CORPORATE

ലയന നടപടികൾ അന്തിമഘട്ടത്തിൽ; പുതിയ കമ്പനിയുടെ പേര് വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ്, വിപണിയിൽ നിക്ഷേപിക്കാൻ ഒരുങ്ങുന്നത് 23,000 കോടി രൂപയെന്ന് റിപ്പോർട്ടുകൾ

11 Jun 2018

ന്യൂഏജ് ന്യൂസ് വിപണിയിലുയരുന്ന വലിയ മത്സരത്താല്‍ പിടിച്ചുനില്‍ക്കാനാകാതെ നട്ടം തിരിയുകയാണ് ടെലക്കോം കമ്ബനികള്‍. വലിയ വെല്ലുവിളിയാണ് ജിയോ ഈ കമ്ബനികള്‍ക്ക് സമ്മാനിച്ചത്. പലവിധ വഴികള്‍ പയറ്റി ഇതില്‍നന്ന് കരകയറാനൊരുങ്ങുകയാണ് ഇവര്‍. ഐഡിയയും വോഡഫോണും തമ്മില്‍ ലയിച്ച്‌ പുതിയ കമ്ബനി രൂപവത്കരിച്ചാണ് പ്രതിസന്ധിയില്‍നിന്ന് കരകയറുന്നത്. പുതിയ കമ്ബനിയുടെ പേര് വോഡാഫോണ്‍ ഐഡിയ ലിമിറ്റഡ് എന്നായിരിക്കും. ഇരു കമ്ബനികളും ചേര്‍ന്ന് വിപണിയില്‍ 23,000 കോടി രൂപ നിക്ഷേപിക്കും. 5ജി സാധ്യതകളുംകൂടി കണക്കിലെടുത്താണ് ഈ നിക്ഷേപം. 22.3 കോടി വരിക്കാരുള്ള വോഡഫോണും 21.6 കോടി വരിക്കാരുള്ള ഐഡിയയും ഒന്നിച്ചാല്‍ ഏറ്റവും കൂടുതല്‍ ഉപഭോക്താക്കളുള്ള ടെലക്കോം കമ്ബനിയായി മാറാന്‍ സാധിക്കും. ഇതിലൂടെ ജിയോയ്ക്ക് കൂടുതല്‍ വെല്ലുവിളി നല്‍കാന്‍ പുതിയ കമ്ബനിക്ക് സാധിക്കുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. ജിയോയും എയര്‍ടെലും 5ജി നല്‍കുന്നതിനൊപ്പം 5ജി നല്‍കാനും കമ്ബനിക്ക് സാധിക്കും. ഇതിലൂടെ ഏറ്റവും പ്രയോജനം ഉപഭോക്താക്കള്‍ക്കുതന്നെയാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story