16 Feb 2018
റിലയന്‍സ് ജിയോയുടെ 19 രൂപയുടെ പ്ലാനിനെ വെല്ലുവിളിച്ച് അതേ വാലിഡിറ്റിയില്‍ 9 രൂപയുടെ റീച്ചാര്‍ജ് പ്ലാനുമായി എയര്‍ടെല്‍. ഡല്‍ഹി ഉള്‍പ്പടെ എയര്‍ടെലിന്റെ വിവിധ സര്‍ക്കിളുകളില്‍ ഓഫര്‍ ലഭ്യമാണ്. 250 മിനിറ്റ് ലോക്കല്‍ /എസ്.ടി.ഡി / റോമിങ് കോളുകള്‍, 100 എംബി ഡാറ്റ, 100 എസ്എംഎസ് എന്നിവ എയര്‍ടെല്‍ ഈ ഓഫറിനൊപ്പം നല്‍കും. 150 എംബി ഡാറ്റയും അണ്‍ലിമിറ്റഡ് കോളും 20 എസ്.എം.എസുമാണ് റിലയന്‍സ് ജിയോ 19 രൂപയുടെ പ്ലാനിനൊപ്പം നല്‍കുന്നത്. ഡാറ്റാ പരിധി കഴിഞ്ഞാല്‍ 64 കെബിപിഎസിലേക്ക് ഡാറ്റാ വേഗത കുറയും. ടെലികോം വിപണിയില്‍ ജിയോയെ എയര്‍ടെല്‍ ശക്തമായി വെല്ലുവിളിക്കുകയാണ്. ജിയോ പ്ലാനുകള്‍ക്ക് അനുസൃതമായ നിരവധി പ്ലാനുകളാണ് എയര്‍ടെലും വിപണിയില്‍ അവതരിപ്പിച്ചുകൊണ്ടിരിക്കുന്നത്.