TECHNOLOGY

ക്യൂറ ഹെല്‍ത്‌കെയറിന്റെ ഡിജിറ്റല്‍ റേഡിയോഗ്രാഫി സംവിധാനം വിപണിയില്‍

18 Sep 2014

കൊച്ചി : എക്‌സ്‌-റേയ്‌ക്ക്‌ പകരം ഉപയോഗിക്കാവുന്ന അത്യാധുനിക സാങ്കേതിക വിദ്യയായ ഡിജിറ്റല്‍ റേഡിയോഗ്രാഫി ഉപകരണം ക്യൂറ ഹെല്‍ത്‌കെയര്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ വിപണിയിലിറക്കി. എക്‌സ്‌-റേയേക്കാള്‍ മികച്ച ഫലം, കുറഞ്ഞ റേഡിയേഷന്‍ എന്നിവയ്‌ക്ക്‌ പുറമെ ഫിലിമിന്‌ തകരാര്‍ സംഭവിക്കാതെ ദീര്‍ഘകാലം സൂക്ഷിച്ചുവയ്‌ക്കാമെന്നതും എക്‌സ്‌-റേയുമായി താരതമ്യം ചെയ്യുമ്പോള്‍ ഡിജിറ്റല്‍ റേഡിയോഗ്രാഫിയ്‌ക്കുള്ള മേന്‍മകളാണ്‌. �ഡ്രീം� എന്ന ബ്രാന്റില്‍ അറിയപ്പെടുന്ന ക്യൂറയുടെ ഡിജിറ്റല്‍ റേഡിയോഗ്രാഫി സംവിധാനത്തിന്റെ പ്രത്യേകത ഒരേ ഒരു ഡിറ്റക്‌റ്റര്‍ ഉപയോഗിച്ച്‌ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളുടേയും ചിത്രം എടുക്കാമെന്നതാണ്‌. രണ്ടാമതൊരു ഡിറ്റക്‌റ്റര്‍ വാങ്ങാനുള്ള തുക ലഭിക്കാന്‍ ഇത്‌ സഹായകമാകുന്നു. ഇന്ത്യയിലേക്ക്‌ ഡിജിറ്റല്‍ റേഡിയോഗ്രാഫി കൊണ്ടുവന്ന ആദ്യ കമ്പനിയാണ്‌ ക്യൂറയെന്ന്‌ കമ്പനി ചീഫ്‌ എക്‌സിക്യൂട്ടീവ്‌ ഓഫീസര്‍ ബാലസുബ്രഹ്മണ്യം പറഞ്ഞു. മറ്റ്‌ സംവിധാനങ്ങളെ അപേക്ഷിച്ച്‌ 25-50 ശതമാനം കുറവ്‌ റേഡിയേഷന്‍ മാത്രമേ ഡ്രീം പുറപ്പെടുവിക്കുന്നുള്ളൂ. രോഗികള്‍ക്ക്‌ പ്രത്യേകിച്ച്‌, കുട്ടികള്‍ക്ക്‌ ഇത്‌ വളരെയധികം അനുഗ്രഹമാണ്‌. ഫ്‌ളാറ്റ്‌ പാനല്‍ ടെക്‌നോളജി ആയതിനാല്‍ ചിത്രങ്ങള്‍ നന്നായി തെളിഞ്ഞു കാണാന്‍ കഴിയും. അപകടത്തില്‍പെടുന്നവരുടെ പരിക്ക്‌ പൂര്‍ണമായും കണ്ടെത്താന്‍ ഇതു വഴി സാധിക്കുന്നു. ഒരു ദിവസം മുന്നൂറോളം രോഗികളുടെ പരിശോധനയ്‌ക്ക്‌ ഉപയോഗിക്കാമെന്നതാണ്‌ മറ്റൊരു പ്രത്യേകത. പരിശോധനയ്‌ക്ക്‌ കുറഞ്ഞ സമയം മാത്രം മതി. വിശേഷാല്‍ രീതിയില്‍ രൂപകല്‍പന ചെയ്‌തിരിക്കയാണെന്നതിനാല്‍ ഉപകരണം വയ്‌ക്കാന്‍ 110 ചതുരശ്ര അടി സ്ഥലം മാത്രമേ ആവശ്യമുള്ളൂ. ഓട്ടോമാറ്റിക്‌ എക്‌സ്‌പോഷര്‍ കണ്‍ട്രോളായതിനാല്‍ രോഗിക്ക്‌ മാത്രമല്ല, ടെക്‌നോളജിസ്റ്റിനും റേഡിയേഷന്‍ ഭീഷണി ഇല്ല. ടെലി റെഡിയോളജി റിപ്പോര്‍ടിങ്‌ സാധ്യമാണെന്നതിനാല്‍ രോഗം സംബന്ധിച്ച്‌ വിദഗ്‌ധ ഡോക്‌ടര്‍മാരുടെ അഭിപ്രായങ്ങള്‍ അപ്പപ്പോള്‍ തന്നെ അറിയാന്‍ കഴിയും. പരിശോധനാ ഫലങ്ങള്‍ സിഡിയിലും ഡിവിഡിയിലും ആക്കാമെന്നതും വളരെ പ്രയോജനകരമാണ്‌. ഫിലിം ഉപയോഗത്തില്‍ 80 ശതമാനത്തോളം ലാഭിക്കാന്‍ സാധിക്കുന്നു. കൃത്യമായ പരിശോധനാ ഫലം കുറഞ്ഞ ചെലവില്‍ ലഭ്യമാക്കുന്നു എന്നതാണ്‌ ഡിജിറ്റല്‍ റേഡിയോഗ്രാഫിയുടെ സവിശേഷതയെന്ന്‌ ബാലസുബ്രഹ്മണ്യം പറഞ്ഞു. റേഡിയേഷന്‍ ഭീഷണി ഒഴിവാക്കാനും ഇത്‌ സഹായകമാണ്‌. ഉന്നത സാങ്കേതിക വിദ്യയോടുകൂടിയ ഇത്തരം മെഡിക്കല്‍ ഉപകരണങ്ങള്‍ ചെറിയ പട്ടണങ്ങളിലും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ്‌ ക്യൂറ മുന്നേറുന്നതെന്ന്‌ അദ്ദേഹം വ്യക്തമാക്കി. 2001-ല്‍ സ്ഥാപിതമായ ക്യൂറ ഹെല്‍ത്‌ കെയര്‍ പ്രൈവറ്റ്‌ ലിമിറ്റഡ്‌ ഇന്ത്യക്ക്‌ പുറമെ മറ്റ്‌ ഏഷ്യന്‍ രാജ്യങ്ങളിലും ആഫ്രിക്കയിലും സാന്നിദ്ധ്യമുറപ്പിച്ചിട്ടുണ്ട്‌. ചെന്നൈയിലാണ്‌ ക്യൂറയുടെ ഫാക്‌റ്ററിയും ഗവേഷണ-വികസ കേന്ദ്രവും സ്ഥാപിതമായിട്ടുള്ളത്‌.Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ