വമ്പന്മാരെ ഞെട്ടിക്കാൻ പുത്തൻ ഓഫറുമായി ഡോകോമോ വീണ്ടും എത്തുന്നു; ടെലികോം മേഖലയിൽ കടുത്ത മത്സരം

17 Mar 2018

രാജ്യത്തെ മൊബൈൽ താരിഫ്‌ റേറ്റിംഗിൽ ഒരു കാലത്ത് വിപ്ലവം സൃഷ്ട്ടിച്ച ടാറ്റ ഡോകോമോ പുത്തൻ ഓഫറുകളുമായി വീണ്ടും തിരിച്ചെത്തുന്നു. റിലയൻസ് ജിയോയെ നേരിടുക എന്ന ലക്ഷ്യത്തോടെയാണ് ഡോകോമയുടെ പുതിയ പടപ്പുറപ്പാട്. വെറും 119 രൂപയ്ക്ക് 28 ദിവസത്തേക്ക് 39.2 ജിബി ഡേറ്റയാണ് ഡോക്കോമ വാഗ്ദാനം ചെയ്യുന്നത്. ജിയോ നല്‍കുന്നത് 149 രൂപയുടെ പ്ലാനില്‍ 28 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡേറ്റയാണ്. എയര്‍ടെല്‍, വോഡഫോണ്‍, ഐഡിയ കമ്പനികളുടെ 28 ദിവസ പ്ലാനിന് 199 രൂപ വരെയാണ് ഈടാക്കുന്നത്. ഇതിനെയാണ് ഡോക്കോമ പുതിയ പ്ലാനുമായി നേരിടാൻ തയ്യാറെടുക്കുന്നത്. എന്നാല്‍ തിരഞ്ഞെടുത്ത വരിക്കാര്‍ക്ക് മാത്രമാണ് നിലവിൽ ഈ പ്ലാൻ ഡോക്കോമ നല്‍കുന്നത്‍. ഡോക്കോമ പ്ലാന്‍ പ്രകാരം അണ്‍ലിമിറ്റഡ് കോളുകള്‍ക്കൊപ്പം ദിവസം 1.4 ജിബി ഡേറ്റ, 100 എസ്‌എംഎസുകള്‍ എന്നിവയും ലഭിക്കും. ദിവസം 250 മിനിറ്റുകളും ആ‍ഴ്ചയില്‍ 10,000 മിനിറ്റുകളും സംസാരിക്കാം. 119 പ്ലാന്‍ കൂടാതെ 179,229,348,349,499 പ്ലാനുകളും ഡോക്കോമ അവതരിപ്പിച്ചിട്ടുണ്ട്. .

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും