സെല്ലുലാര്‍ സൗകര്യത്തോടെ ആപ്പിള്‍ വാച്ച്‌ സീരീസ് 3 ഇന്ത്യന്‍ വിപണിയിലേക്ക്

25 Apr 2018

ന്യൂഏജ് ന്യൂസ് സെല്ലുലാര്‍ സൗകര്യത്തോടെ പുതിയ ആപ്പിള്‍ വാച്ച്‌ സീരീസ് 3 കമ്പനി പുറത്തിറക്കി. ഐ ഫോണുമായി ബന്ധിപ്പിച്ച്‌ പ്രവര്‍ത്തിപ്പിച്ചിരുന്ന ആപ്പിള്‍ വാച്ചിനെ സ്വതന്ത്രമാക്കിക്കൊണ്ടാണ് പുതിയ വാച്ചിനെ എത്തിക്കുന്നത്. എന്നാല്‍ സെല്ലുലാര്‍ സേവന ദാതാക്കളില്ലാത്ത കാരണത്താല്‍ ഈ പുതിയ ആപ്പിള്‍ വാച്ച്‌ ശ്രേണി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചിരുന്നില്ല. എന്നാല്‍ ഭാരതി എയര്‍ടെലും റിലയന്‍സ് ജിയോയും ആപ്പിള്‍ വാച്ച്‌ സീരീസ് 3യെ ഇന്ത്യന്‍ വിപണിയിലേക്ക് എത്തിക്കൊനൊരുങ്ങുകയാണ്. വാച്ചുകള്‍ക്കായുള്ള മുന്‍കൂര്‍ രജിസ്‌ട്രേഷന്‍ മെയ് നാലിന് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മെയ് 11 മുതല്‍ ഫോണ്‍ വിതരണത്തിനെത്തും. എയര്‍ടെല്‍ വെബ്‌സൈറ്റിലും റിലയന്‍സ് ജിയോ ഔദ്യോഗിക വെബ്‌സൈറ്റ്, ജിയോ ഡിജിറ്റല്‍, ജിയോ സ്‌റ്റോറുകള്‍ വഴിയും രജിസ്റ്റര്‍ചെയ്യാം. ഐഫോണുകളില്‍ ഉപയോഗിക്കുന്ന നിലവിലുള്ള റിലയന്‍സ് ജിയോ നമ്പർ ആപ്പിള്‍ വാച്ച്‌ സീരീസ് 3യില്‍ ഉപയോഗിക്കാന്‍ സാധിക്കും. ഇതിനായി കൂടുതല്‍ ചിലവകളില്ല, രണ്ട് ഉപകരണങ്ങളിലും ഒരേ നമ്പർ തന്നെ ഉപയോഗിക്കാന്‍ സാധിക്കുമെന്നും ജിയോ വ്യക്തമാക്കി. നോണ്‍ സെല്ലുലാര്‍ 38 എംഎം ആപ്പിള്‍ വാച്ച്‌ സീരീസ് 3ന് 32,380 രൂപ, 42 എംഎം വാച്ച്‌ സീരീസ് 3 ജിപിഎസ് ന് 34,410 രൂപ എന്നിങ്ങനെയാണ് വില. മുന്‍പ് ആപ്പിള്‍ വാച്ചിന് സെല്ലുലാര്‍, ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയിക്കായി ഐഫോണിന്റെ സഹായം ആവശ്യമായിരുന്നു. ഇപ്പോള്‍ സെല്ലുലാര്‍ കണക്റ്റിവിറ്റി സൗകര്യം വാച്ചില്‍ തന്നെ നല്‍കുന്നതോടെ അത് ഉപയോഗിക്കാന്‍ ഐഫോണിന്റെ ആവശ്യമില്ലാതെയാവും.

ഇവിെട േപാസ്റ്റ� െചയ്യ�ന്ന അഭി്രപായങ്ങൾ ന�ൂഏജിന്േറതല�ാ. വായനക്കാരുെട അഭി്രപായങ്ങള് വായനക്കാരുേടതു മാ്രതമാണ് . േക്രന്ദ സർക്കാരിന്െറഐടി നയ്രപകാരം വ�ക്തി, സമുദായം, മതം, രാജ�ംഎന്നിവയ്െക്കതിരായി അധിേക്ഷപങ്ങള�ംഅ�ീല പദ്രപേയാഗങ്ങള�ം നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ് . ഇത്തരംഅഭി്രപായ ്രപകടനത്തിന് നിയമനടപടി ൈകെക്കാള്ള�ന്നതാണ്.


Related News


Special Story

ചെങ്ങന്നൂരിലെ ദയനീയ തോൽവിക്ക് പിന്നാലെ കോൺഗ്രസ് ഹൈക്കമാൻഡിന് മുന്നിൽ പരാതി പ്രവാഹം; നേതൃതലത്തിലെ ഗ്രൂപ്പുകളി തോൽവിയിലേക്ക് നയിച്ചു എന്നാരോപണം, സംഘടനാ പ്രശ്‌നങ്ങളില്‍ രാഹുല്‍ ഗാന്ധി ഉടന്‍ ഇടപെട്ടേക്കും
ജിഎസ്ടിയിൽ വരുത്തിയ കുറവ് ഉപകരണ വിപണിയിൽ പ്രതിഭലിക്കുന്നില്ല; രൂപയുടെ മൂല്യമിടിവിനെ തുടര്‍ന്ന് ഇലക്‌ട്രോണിക് ഉപകരണങ്ങളുടെ വില ഉയരുന്നു, ഉത്പന്ന വിലയില്‍ മൂന്നു മുതല്‍ ആറ് ശതമാനം വരെ വർദ്ധനയുണ്ടായേക്കും