ECONOMY

ജന്മഭൂമി ദിനപ്പത്രം ബെംഗളൂരു എഡിഷൻ തുടങ്ങുന്നു

13 Apr 2018

ബെംഗളൂരു: പ്രമുഖ മലയാള ദിനപത്രമായ ജന്മഭൂമി കേരളത്തിന് പുറത്ത് ആദ്യ എഡിഷൻ തുടങ്ങുന്നു. കർണാടകയുടെ തലസ്ഥാനമായ ബെംഗളൂരുവിലാണ് കേരള ബിജെപിയുടെ ഔദ്യോഗിക പത്രം കൂടിയായ ജന്മഭൂമിയുടെ പുതിയ എഡിഷൻ വരുന്നത്. നിലവിൽ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, തൃശൂർ, കണ്ണൂർ, കോട്ടയം എന്നിങ്ങനെ 6 എഡിഷനുകളാണ് ജന്മഭൂമിക്കുള്ളത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ബിജെപിക്ക് ശക്തമായ സ്വാധീനമുള്ള കർണാടകയിൽ പുതിയ എഡിഷൻ തുടങ്ങുക വഴി കേരളത്തിന് പുറത്തും ചുവടുറപ്പിക്കുകയാണ് ജന്മഭൂമിയുടെ ലക്‌ഷ്യം. കേരളത്തിന് പുറത്ത് ഏറ്റവുമധികം മലയാളികൾ ഉള്ള നഗരം കൂടിയാണ് ബെംഗളൂരു. ഒന്നേകാൽ കോടിയോളം വരുന്ന നഗരത്തിലെ ജനസംഖ്യയിൽ 4 ശതമാനത്തോളം മലയാളികളുണ്ടെന്നാണ് കണക്ക്. ബിജെപിയുടെ രാജ്യസഭാ എം.പി.യും പ്രമുഖ സംരംഭകനുമായ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ ബെംഗളൂരു തട്ടകമാക്കിയ മലയാളി പ്രമുഖരും ഏറെയാണ്. ഏപ്രിൽ അവസാനവാരം പുതിയ എഡിഷൻ തുടങ്ങുമെന്നാണ് വിവരം. കർണാടക ബിജെപിയുടെ മുഖപത്രമായ 'ഹൊസ ദിഗന്ത' പ്രസിദ്ധീകരിക്കുന്ന ബെംഗളൂരുവിലെ പ്രസിൽ നിന്നാവും ജന്മഭൂമിയും പ്രസിദ്ധീകരിക്കുക. കർണാടക അസംബ്ലി തെരഞ്ഞെടുപ്പിന് മുൻപായി പുതിയ എഡിഷൻ തുടങ്ങുക വഴി ബെംഗളൂരുവിലെ മലയാളി വായനക്കാർക്കിടയിൽ സ്വാധീനമുറപ്പിക്കുക എന്ന ലക്ഷ്യവുമുണ്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

BIG BREAKING: മറൈൻഡ്രൈവിൽ അബാദ്, ഡിഡി, പുർവ, പ്രെസ്‌റ്റീജ്... തേവരയിൽ ചക്കൊളാസ്, മേത്തർ, സ്‌കൈലൈൻ... KCZMAയുടെ ഒഴിപ്പിക്കൽ ഭീഷണിയിൽ കൊച്ചിയിലെ കൂടുതൽ ഫ്ലാറ്റുകൾ; മരട് ഫ്ലാറ്റ് കേസ് വിധി സംസ്ഥാനത്ത് റിയാൽറ്റി മേഖലയുടെ അടിവേരിളക്കുമെന്ന ഭീതി ശക്തം
ചികിത്സാരീതികൾ മെച്ചപ്പെട്ടു, ബോധവൽക്കരണ പ്രവർത്തനങ്ങൾ കൂടി; രാജ്യത്ത് കാൻസർ രോഗികളുടെ എണ്ണത്തിൽ പ്രതിവർഷമുണ്ടാകുന്ന വളർച്ച രണ്ടക്കത്തിൽത്തന്നെ, കാൻസറിനെതിരെ ഇൻഷുറൻസ് പ്രതിരോധം സ്വീകരിക്കുന്നവർ കുറവെന്നും റിപ്പോർട്ട്
വിനോദ സഞ്ചാര മേഖലക്ക് പ്രതീക്ഷ നല്‍കി ക്രൂയിസ് ടൂറിസം; കേരളത്തിലേക്ക് ഈ സീസണില്‍ എത്തിയത് 26 ആഡംബര കപ്പലുകളും 35000ല്‍ ഏറെ സ‌ഞ്ചാരികളും, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് ലഭിച്ചത് മൂന്ന് കോടിയോളം രൂപ