വിവോ V9 യൂത്ത് കേരള വിപണിയില്‍

26 Apr 2018

ന്യൂഏജ് ന്യൂസ് കൊച്ചി: മുന്‍നിര സ്മാര്‍ട്ട് ഫോണ്‍ നിര്‍മ്മാതാക്കളായ വിവോയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ വിവോ വി 9 യൂത്ത് കേരള വിപണിയില്‍. വിവോ വി 9 വിഭാഗത്തില്‍പ്പെട്ട ഏറ്റവും പുതിയ മോഡലാണ് വിവോ വി 9 യൂത്ത്. 6.3 ഇഞ്ച് ഫുള്‍വ്യൂ ഡിസ്‌പ്ലെയുള്ള ഫോണില്‍ ഉപഭോക്താവിന്റെ മുഖത്തിന്റെ പ്രത്യേകതകള്‍ മനസിലാക്കി അണ്‍ലോക്ക് ചെയ്യുന്നതിനുള്ള ഫേഷ്യല്‍ റെക്കഗനീഷന്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്. ഫിംഗര്‍പ്രിന്റ് സംവിധാനം ഉള്‍പ്പെടുത്തിയിരിക്കുന്ന ഫോണ്‍ ക്യാമറ ശേഷിയിലും മികച്ച നിലവാരം പുലര്‍ത്തുന്നുണ്ട്. 16+2എം പി ഇരട്ട പിന്‍ ക്യാമറകളാണ് ഇതിലുള്ളത്. സെല്‍ഫിക്കായി 16മെഗാപിക്‌സെല്‍ ഫ്രണ്ട് ക്യാമറയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫേസ് ബ്യൂട്ടി സാങ്കേതിക വിദ്യയാണ് ശ്രദ്ധേയമായ മറ്റൊരു പ്രത്യേകത. ഈ നൂതന സാങ്കേതിക വിദ്യയുടെ സഹായത്തോടെ മനോഹരമായ ചിത്രങ്ങള്‍ വിവോ വി9 യൂത്ത് പ്രദാനം ചെയ്യുന്നു. പ്രത്യേകമായി ഉള്‍കൊള്ളിച്ചിരിക്കുന്ന ഗെയിം മോഡ് ആണ് മറ്റൊരു സവിശേഷത. പുതിയതായി വികസിപ്പിച്ച ഒരു ഗെയിമിങ് കീബോര്‍ഡും ഫോണിലുണ്ട്. മൂന്നുവിരലുകള്‍ ഉപയോഗിച്ച് സ്‌ക്രീന്‍ രണ്ടായി വിഭജിക്കാനും ആകും. ഇതിലൂടെ ഗെയിം മോഡിലായിരിക്കുമ്പോള്‍ സന്ദേശങ്ങളോ കാളുകളോ സംബന്ധിച്ചുള്ള അറിയിപ്പുകള്‍ ഒന്നും തന്നെ തടസപ്പെടാതെ ഉപയോഗിക്കുവാനും ഗെയിമിനോടൊപ്പം ചാറ്റിങ് തുടരുവാനും സാധിക്കും. 8.1 ഓറിയോ അടിസ്ഥാനമാക്കിയുള്ള ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിച്ചിരിക്കുന്ന ഫോണിന് ഒക്റ്റാകോര്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 450 എസ് ഒ സി പ്രോസസ്സര്‍ ആണ് ശക്തിയേകുന്നത്. നാല് ജി ബി റാമും, 32 ജി ബി ഇന്റേണല്‍ സ്‌റ്റോറേജ് സൗകര്യവും ഉണ്ട്. മൈക്രോ എസ് ഡി കാര്‍ഡുപയോഗിച്ച് എക്‌സ്‌റ്റേണല്‍ സ്‌റ്റോറേജ് 256 ജി ബി വരെ വര്‍ദ്ധിപ്പിക്കാനുമാകും. 3260 എംഎഎച്ചിന്റെ ബാറ്ററിയാണ് വിവോ വി9 യൂത്തിന്റെ കരുത്ത്. ബ്ലാക്ക്, ഗോള്‍ഡ് നിറങ്ങളില്‍ ലഭ്യമാകുന്ന ഫോണിന്റെ വിപണി വില 18,990രൂപയാണ്. വിവോ വി9 യൂത്ത് ഫോണുകള്‍ ഇപ്പോള്‍ കേരളത്തിലെ എല്ലാ റീട്ടയില്‍ ഷോപ്പുകളിലും, വിവോ ഇ സ്‌റ്റോര്‍, ഫ്‌ലിപ്കാര്‍ട്ട്, ആമസോണ്‍, പേടിയംമാള്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലും ലഭ്യമാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും