LIFESTYLE

മെയില്‍ ആഗോള ഭക്ഷ്യവില ഉയര്‍ന്നു

08 Jun 2017

ന്യൂഡല്‍ഹി: മുന്‍ മാസത്തെ അപേക്ഷിച്ച് മെയില്‍ ആഗോള ഭക്ഷ്യവില ഉയര്‍ന്നു. മൂന്ന് മാസത്തെ തുടര്‍ച്ചയായ ഇടിവിന് ശേഷം ആദ്യമായാണ് മെയില്‍ ഭക്ഷ്യവിലയില്‍ വര്‍ധന പ്രകടമായത്. ആഗോള ഭക്ഷ്യ ഇറക്കുമതി ചെലവ് 2017 ല്‍ ഉയരുമെന്ന് ഐക്യ രാഷ്ട്ര സഭയുടെ ഭക്ഷ്യ സമതി പറഞ്ഞു.പഞ്ചസാരയുടെ ഒഴികെയുള്ള ഭക്ഷ്യ വസ്തുക്കളുടെ ഉയര്‍ന്ന മൂല്യം അന്തരാഷ്ട്ര വിപണിയില്‍ മുന്‍ മാസത്തെ അപേക്ഷിച്ച് ഭക്ഷ്യ വസ്തുക്കളുടെ വിലയില്‍ 10 ശതമാനത്തിന് മേല്‍ വര്‍ധന വരാന്‍ കാരണമായതായി ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍(എഫ്എഒ) പറഞ്ഞു. ഗതാഗത ചെലവ് ഉയര്‍ന്നതും ഇറക്കുമതി ഉയര്‍ന്നതും ആഗോള തലത്തില്‍ ഭക്ഷ്യ ഇറക്കുമതി ചെലവ് ഉയരാന്‍ കാരണമാകും. 2017 ല്‍ 1.3 ട്രില്യണ്‍ ഡോളറിന് മുകളിലായിരിക്കും ആഗോള ഭക്ഷ്യ ഇറക്കുമതി ചെലവ് എന്ന് എഫ്എഒ പറയുന്നു. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 10.6 ശതമാനം വര്‍ധനയാണിത്. എഫ്എഒയുടെ ഭക്ഷ്യവില സൂചിക മെയില്‍ 172.6 പോയിന്റിലെത്തി. ഏപ്രിലിലെ അപേക്ഷിച്ച് 2.2 ശതമാനം വര്‍ധന. ധാന്യങ്ങള്‍, എണ്ണക്കുരു, പാലുത്പന്നങ്ങള്‍, മാസം, പഞ്ചസാര, എന്നിവയുടെ വിലയില്‍ ഉണ്ടാകുന്ന മാറ്റമാണ് സൂചികയില്‍ പ്രധാനമായും ഉള്‍പ്പെടുന്നത്. 2011-18 കാലയളവില്‍ ആഗോള ഭക്ഷ്യധാന്യ ഉത്പാദനത്തില്‍ 0.5 ശതമാനം കുറവാണ് എഫ്എഒ പ്രതീക്ഷിക്കുന്നത്. ആഗോള ഗോതമ്പ് ഉത്പാദനത്തില്‍ 2.2 ശതമാനം കുറവാണ് ഈ വര്‍ഷം പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വര്‍ഷം റെക്കോഡ് ഉത്പാദനമായിരുന്നു രേഖപെടുത്തിയത്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

കേരളത്തിൽ നിന്നും ആര്‍ട്ടിക് പോളാര്‍ എക്‌സ്‌പെഡിഷനിൽ മത്സരിക്കാന്‍ ഒരുങ്ങി ഒരു പെൺകുട്ടി, 'ലെറ്റസ്‌ ഗോ ഫോർ എ ക്യാമ്പ്' കോർഡിനേറ്റർ ഗീതു മോഹൻദാസിനായി ക്യാമ്പയ്‌ൻ സജീവം, ലോകത്തിലെ ഏറ്റവും സാഹസികമായ യാത്രയിൽ മലയാളികൾ നിറസാന്നിധ്യമാകുന്നു