍ മാത്രമേ വെള്ളത്തിന് ഗുണമേന്മ ഉണ്ടാകൂ എന്നത് മിഥ്യാധാരണ ആണെന്ന് അസോസിയേഷന്‍ നേതാക്കള്‍ പറഞ്ഞു. ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്റേര്‍ഡ്‌സ് (BIS) ന്റെ IS14543 പ്രകാരമുളള നിബന്ധന പ്രകാരം മാത്രമേ പാക്കേജ്ഡ് കുടിവെള്ളം നിര്‍മ്മിച്ച് വില്‍പ്പന നടത്താന്‍ കഴിയൂ. ഗുണനിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇല്ലാതെയാണ് വിലകുറയ്ക്കാന്‍ തീരുമാനിച്ചത്. കുപ്പിവെള്ള കമ്പനികളെക്കാള്‍ പതിന്‍മടങ്ങ് വെള്ളം ഉപയോഗിക്കുന്ന കമ്പനികള്‍ നിരവധി ഉണ്ടായിരിക്കെ കുപ്പി വെള്ള നിര്‍മാതാക്കളെ വെള്ളം ഊറ്റി വില്‍ക്കുന്ന ജലചൂഷകരായി ചിത്രീകരിക്കുന്നതില്‍ പ്രതിഷേധവും ദുഃഖവും ഉണ്ടെന്നും KBWMA നേതാക്കള്‍ പറഞ്ഞു. ബഹുരാഷ്ട്ര കമ്പനികളും ഇടനിലക്കാരും വില കുറയ്ക്കാന്‍ തയാറാകില്ല. അത് കൊണ്ട് തന്നെ വിലകുറയ്ക്കുന്ന കുപ്പി വെള്ളങ്ങള്‍ക്കെതിരെ വ്യാജ പ്രചാരണം നടക്കാന്‍ സാധ്യതയുണ്ടെന്നും KBWMA ഭാരവാഹികള്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ കുപ്രചരണങ്ങളില്‍ വീഴാതെ 12 രൂപ മാത്രം നല്‍കി കുപ്പി വെള്ളം വാങ്ങാന്‍ പൊതുജനം തയാറാകണമെന്ന് KBWMA ഭാരവാഹികള്‍ അഭ്യര്‍ഥിച്ചു. KBWMA സെക്രട്ടറി സോമന്‍ പിളള, വൈസ് പ്രസിഡണ്ട് ഹിലാല്‍ മേത്തര്‍, ട്രെഷറര്‍ സഞ്ചിത് തുടങ്ങിയവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ