'മെഗാ സെയില്‍' ഓഫറുമായി എയര്‍ ഏഷ്യ; വെറും 850 രൂപയ്ക്ക് ആഭ്യന്തര വിമാന യാത്ര സൗകര്യം

26 Mar 2018

ന്യുഡല്‍ഹി: രാജ്യത്തെ ചെലവ് കുറഞ്ഞ വിമാനയാത്ര കമ്ബനിയായ എയ‍ര്‍ ഏഷ്യയില്‍ വെറും 850 രൂപയ്ക്ക് പറക്കാം. ആഭ്യന്തര യാത്രകള്‍ക്ക് 849 രൂപ മുതല്‍ ആണ് ടിക്കറ്റ് നിരക്ക്. രാജ്യാന്തര യാത്രകള്‍ക്കുള്ള ടിക്കറ്റ് നിരക്ക് 1999 രൂപ മുതലാണ് എയര്‍ ഏഷ്യ പ്രഖ്യാപിച്ചിരിക്കുന്നത്. മാര്‍ച്ച്‌ 26 മുതല്‍ ഏപ്രില്‍ ഒന്നു വരെയാണ് ഈ നിരക്കില്‍ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിട്ടുള്ളത്. ഒക്‌ടോബര്‍ ഒന്നു മുതല്‍ അടുത്ത വര്‍ഷം മേയ് 28 വരെ ഈ ടിക്കറ്റ് നിരക്കിലുള്ള യാത്ര ചെയ്യാന്‍ അവസരം ലഭിക്കും. എയര്‍ ഏഷ്യയുടെ airasia.com വെബ്‌സൈറ്റ് വഴിയോ മൊബൈല്‍ ആപ് വഴിയോ ടിക്കറ്റ് ബുക്ക് ചെയ്യാം. അടിസ്ഥാന നിരക്കായ 849 രൂപയ്ക്ക് റാഞ്ചി- ഭുവനേശ്വര്‍ റൂട്ടില്‍ യാത്ര ചെയ്യാം. ഭുവനേശ്വര്‍- കൊല്‍ക്കൊത്ത റൂട്ടില്‍ യാത്രാനിരക്ക് 869 രൂപയാകും. കൊച്ചി- ബംഗളൂരു ടിക്കറ്റിന് 879 രൂപയാണ് നിരക്ക്. ബംഗളൂരു, റാഞ്ചി, ജയ്പൂര്‍, ഭുവനേശ്വര്‍, വിശാഖപട്ടണം, നാഗ്പൂര്‍, ഇന്‍ഡോര്‍, കൊച്ചി, ഹൈദരാബാദ്, പുനെ, ഗുവാഹത്തി, ചെന്നൈ, കൊല്‍ക്കൊത്ത എന്നീ റൂട്ടുകളിലാണ് ആഭ്യന്തര സര്‍വീസ്. ഭുവനേശ്വര്‍ ക്വോലാലംപൂര്‍ റൂട്ടിലാണ് 1999 രൂപയ്ക്ക് ടിക്കറ്റ് ലഭിക്കുക, ബാലി, ഫുകേത് എന്നിവിടങ്ങളിലേക്ക് 4,330 രൂപയും 3,494 രൂപയുമായിരിക്കും നിരക്ക്. ബാങ്കോക്ക്, മനില എന്നിവിടങ്ങളിലേക്കും 1999 രൂപയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാം.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും