TECHNOLOGY

യാത്രകളില്‍ മൊബൈല്‍ ചാര്‍ജ്ജ്‌ ചെയ്യാനായി സോളാര്‍ ബാഗുകള്‍

21 Feb 2014

ബംഗളൂരു: യാത്രയ്‌ക്കിടെ മൊബൈല്‍ ഫോണിന്റെ ബാറ്ററി ചാര്‍ജ്‌ തീര്‍ന്ന്‌ ബുദ്ധിമുട്ട്‌ അനുഭവിക്കാത്തവര്‍ കുറവായിരിക്കും. ബസ്സിലും ട്രെയിനിലും മറ്റും യാത്ര ചെയ്യുമ്പോള്‍ ചാര്‍ജ്ജ്‌ ചെയ്യാന്‍ സ്ഥലം തേടി പോയ അനു�വവും നിങ്ങള്‍ നേരിട്ടുാകും.എന്നാല്‍ യാത്രക്കിടയിലെ ഈ പ്രശ്‌നം പരിഹരിക്കാനായി ഇതാ വരുന്നു സോളാര്‍ ബാഗുകള്‍. സോളാര്‍ ബാഗോടെന്ന്‌ ചോദിച്ച്‌ നെറ്റി ചുളിക്കുകയൊന്നും വേ.കാരണം നമ്മള്‍ സാധാരണ ഉപയോഗിക്കുന്ന ബാഗ്‌ പോലെത്തന്നെയുളളതാണ്‌ ഈ ബാഗുകളും.മൊബൈല്‍ ഉപകരണങ്ങള്‍ ചാര്‍ജ്‌ ചെയ്യാനായി ബാറ്ററിയോടു കൂടിയ (ഇന്‍ബില്‍റ്റ്‌ ബാറ്ററി) ബാഗായിരിക്കും ഇത്‌. ബാഗിന്റെ മുകള്‍വശത്ത്‌ സോളാര്‍ പാനല്‍ ഘടിപ്പിച്ചിട്ടുായിരിക്കും. സോളാര്‍ പാനലിലൂടെ ബാറ്ററിയിലേക്ക്‌ സൂര്യപ്രകാശത്തില്‍ നിന്നും ചാര്‍ജ്ജ്‌ ചെയ്യും. പിന്നീട്‌ മൊബൈല്‍ ഫോണ്‍ ഈ ചാര്‍ജ്ജ്‌ ഉപയോഗിച്ച്‌ ചെയ്യും. ഇതാണ്‌ ബാഗിന്റെ ഗുണം. അത്യാവശ ഘട്ടങ്ങളില്‍ ചാര്‍ജ്ജില്ലാതെ നിങ്ങളുടെ മൊബൈല്‍ പണിമുട്ടക്കില്ലെന്നുറപ്പ്‌.ലൂമോസ്‌ ബാഗുകള്‍ എന്നറിയപ്പെടുന്ന ഇത്തരം ബാഗുകള്‍ 5000 രൂപ മുതല്‍ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളിലൂടെ ലഭ്യമാണ്‌.ബാംഗ്ലൂരില്‍ കണ്‍സള്‍ട്ടന്റായ ഗന്ധര്‍വ്വ്‌ ബാക്ഷിയും ഭാര്യയും ചേര്‍ന്നാണ്‌ ലൂമോസ്‌ ബാഗുകള്‍ നിര്‍മ്മിച്ചത്‌. യാത്രക്കിടെ മൊബൈലിലെ ചാര്‍ജ്ജ്‌ തീര്‍ന്ന്‌ ബുദ്ധിമുട്ടിലായപ്പോഴാണ്‌ ഗന്ധര്‍വ്വ്‌ ബാക്ഷിയും �ഭാര്യയും ഇത്തരമൊരു ആശയത്തെ കുറിച്ച്‌ ആലോചിക്കുന്നത്‌. 2012 അവസാനത്തോടെ അത്തരത്തിലൊരു ബാഗിന്‌ അവര്‍ രൂപം നല്‍കി. പിന്നീട്‌ പാനലിനു പകരമായി അമേരിക്കയില്‍ നിന്നും ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്‌ത സോളാര്‍ ഫാബ്രിക്‌ ഉപയോഗിച്ചു. പൊട്ടാത്ത, വെള്ളത്തെ പ്രതിരോധിക്കാന്‍ കഴിയുന്ന, ഏറെനാള്‍ ഈടു നില്‍ക്കുന്ന ബാഗാണ്‌ ലൂമോസ്‌.കഴിഞ്ഞ വര്‍ഷം ഗൂഗിള്‍ ഇന്ത്യയുടെ മാനേജിംഗ്‌ ഡയറക്ടര്‍ രാജന്‍ അനന്തന്‍ ബാഗിനു വേിയുള്ള സ്റ്റാര്‍ട്ട്‌ അപിനായി 25 ലക്ഷം രൂപ നിക്ഷേപിച്ചു.ലൂമോസിന്റെ വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി പ്രമുഖ ലാപ്‌ടോപ്പ്‌ കമ്പനികളുമായി ബാക്ഷി ചര്‍ച്ച നടത്തിവരികയാണ്‌. മണിക്കൂറില്‍ മൂന്ന്‌ വാട്ട്‌ നിരക്കിലാണ്‌ ബാറ്ററിക്ക്‌ ഫോണ്‍ ചാര്‍ജ്‌ ചെയ്യാന്‍ കഴിയുക. ബൈക്ക്‌ യാത്രികര്‍ക്കായി സോളാര്‍ ജാക്കറ്റുകള്‍ നിര്‍മ്മിക്കാനുള്ള ശ്രമത്തിലാണ്‌ ഇപ്പോള്‍ ബാക്ഷി. ജാക്കറ്റിനുള്ളില്‍ വെച്ചിരിക്കുന്ന ഫോണ്‍ താനെ ചാര്‍ജ്‌ ചെയ്യുന്ന രീതിയിലായിരിക്കും ഇത്‌ ഡിസൈന്‍ ചെയ്യുക. പര്‍വ്വതാരോഹകര്‍ക്ക്‌ വേണ്ടിയും സമാന ഉപകരണങ്ങള്‍ തയ്യാറാക്കുന്നു്‌.എല്ലാ ഇലക്ട്രോണിക്‌ ഉപകരണങ്ങളും ചാര്‍ജ്‌ ചെയ്യാനാവശ്യമായ ഊര്‍ജം എല്ലാ ദിവസവും സൂര്യന്‍ തരുന്നുന്നൊണ്‌ ബാക്ഷിയുടെ പക്ഷം.



Related News


Special Story

ഇന്ത്യൻ ഉപഗ്രഹവിക്ഷേപണങ്ങളെ വിമർശിച്ചിരുന്നവർക്ക് ഇനി നിശബ്ദരാകാം; ഫോനി കൊടുങ്കാറ്റിനെ നേരിടാൻ രാജ്യത്തിന് കരുത്തായത് ബഹിരാകാശത്തെ ഉപഗ്രഹക്കണ്ണുകൾ, ആയിരങ്ങളുടെ ജീവൻ രക്ഷിച്ച ഇന്ത്യൻ മികവിന് പ്രശംസയുമായി യുഎൻ