സാഹസിക സഞ്ചാരികള്‍ക്കായി സ്മാര്‍ട്ട്‌വാച്ചുമായി കാസിയോ

24 Apr 2018

ന്യൂഏജ് ന്യൂസ് പുതിയ വിസ്മയകരമായ സ്മാര്‍ട്ട്‌വാച്ചുമായി കാസിയോ. 50 മീറ്റര്‍ ആഴമുള്ള വെള്ളത്തിലും മൈനസ് പത്ത് ഡിഗ്രി സെല്‍ഷ്യസ് വരെ തണുപ്പിലും ഉശിരോടെ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് വാച്ചാണ് ഇത്. 1.32 ഇഞ്ച് രണ്ട് പാളി ടി.എഫ്.ടി എല്‍.സി.ഡി (കളര്‍), മോണോക്രോം എല്‍.സി.ഡി (ബ്ലാക്ക് ആന്‍ഡ് വൈറ്റ് ) ഡിസ്‌പ്ലെയാണ്. ഗൂഗിളിന്റെ വെയര്‍ ഒ.എസിലാണ് പ്രവര്‍ത്തനം. ഏകദേശം 26,000 രൂപ വിലയുള്ള PROTREK വിഭാഗത്തില്‍പെട്ട WSDF20A സ്മാര്‍ട്ട്‌വാച്ചാണ് ഇത്. 320ഃ300 പിക്‌സലാണ് റസലൂഷന്‍. ടൈംപീസ് മോഡില്‍ബാറ്ററി ഒറ്റചാര്‍ജില്‍ ഒരുമാസം വരെ നില്‍ക്കും. ബ്ലൂടൂത്ത് 4.1, വൈ ഫൈ, ഗ്ലോനാസ്, ജി.പി.എസ്, ഓഫ്‌ലൈന്‍ കളര്‍ മാപ് എന്നിവയുണ്ട്. 90 ഗ്രാമാണ് വാച്ചിന്റെ ഭാരം. ആന്‍ഡ്രോയിഡ് 4.3 ഒ.എസ് മുതലും ഐഒ.എസ് 9.0 മുതലുള്ള ആന്‍ഡ്രോയിഡ് ഐഫോണുകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. അള്‍ട്ടിമീറ്റര്‍, ബാരോമീറ്റര്‍, ഡിജിറ്റല്‍ കോംപസ്, ആക്ടിവിറ്റി ട്രാക്കര്‍, മൈക്രോഫോണ്‍ എന്നിവയുണ്ട്. 512 എം.ബി റാം, നാല് ജി.ബി ഇന്റെണല്‍ മെമ്മറി എന്നിവയാണ് മറ്റ് സവിശേഷതകള്‍.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും