സെന്‍ഫോണ്‍ മാക്‌സ് പ്രോ ഇന്ത്യൻ വിപണിയിൽ; വിൽപ്പന ഫ്ലിപ്കാർട്ട് വഴി മാത്രം

24 Apr 2018

ന്യൂഏജ് ന്യൂസ് അസൂസ് സെന്‍ഫോണ്‍ മാക്‌സ് പ്രോ (എം വണ്‍) ഇന്ത്യയില്‍ അവതരിപ്പിച്ചു. അണ്‍ബീറ്റബിള്‍ പെര്‍ഫോമര്‍ എന്ന വിളിപ്പേരിലാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോയെ അസൂസ് അവതരിപ്പിക്കുന്നത്. ഫ്ലിപ്കാർട്ട് വഴി വിതരണത്തിനെത്തുന്ന ഫോണിന്റെ വില 10,999 രൂപയില്‍ ആരംഭിക്കുന്നു. റാമിന്റേയും സ്‌റ്റോറേജിന്റേയും അടിസ്ഥാനത്തില്‍ മൂന്ന് വേരിയന്റുകളാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോയ്ക്കുള്ളത്. റെഡ്മി നോട്ട് 5 പ്രോയില്‍ ഉപയോഗിച്ചിട്ടുള്ള സ്‌നാപ്ഡ്രാഗണ്‍ 636 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്ന ഫോണില്‍ 5000 mAh ബാറ്ററിയാണുള്ളത്. ആന്‍ഡ്രോയിഡ് ഓറിയോയില്‍ പുറത്തിറക്കുന്ന കമ്പനിയുടെ ആദ്യ സ്മാര്‍ട്‌ഫോണ്‍ ആണ് സെന്‍ഫോണ്‍ മാക്‌സ് (പ്രോ എംവണ്‍). മെറ്റല്‍ ബോഡി ഡിസൈനിലുള്ള ഫോണിന് 180 ഗ്രാം ഭാരമാണുള്ളത്. 18:9 അനുപാതത്തിലുള്ള 5.99 ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോയ്ക്ക്. ഫോണിലെ മൂന്ന് ജിബി, നാല് ജിബി റാം വാരിയന്റുകളില്‍ 13 മെഗാപിക്‌സലിന്റേതാണ് റെയര്‍ക്യാമറ. അതേസമയം ആറ് ജിബി റാം വാരിയന്റില്‍ 16 മെഗാപിക്‌സലിന്റേതാണ് റെയര്‍ ക്യാമറ. പിന്‍ഭാഗത്ത് ഇടത് വശത്തായി കുത്തനെയാണ് ക്യാമറയും ഫ്‌ലാഷ് ലൈറ്റും സ്ഥാപിച്ചിട്ടുള്ളത്. അഞ്ച് മെഗാപിക്‌സല്‍ സെന്‍സറുള്ള സെല്‍ഫി ക്യാമറയ്ക്കും ഫ്‌ലാഷ് ലൈറ്റ് ഉണ്ടാവും. സെന്‍ഫോണ്‍ മാക്‌സ് പ്രോ (എംവണ്‍)ന്റെ മൂന്ന് ജിബി റാം 32 ജിബി പതിപ്പിന് 10,999 രൂപയാണ് വില, നാല് ജിബി റാം 64 ജിബി പതിപ്പിന് 12,999 രൂപയും, ആറ് ജിബി റാം 64 ജിബി സ്‌റ്റേറേജ് പതിപ്പിന് 14,999 രൂപയുമാണ് വില. 5000mAh ബാറ്ററി ശേഷിയുള്ള ഫോണില്‍ 199 മണിക്കൂര്‍ മ്യൂസിക് പ്ലേ ബാക്ക്, 25.3 മണിക്കൂര്‍ വീഡിയോ പ്ലേ ബാക്ക്, 28 മണിക്കൂര്‍ വൈഫൈ ബ്രൗസിങ്, 42 മണിക്കൂര്‍ 3ജി ടോക്ക് ടൈം എന്നിവ ലഭിക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു. റെഡ്മി നോട്ട് 5 പ്രോയാണ് സെന്‍ഫോണ്‍ മാക്‌സ് പ്രോയുടെ വിപണിയിലെ പ്രധാന എതിരാളി. അതുകൊണ്ടുതന്നെ റെഡ്മി നോട്ട് 5 പ്രോയുമായി താരതമ്യം ചെയ്താണ് സെന്‍ഫോണ്‍ മാക്‌സ് പ്രോയുടെ മേന്മകള്‍ കമ്പനി അധികൃതര്‍ അവതരിപ്പിച്ചത്. സെന്‍ഫോണ്‍ മാക്‌സ് പ്രോയുടെ അതിവേഗ ബാറ്ററി ചാര്‍ജിങ് സൗകര്യം റെഡ്മി നോട്ട് 5 പ്രോയേക്കാള്‍ മികച്ചതാണെന്ന് കമ്പനി അവകാശപ്പെടുന്നു. റെഡ്മി നോട്ട് 5 പ്രോയില്‍ ഹൈബ്രിഡ് സ്ലോട്ടാണുള്ളത്. അതായത് രണ്ട് സിംകാര്‍ഡുകള്‍ ഉപയോഗിക്കുബോള്‍ മെമ്മറി കാര്‍ഡ് ഇടാന്‍ കഴിയില്ല. മെമ്മറികാര്‍ഡ് ഉപയോഗിക്കണമെങ്കില്‍ ഒരു സിംകാര്‍ഡ് ഒഴിവാക്കേണ്ടി വരും. എന്നാല്‍ സെന്‍ഫോണ്‍ മാക്‌സ് പ്രോയില്‍ ട്രിപ്പിള്‍ സ്ലോട്ട് സിംകാര്‍ഡ് ആണുള്ളത്. രണ്ട് സിംകാര്‍ഡുകളും, മൈക്രോ എസ്ഡി കാര്‍ഡും ഒരേ സമയം ഉപയോഗിക്കാന്‍ ഈ ഫോണില്‍ സാധിക്കും. മാത്രവുമല്ല 128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് സൗകര്യം ഉപയോഗിക്കാനുള്ള സൗകര്യമാണ് റെഡ്മി നോട്ട് 5 പ്രോയിലുള്ളത്. എന്നാല്‍ രണ്ട് ടിബി വരെയുള്ള എക്‌സ്‌റ്റേണല്‍ മെമ്മറി കാര്‍ഡുകള്‍ ഉപയോഗിക്കാന്‍ സെന്‍ഫോണ്‍ മാക്‌സ് പ്രോയില്‍ സാധിക്കും. സെന്‍ഫോണ്‍ ഉപയോക്താക്കള്‍ക്ക് വോഡഫോണ്‍ 3200 രൂപ വരെയുള്ള ഓഫറുകള്‍ നല്‍കുന്നുണ്ട്. പ്രീപെയ്ഡ് ഉപയോക്താക്കള്‍ 199 രൂപയ്‌ക്കോ അതിന് മുകളിലോ റീച്ചാര്‍ജ് ചെയ്താല്‍ പ്രതിമാസം 10 ജിബി ഡാറ്റ വീതം ഒരു വര്‍ഷം ലഭിക്കും. പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് 399 രൂപയ്ക്ക് മുകളിലുള്ള പ്ലാനുകള്‍ക്കൊപ്പം ഒരു വര്‍ഷത്തേക്ക് 10 ജിബി ഡാറ്റ പ്രതിമാസം ലഭിക്കും. ഒപ്പം 499 രൂപയ്ക്കും അതിന് മുകളിലുമുള്ള റെഡ് പോസ്റ്റ് പെയ്ഡ് ഉപയോക്താക്കള്‍ക്ക് പ്രതിമാസം 10 ജിബി ഡാറ്റയ്‌ക്കൊപ്പം രണ്ട് വര്‍ഷത്തെ ഡിവൈസ് സെക്യൂരിറ്റി ഇന്‍ഷുറന്‍സ് പ്ലാനും ലഭിക്കും. മെയ് മൂന്നാം തീയ്യതി മുതല്‍ ഫോണ്‍ ഫ്ലിപ്കാർട്ടില്‍ നിന്നും വാങ്ങാവുന്നതാണ്.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും