TECHNOLOGY

നോക്കിയ എക്‌സ്‌ 2 എന്ന പുതിയ സ്‌മാര്‍ട്ട്‌ഫോണുമായി മൈക്രോസോഫ്‌റ്റ്‌

17 Sep 2014

കൊച്ചി : സ്വന്തമായൊരു സ്‌മാര്‍ട്ട്‌ഫോണില്ലാത്ത അനേകലക്ഷങ്ങളെ ലക്ഷ്യമാക്കി നോക്കിയ കുടുംബത്തിലെ പുതിയ ഫോണായ നോക്കിയ എക്‌സ്‌ 2 നെ മൈക്രോസോഫ്‌റ്റ്‌ ഡിവൈസസ്‌ ഗ്രൂപ്പ്‌ അവതരിപ്പിച്ചു. ഇന്റര്‍ഫേസിലും ഹാര്‍ഡ്‌വെയറിലും ആപ്ലിക്കേഷനിലും വികസിതമായൊരു നവ്യാനുഭവം ലഭ്യമാക്കുന്ന ഫോണിന്‌ 8699 രൂപയാണ്‌ വില. കണ്ണഞ്ചിപ്പിക്കുന്ന ഡിസൈനും ശ്രദ്ധേയമായ ഫാസ്റ്റ്‌ലെയിന്‍ പോലുള്ള മൈക്രോസോഫ്‌റ്റ്‌ സേവനങ്ങളും ഇതില്‍ ലഭ്യമാണ്‌. വരുംതലമുറയിലെ നോക്കിയ എക്‌സ്‌ സോഫ്‌റ്റ്‌വെയര്‍ പ്ലാറ്റ്‌ഫോം 2.0 ലാണ്‌ പുതിയ ഫോണ്‍ പ്രവര്‍ത്തിക്കുന്നത്‌. നാവിഗേഷന്‌ മൂന്നുതരം സ്‌ക്രീനുകള്‍ ഉപയോക്താക്കള്‍ക്ക്‌ തെരഞ്ഞെടുക്കാം. സൈസ്‌ മാറ്റാവുന്ന ടൈലുകളോടെയുള്ള കളര്‍ഫുള്‍ ഹോം ആരെയും ആകര്‍ഷിക്കും. സമീപകാലത്തെ ആപ്ലിക്കേഷനും ഫ്യൂച്ചര്‍ കലണ്ടര്‍ ഐറ്റങ്ങളും ലഭ്യമാക്കുന്നതാണ്‌ ഫാസ്റ്റ്‌ലെയിന്‍. ഹോം സ്‌ക്രീനിലേക്ക്‌ കൊണ്ടുവരാന്‍ കഴിയുന്ന പുതിയ ലൂമിയ ആപ്ലിക്കേഷന്‍ ലിസ്റ്റും ഇതില്‍ ഉള്‍ക്കൊള്ളുന്നു. 4.3 ഇഞ്ച്‌ ക്ലിയര്‍ബ്ലാക്ക്‌ ഡിസ്‌പ്ലേ, ഓട്ടോഫോക്കസും ഫ്‌ളാഷുമുള്ള 5 എം പി റിയര്‍ കാമറ, വിജിഎ ഫ്രണ്ട്‌ കാമറ എന്നിവയാണ്‌ മറ്റു പ്രധാന പ്രത്യേകതകള്‍ . ആന്‍ഡ്രോയിഡ്‌ ആപ്ലിക്കേഷനുകള്‍, പ്രശസ്‌തമായ മൈക്രോസോഫ്‌റ്റ്‌ സര്‍വീസുകള്‍, നോക്കിയ അനുഭവങ്ങള്‍ എന്നിവയും ലഭിക്കും. ഔട്ട്‌ലുക്ക്‌ ഡോട്ട്‌ കോം, സ്‌കൈപ്പ്‌, വണ്‍ഡ്രൈവ്‌ എന്നിവ പ്രീലോഡ്‌ ചെയ്‌തിരിക്കുന്നു. വണ്‍ഡ്രൈവില്‍ 15 ജിബിയുടെ സൗജന്യ ക്ലൗഡ്‌ സ്‌റ്റോറേജ്‌ സൗകര്യവുമുണ്ട്‌. നോക്കിയ സ്‌റ്റോറില്‍ യാമറും വണ്‍നോട്ടും ലഭ്യമാണ്‌. സ്‌നാപ്പ്‌ഡ്രാഗണ്‍ 200 പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന മൊബൈലില്‍ ഡ്യുവല്‍ സിമ്മാണുള്ളത്‌.



Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ