ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും

01 Jun 2018

ന്യൂഏജ് ന്യൂസ് തിരുവനന്തപുരം: ചെങ്ങന്നൂരില്‍ കോണ്‍ഗ്രസിനേറ്റ തോല്‍വിക്ക് കാരണം നേതൃതലത്തിലെ ഗ്രൂപ്പുകളിയാണെന്നാരാപിച്ച്‌ രാഹുല്‍ ഗാന്ധിക്ക് പരാതി പ്രവാഹം. കേരളത്തിലെ സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെടണമെന്നും ജനങ്ങളുമായി ബന്ധമുള്ളയാളെ കെപിസിസി പ്രസിഡന്റാക്കണമെന്നാണ് ആവശ്യം. അതേസമയം ചെങ്ങന്നൂരിലെ പരാജയം മറികടക്കാന്‍ നേതാക്കള്‍ ഡല്‍ഹിയിലെത്തി ഹൈക്കമാന്‍ഡിനെ കാണുകയും രാഹുല്‍ഗാന്ധി വിദേശത്തുനിന്ന് തിരിച്ചെത്തിയാലുടന്‍ പുതിയ കെപിസിസി പ്രസിഡന്റ് അടക്കമുള്ള കാര്യങ്ങളില്‍ തീരുമാനമുണ്ടായേക്കുമെന്നാണ് സൂചന. സംഘടനാസംവിധാനം പലയിടത്തും ദുര്‍ബലമായെന്നും അകന്നുപോയ വിഭാഗങ്ങളെ തിരിച്ചെത്തിക്കുന്നതില്‍ നേതൃത്വം പരാജയപ്പെട്ടെന്നും വിമര്‍ശനമുണ്ട്. വിദേശത്തുള്ള കോൺഗ്രസ് അധ്യക്ഷൻ തിരിച്ചെത്തിയാൽ ഉടൻ തന്നെ കേരളത്തിലെ സംഘടനാ പ്രശ്നങ്ങളിൽ ഇടപെടും എന്നാണ് ഡൽഹിയിൽ നിന്നും ലഭ്യമാകുന്ന സൂചനകൾ. ദേശിയ രാഷ്‌ടീയത്തിൽ പ്രതിപക്ഷ ഐക്യം രൂപപ്പെടുന്ന സാഹചര്യത്തിൽ കോൺഗ്രസ് താരതമ്യേന ശക്തമായിട്ടുള്ള കേരളത്തിൽ സംഘടനയെ കൈവിട്ടുകളായാണ് രാഹുൽ തയ്യാറാകില്ല എന്നാണ് പ്രവർത്തകരും നേതാക്കന്മാരും കരുതുന്നത്. മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി.തോമസ്, വി.ഡി.സതീശന്‍ എന്നീ പേരുകള്‍ക്കാണ് കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് മുന്‍ഗണന. പ്രസിഡന്റും രണ്ട് വര്‍ക്കിങ് പ്രസിഡന്റും എന്ന ഫോര്‍മുലയ്ക്കും സാധ്യതയുണ്ട്. ഇതിന് പുറമെ സംഘടനാതലത്തില്‍ കൂടുതല്‍ മാറ്റങ്ങളുണ്ടായേക്കും. യുഡിഎഫ് കണ്‍വീനര്‍ സ്ഥാനത്തും വൈകാതെ മാറ്റമുണ്ടാകുമെന്നാണ് സൂചന.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും