27 Apr 2018
ന്യൂഏജ് ന്യൂസ്
മികച്ച ക്യാമറയും ഫുള്‍ വ്യൂ ഡിസ്പ്ലേയുമുള്ള രണ്ട് പുതിയ സ്മാര്‍ട്ഫോണുകള്‍ ചൈനീസ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളായ ജിയോണി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ജിയോണി എസ് 11, എഫ് 205 സ്മാര്‍ട്ഫോണുകളാണ് പുറത്തിറക്കിയത് 13,999 രൂപയാണ് എസ് 11 സ്മാര്‍ട്ഫോണിന്റെ വില. 8,999 രൂപയാണ് എഫ്205 ഫോണിന് വില. ഷവോമിയുടെ റെഡ്മി നോട്ട് 5 പ്രോയ്ക്ക് മറുപടിയായാണ് ജിയോണി എസ് 11 വിപണിയില്‍ അവതരിപ്പിച്ചിരിക്കുന്നത്.
16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറയും 13 2 മെഗാപിക്സലിന്റെ ഡ്യുവല്‍ റെയര്‍ ക്യാമറയുമാണ് S11 ലൈറ്റിനുള്ളത്. 3030 mAh ബാറ്ററി, 1.4 GHz ക്വാല്‍കോം സ്നാപ് ഡ്രാഗണ്‍ എംഎസ്എം 8937 ഒക്ടാകോര്‍ പ്രൊസസര്‍. നാല് ജിബി റാം ഉള്ള ഫോണില്‍ 32 ജിബി ആണ് ഇന്റേണല്‍ സ്റ്റോറേജ്. 256 ജിബി വരെയുള്ള എസ്ഡി കാര്‍ഡും ഫോണില്‍ ഉപയോഗിക്കാം. F205 സ്മാര്‍ട്ഫോണില്‍ രണ്ട് ജിബി റാമും 16 ജിബി സ്റ്റോറേജുമാണുള്ളത്. അഞ്ച് മെഗാപിക്സലിന്റെ സെല്‍ഫി ക്യാമറ, എട്ട് മെഗാപിക്സലിന്റെ റെയര്‍ ക്യാമറ, മീഡിയാടെക് ക്വാഡ്കോര്‍ പ്രൊസസര്‍, 2670 mAh ബാറ്ററി എന്നിവയാണുള്ളത്.
ഇന്ത്യയില്‍ ജിയോണി കമ്പനി പുനസംഘടിപ്പിക്കാനൊരുങ്ങുകയാണ്. ഇതിന്റെ ഭാഗമായി ഇന്ത്യയിലുള്ള നിക്ഷേപം നിയന്ത്രിക്കുമെന്ന് കമ്പനി നേരത്തെ അറിയിച്ചിരുന്നു. ഇതിനിടയിലാണ് പുതിയ സ്മാര്‍ട്ഫോണുകളുമായി കമ്പനി രംഗത്തെത്തിയിരിക്കുന്നത്.