സംസ്ഥാനത്തെ റോഡ് വികസന പദ്ധതികൾക്ക് ലോകബാങ്ക് അനുമതി; പുനലൂര്‍-പൊന്‍കുന്നം റോഡ് വികസനം യാഥാർത്യത്തിലേക്ക്

20 Apr 2018

ന്യൂഏജ് ന്യൂസ് ആലപ്പുഴ: സംസ്ഥാനത്തെ വിവിധ റോഡുകളുടെ വികസനം നടപ്പാക്കുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ പ്രപ്പോസലിന് ലോകബാങ്ക് അനുമതി നല്‍കിയതായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍. സര്‍ക്കാരിന്‍റെ പ്രപ്പോസലിന് ലോകബാങ്ക് അനുമതി നല്‍കിയതായി കെ.എസ്.റ്റി.പി പ്രൊജക്‌ട് ഡയറക്ടര്‍ അജിത് പാട്ടീല്‍ ഐ.എ.എസ് അറിയിച്ചതായാണ് മന്ത്രി വ്യക്തമാക്കിയത്. ലോകബാങ്ക് വായ്പയോടെ നടപ്പാക്കുന്ന കെ.എസ്.റ്റി.പി പ്രൊജക്ടിന്‍റെ രണ്ടാംഘട്ടത്തില്‍ ഉള്‍പ്പെട്ട പുനലൂര്‍-പൊന്‍കുന്നം റോഡ് വികസനം, തിരുവല്ല ബൈപ്പാസ് നിര്‍മ്മാണം, തിരുവല്ല ടൗണ്‍ നവീകരണം എന്നിവ നടപ്പാക്കുന്നതിനുള്ള അനുമതിയാണ് ലഭിച്ചിരിക്കുന്നത്. മുന്‍ സര്‍ക്കാരിന്‍റെ കാലത്ത് അംഗീകരിച്ച പ്രകാരം പുനലൂര്‍-പൊന്‍കുന്നം റോഡ് വികസനം പി.പി.പി മാതൃകയില്‍ ചെയ്യണമെന്നതായിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ യാതൊരു തുടര്‍നടപടികളും സ്വീകരിക്കാതിരുന്നിന്‍റെ ഭാഗമായി പിന്നീട് പ്രസ്തുത റോഡില്‍ ഒരു പ്രവൃത്തിയും ചെയ്യാനാകാത്ത അവസ്ഥയുണ്ടായി. മുടങ്ങിക്കിടന്ന ഈ പ്രവൃത്തി പി.പി.പി മാറ്റി ഇ.പി.സി മാതൃകയില്‍ ചെയ്യണമെന്ന് ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ലോകബാങ്ക് പ്രതിനിധികളോട് മുഖ്യമന്ത്രിയും മന്ത്രി ജി സുധാകരനും ആവശ്യപ്പെട്ടിരുന്നു. ലോകബാങ്ക് പ്രതിനിധിസംഘത്തിന്‍റെ തലവനായിരുന്ന ഡോ. ബെര്‍ണാഡ് അരിത്വായുടെ നേതൃത്വത്തിലുള്ള സംഘത്തിന്‍റെ മുന്നില്‍ മറ്റു ചില പ്രവൃത്തികളിലെ ക്രമക്കേടുകളെപ്പറ്റിയും, കാര്യക്ഷമതക്കുറവിനെപ്പറ്റിയും ഗുണമേന്മയിലെ കുറവു സംബന്ധിച്ചും ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. പിന്നീട് വന്ന കാര്‍ലഗോണ്‍സാലസ് കാര്‍വജലിന്‍റെ നേതൃത്വത്തിലുളള സംഘത്തിന്‍റെ മുന്നിലും ഈ വസ്തുതകള്‍ സംസ്ഥാനം അവതരിപ്പിക്കുകയുണ്ടായി. രണ്ടു സംഘങ്ങളില്‍ നിന്നും വളരെ നല്ല പ്രതികരണവും ക്രിയാത്മക സമീപനവുമാണ് ഉണ്ടായത് എന്നും മന്ത്രി വ്യക്തമാക്കി. ലോകബാങ്ക് കെ.എസ്.റ്റി.പി പ്രൊജക്ടില്‍ നിന്ന് പിന്‍വാങ്ങുന്നുവെന്ന രീതിയില്‍ തെറ്റായ വാര്‍ത്തകള്‍ ചമയ്ക്കുന്നവര്‍ക്കുളള മറുപടിയാണ് ലോകബാങ്കുമായി കഴിഞ്ഞ ദിവസം നടന്ന ചര്‍ച്ചയിലെ തീരുമാനങ്ങള്‍. ക്രിയാത്മക സമീപനം സ്വീകരിച്ച ബാങ്ക് പ്രതിനിധികള്‍ക്ക് അഭിനന്ദനം അറിയിക്കുന്നതായും ജി. സുധാകരന്‍ പറഞ്ഞു.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും