26 Apr 2018
ന്യൂഏജ് ന്യൂസ് കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങിന്റെ ഗാലക്സി ജെ സീരീസിലുള്ള പുതിയ ഫോണ്‍ ഗാലക്സി ജെ2 2018 വിപണിയില്‍. ഗാലക്സി ജെ സീരീസിന് ലഭിച്ച മികച്ച പ്രതികരണത്തിന് പിന്നാലെയാണ് പുതിയ ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. 'സാംസങ് മാള്‍' എന്ന പുതിയ സേവനവും ഗാലക്സി ജെ2 2018ലുണ്ട്. ഇഷ്ടപ്പെട്ട ഉല്‍പ്പന്നത്തിന്റെ ചിത്രമെടുത്താല്‍ അതിന്റെ വിവരങ്ങള്‍ ലഭിക്കുകയും ഇ കോമേഴ്സ് സൈറ്റുകള്‍ വഴി അത് വാങ്ങാന്‍ സഹായിക്കുകയും ചെയ്യുന്ന സംവിധാനമാണ് സാംസങ് മാള്‍. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ പ്രോസസര്‍, 2ജിബി റാം, 16ജിബി ഇന്റേണല്‍ മെമ്മറിയാണ് ഗാലക്സി ജെ2 2018ല്‍ ഉള്ളത്. ഫോണിന്റെ പ്രവര്‍ത്തനം മികച്ചതാക്കാനുള്ള 'ഡിവൈസ് മെയിന്റനന്‍സ് എന്ന പുതിയ ഫീച്ചര്‍ സഹിതമാണ് ഗാലക്സി ജെ2 2018 എത്തിയിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലെ ഫയലുകള്‍ മെമ്മറി കാര്‍ഡില്‍ ഓട്ടോമാറ്റിക്കായി സേവ് ചെയ്യാനുള്ള ഓപ്ഷനും ഫോണിലുണ്ട്. 5.0' സൂപ്പര്‍ അമോലെഡ് ആണ് ഡിസ്പ്ലെ. 2600 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുള്ളത്. റിയര്‍ കാമറ 8 മെഗാപിക്സലും ഫ്രണ്ട് കാമറ 5 മെഗാപിക്സലുമാണ്. ഏത് ലൈറ്റിലും മികച്ച ചിത്രങ്ങളെടുക്കാന്‍ സഹായിക്കുന്നതാണ് ഈ കാമറ. മികച്ച ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുക എന്ന സാംസങിന്റെ ഉത്തരവാദിത്തം ഊട്ടിയുറപ്പിക്കുകയാണ് ഗാലക്സി ജെ2 2018ലൂടെയെന്ന് സാംസങ് മൊബൈല്‍ ബിസിനസ് ഡയറക്ടര്‍ സുമിത് വാലിയ പറഞ്ഞു. സാംസങ് മാള്‍ എന്ന പുതിയ സംവിധാനത്തിലൂടെ യുവതലമുറക്ക് എളുപ്പത്തില്‍ ഷോപ്പിംഗിനുള്ള സംവിധാനം കൂടിയൊരുക്കുകയാണ് ഗാലക്സി ജെ2 2018എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. 8190 രൂപയാണ് ഗാലക്സി ജെ2 2018ന്റെ വില. ഗോള്‍ഡ്, കറുപ്പ്, പിങ്ക് എന്നീ നിറങ്ങളില്‍ ഫോണ്‍ ലഭ്യമാകും. ജിയോ ഉപയോക്താക്കള്‍ 198 രൂപ, 299 രൂപ എന്നിവക്ക് റീ ചാര്‍ജ്ജ് ചെയ്യുമ്പോള്‍ അവരുടെ മൈ ജിയോ അക്കൗണ്ടില്‍ 2750 രൂപ കാഷ്ബാക്കും ലഭിക്കും. 10ജിബി 4ജി ഡാറ്റയും ഉപഭോക്താക്കള്‍ക്ക് നേടാം.