07 Jun 2018
മുംബൈ: ടാറ്റാ ഗ്രൂപ്പിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഈ മാസം 25 വരെ പ്രത്യേക, പരിമിതകാല ഓഫറുകള്‍ ടാറ്റ മോട്ടോഴ്സ് പ്രഖ്യാപിച്ചു. ടാറ്റയുടെ എല്ലാ ഗ്രൂപ്പുകളിലുമായി നടക്കുന്ന ആഘോഷങ്ങളുടെ ഭാഗമായുള്ള ആകര്‍ഷകമായ ഓഫറില്‍ ഒരു ലക്ഷം രൂപ വരെയുള്ള ആനുകൂല്യങ്ങള്‍, ഒരു രൂപയ്ക്ക് ഇന്‍ഷ്വറന്‍സ് നേടാനുള്ള അവസരം, പ്രത്യേക എക്സ്ചേഞ്ച് ബോണസ് തുടങ്ങി നിരവധി ആനുകൂല്യങ്ങളുണ്ട്. തിയാഗോ, കോംപാക്ട് എസ്യുവി നെക്സോണ്‍ എന്നിവയടക്കം യാത്രാവാഹന നിരയില്‍ മുഴുവന്‍ ആനുകൂല്യങ്ങള്‍ ലഭിക്കും.