വൈദ്യുത വാഹനങ്ങള്‍ക്ക് റെയില്‍വേ സ്‌റ്റേഷനുകളില്‍ ചാര്‍ജ്ജിംഗ് പോയിന്റുകള്‍ വരുന്നു

21 Feb 2018

ഇന്ത്യന്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ടി പ്രത്യേക ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള പദ്ധതിയുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്ത്. റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിംഗ് ഇടങ്ങളിലാണ് ചാര്‍ജ്ജിംഗ് പോയിന്റുകള്‍ സ്ഥാപിക്കുക. ബിഎസ്ഇഎസ് രാജധാനി പവര്‍ ലിമിറ്റഡിനാണ് (ആഞജഘ) വൈദ്യുത വാഹന ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ സ്ഥാപിക്കാനുള്ള ചുമതല. പുതിയ പദ്ധതിയിലൂടെ ഇന്ത്യയില്‍ വൈദ്യുത വാഹനങ്ങളുടെ പ്രചാരണം വര്‍ധിപ്പിക്കുകയാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ആദ്യ ഘട്ടത്തില്‍ ദില്ലി, നിസാമുദ്ദീന്‍ റെയില്‍വേ സ്‌റ്റേഷനുകളില്‍ പദ്ധതി നടപ്പിലാകും. ഈ സ്‌റ്റേഷനുകളില്‍ ചാര്‍ജ്ജിംഗ് പോയിന്റ് സ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്. ഒരേ സമയം പത്തു വൈദ്യുത വാഹനങ്ങള്‍ക്ക് ഇവിടെ നിന്നും ചാര്‍ജ്ജ് ചെയ്യാന്‍ അവസരം ലഭിക്കും. ഓരോ ചാര്‍ജ്ജിംഗ് സ്‌റ്റേഷനുകള്‍ക്കും അതിവേഗം ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കുന്ന അഞ്ചു ഡിസി പോയിന്റുകള്‍ ലഭിക്കുമെന്നാണ് സൂചന. സമയദൈര്‍ഘ്യമാണ് എസി ചാര്‍ജ്ജറുകള്‍ക്ക് പകരം ഡിസി ചാര്‍ജ്ജറുകള്‍ സ്ഥാപിക്കാനുള്ള കാരണം. ഡിസി ചാര്‍ജ്ജറുകള്‍ക്ക് നാല്‍പത് മുതല്‍ അറുപത് മിനുട്ട് സമയം കൊണ്ടു വൈദ്യുത വാഹനങ്ങളെ ചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും. ഒരു ചാര്‍ജ്ജിംഗ് സ്‌റ്റേഷന്‍ സ്ഥാപിക്കാന്‍ 15 ലക്ഷം രൂപയാണ് ചിലവാക്കുന്നത്. ഓരോ ഡിസി ചാര്‍ജ്ജിംഗ് പോയിന്റും മൂന്ന് ലക്ഷം രൂപ ചെലവിലാണ് സ്ഥാപിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും