14 Jun 2018
കൊച്ചി: ലോകകപ്പ് ഫുട്ബോളിനോടനുബന്ധിച്ചു നിരവധി ഓഫറുകളുമായി ബിസ്മി ഹൈപ്പര്‍മാര്‍ട്ട്. "ഗോളടിക്കൂ കോളടിക്കൂ' ഓഫറിന്റെ ഉദ്ഘാടനം കേരള ബ്ലാസ്റ്റേഴ്സ് താരം സി.കെ. വിനീത് നിര്‍വഹിച്ചു. ഫുട്ബോള്‍ ആവേശം ഉപയോക്താക്കളിലെത്തിക്കാന്‍ വിവിധ രാജ്യങ്ങളുടെ ഫ്ലാഗുകള്‍, ജേഴ്സികള്‍, തോരണങ്ങള്‍, തൊപ്പികള്‍ എന്നിവയ്ക്കു പുറമേ "ഗോളടിക്കൂ, കോളടിക്കൂ' ഓഫറിലൂടെ ഹാര്‍ലി ഡേവിഡ്സണ് ബൈക്ക് ബംപര്‍ സമ്മാനമായും നല്‍കും. ബിസ്മി ഗ്രൂപ്പ് എംഡി വി.എം. അജ്മല്‍, മാസ്റ്റര്‍ മുഹമ്മദ് യൂസഫ് അജ്മല്‍, വി.എ. അബ്ദുള്‍ ഹമീദ്, ഫസല്‍ റഹ്മാന്, മുഹമ്മദ് ഇസ്മയില്‍, മാഞ്ചര്‍ ഫുഡ്സ് ഡയറക്ടര്‍ വി.എ. ഫൈസല്‍, ഹൈപ്പര്‍മാര്‍ട്ട് ബിസിനസ് ഹെഡ് ജിനു ജോസഫ്, ക്ലസ്റ്റര്‍ ഹെഡ് നിക്കോളാസ്, ബ്രാഞ്ച് മാനേജര്‍മാരായ ശരത്, സൂരജ് തുടങ്ങിയവര്‍ ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ചു.