LIFESTYLE

ഫെബ്രുവരി ഒന്നു മുതല്‍ ബിഎസ്എന്‍എല്ലിന്റെ ഞായറാഴ്ച സൗജന്യ വിളി സേവനം ഉണ്ടാകില്ല

30 Jan 2018

ന്യൂഡല്‍ഹി : ഞായറാഴ്ചകളില്‍ ലാന്‍ഡ് ഫോണുകള്‍ക്ക് നല്‍കിവരുന്ന 24 മണിക്കൂര്‍ സൗജന്യ വിളി ഫെബ്രുവരി ഒന്നു മുതല്‍ ബിഎസ്എന്‍എല്‍ നിര്‍ത്തലാക്കുന്നു. നേരത്തെ രാത്രികാലങ്ങളില്‍ നല്‍കി വന്നിരുന്ന സൗജന്യ കോള്‍ സേവനത്തിന്റെ സമയപരിധിയിലും ബിഎസ്എന്‍എല്‍ കുറവു വരുത്തിയിരുന്നു. ലാന്‍ഡ്‌ഫോണുകളുടെ പ്രചാരം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിഎസ്എന്‍എല്‍ രാജ്യവ്യാപകമായി ഈ പദ്ധതി നടപ്പാക്കിയത്. അതാണ് ഇപ്പോള്‍ നിര്‍ത്തലാക്കുന്നത്.2016 ആഗസ്റ്റ് 21 മുതലായിരുന്നു 24 മണിക്കൂര്‍ സൗജന്യ കോള്‍ സേവനം ബിഎസ്എന്‍എല്‍ അവതരിപ്പിച്ചത്. നിലവില്‍ രാത്രി 10.30 മുതല്‍ രാവിലെ ആറുവരെയാണ് സൗജന്യമായി വിളിക്കാന്‍ സാധിക്കുക. ഞായറാഴ്ചകളില്‍ 24 മണിക്കൂര്‍ സൗജന്യമായി വിളിക്കുന്ന ഓഫര്‍ ഒഴിവാക്കുമ്‌ബോഴും രാത്രിയില്‍ ലഭിക്കുന്ന ഓഫര്‍ ലഭ്യമാകുമെന്നും ബിഎസ്എന്‍എല്‍ അധികൃതര്‍ അറിയിച്ചു.അതേസമയം, ഇതിനു പകരമായുള്ള പുതിയ ഓഫറുകള്‍ ഉടന്‍ ബിഎസ്എന്‍എല്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ട്. ലാന്‍ഡ് ഫോണുകളുടെ പ്രസക്തി വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് നൈറ്റ് ഫ്രീ കോള്‍ പദ്ധതി രാജ്യത്താകെ അവതരിപ്പിച്ചത്. ഇതിനു വ്യാപകമായി നല്ല പ്രതികരണമാണ് ലഭിച്ചതും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിൽ നിന്നും ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനിൽ മത്സരിക്കാന്‍ ഒരുങ്ങി ഒരു പെൺകുട്ടി, 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' കോർഡിനേറ്റർ ഗീതു മോഹൻദാസിനായി ക്യാമ്പയ്‌ൻ സജീവം, ലോകത്തിലെ ഏറ്റവും സാഹസികമായ യാത്രയിൽ മലയാളികൾ നിറസാന്നിധ്യമാകുന്നു