14 Feb 2018
ഏറെ നാളായി പറഞ്ഞു കേള്‍ക്കുന്ന ഒന്നാണ് റിലയന്‍സ് ജിയയുടെ ബ്രോഡ്ബാന്‍ഡ് സേവങ്ങളെക്കുറിച്. എങ്കില്‍ ഇതാ അവസാനം ആ കാത്തിരുപ്പ് യാഥാര്ത്യമാകുവാന് പോകുകയാണ്. സെക്കന്‍ഡുകള്‍കൊണ്ടു സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ കഴിയുന്ന റിലയന്‍സ് ജിയോ ജിഗാ ഫൈബര്‍ സര്‍വീസ് രാജ്യത്തെ പ്രധാന നഗരങ്ങളിലേക്ക് എത്തുകയാണ്. മാര്‍ച്ച് അവസാനത്തോടെ ജിയോഫൈബര്‍ ഔദ്യോഗികമായി അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കേവലം 500 രൂപയ്ക്ക് 100 എംബിപിഎസ് വേഗത്തില്‍ 100 ജിബി ഡേറ്റ ജിയോ ഫൈബര്‍ വഴി നല്‍കും. നിലവില്‍ വിപണിയിലുള്ള ബ്രോഡ്ബാന്‍ഡ് സര്‍വീസുകളുടെ പകുതി വിലയ്ക്ക് ഇരട്ടി ഡേറ്റ നല്‍കുന്നതായിരിക്കും ജിയോ ഫൈബര്‍ ബ്രോഡ്ബാന്‍ഡ്. മുപ്പതോളം നഗരങ്ങളില്‍ സര്‍വീസ് തുടങ്ങുമെന്നാണ് അറിയുന്നത്. നിലവില്‍ പത്ത് നഗരങ്ങളിലാണ് ജിയോ ഫൈബര്‍ പരീക്ഷണങ്ങള്‍ നടക്കുന്നത്. ജിയോ മൊബൈല്‍ ജനകീയമാക്കിയ അതേ രീതിയില്‍ വമ്പന്‍ ഓഫറുകളുമായിട്ടാണു ജിയോ ജിഗാ ഫൈബറുമെത്തുക. 1 ജിബിപിഎസ് വേഗം എന്നത് സെക്കന്‍ഡുകള്‍കൊണ്ട് സിനിമയും ഗെയിമുമൊക്കെ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധ്യമാക്കുന്നതാണ്. ജിയോ ജിഗാഫൈബറിന്റെ താരിഫും പ്ലാനും സംബന്ധിച്ചു കമ്പനി സൂചനകളൊന്നും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. എങ്കിലും ആദ്യത്തെ മൂന്നു മാസം 100 എംപിപിഎസ് വേഗമുള്ള ഇന്റര്‍നെറ്റ് ഫ്രീ നല്‍കുമെന്നാണു കമ്പനിയോടടുത്ത വൃത്തങ്ങള്‍ നല്കുന്ന സൂചന. 100 ജിബി കഴിഞ്ഞാല്‍ 1ങയു െവേഗതയില് അണ്‍ലിമിറ്റഡ് ഡേറ്റയും നല്‍കും. ജിയോഫൈബര്‍ കണക്ഷനൊപ്പം ജിയോ ടിവി സര്‍വീസും ലഭിക്കും. ജിയോഫൈബര്‍ കണക്ഷന് എടുക്കുന്നവര്‍ തുടക്കത്തില്‍ 4500 രൂപയുടെ ഡിവൈസുകള്‍ വാങ്ങേണ്ടിവരും. ഇതിനു മുടക്കിയ തുക പിന്നീട് തിരിച്ചുനല്‍കും. കാത്തിരിക്കാം, പുതിയൊരു ഇന്റര്‍നെറ്റ് വിപ്ലവത്തിനായി.