TECHNOLOGY

സ്‌പൈസ്‌ ഡ്രീം യൂനോ സ്‌മാര്‍ട്‌ഫോണ്‍ വിപണിയില്‍

18 Sep 2014

കൊച്ചി : മുന്‍നിര ഇന്റര്‍നെറ്റ്‌ കമ്പനിയായ സ്‌പൈസ്‌ റീട്ടെയ്‌ല്‍, സ്‌പൈസ്‌ ഡ്രീം യൂനോ സ്‌മാര്‍ട്‌ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചു. അതിനൂതന സാങ്കേതികവിദ്യ, ശക്തമായ ഘടകങ്ങള്‍, കരുത്തുറ്റ രൂപകല്‍പന, മികച്ച ആപ്‌സ്‌ എന്നിവ സ്‌പൈസ്‌ ഡ്രീം യൂനോ സ്‌മാര്‍ട്‌ ഫോണിനെ വ്യത്യസ്‌തമാക്കുന്നു. 1.3 ജിഎച്ച്‌സെഡ്‌ ക്വാഡ്‌ കോര്‍ പ്രോസസറിന്റെ പിന്‍ബലമുള്ള 3ജി സ്‌മാര്‍ട്‌ ഡ്യുവല്‍ സിം, 4.4.4 കിറ്റ്‌കാറ്റ്‌ ഒഎസ്‌, 11.43 സെമി ഐപിഎസ്‌ ഡിസ്‌പ്ലേ, ചാരുതയാര്‍ന്ന രൂപകല്‍പന എന്നിവയാണ്‌ സവിശേഷതകള്‍. പുതിയ ഫോണ്‍ www.flipkart.com ല്‍ ലഭ്യമാണ്‌. ഉപഭോക്താക്കള്‍ക്ക്‌ നിരവധി പുതിയ ഉല്‍പന്നങ്ങള്‍ ആന്‍ഡ്രോയ്‌ഡ്‌ പ്ലാറ്റ്‌ഫോമില്‍ ഉടന്‍ ലഭ്യമാക്കുമെന്ന്‌ സ്‌പൈസ്‌ മൊബിലിറ്റി ചെയര്‍മാന്‍ ദിലീപ്‌ മോദി പറഞ്ഞു. 10 ശതമാനം വിപണി പങ്കാളിത്തമാണ്‌ ലക്ഷ്യം. 30 ദിവസത്തെ റീപ്ലേസ്‌മെന്റ്‌ ഗ്യാരന്റിയാണ്‌ കമ്പനി പുതിയ ഫോണിന്‌ ഉറപ്പ്‌ നല്‍കുന്നത്‌. സംഗീതം, സിനിമ, ഫോട്ടോ, വീഡിയോ എന്നിവയ്‌ക്ക്‌ 32 ജിബി വിപുലീകൃത സ്റ്റോറേജ്‌ ശേഷിയാണ്‌ പുതിയ ഫോണിനുള്ളത്‌. 5എംപി റിയര്‍ ഓട്ടോഫോക്കസ്‌ കാമറ, മികച്ച ചിത്രങ്ങള്‍ ലഭ്യമാക്കുമ്പോള്‍ സെല്‍ഫി ഇഷ്‌ടപ്പെടുന്നവര്‍ക്ക്‌ 2എംപി ഫ്രണ്ട്‌ കാമറയുമുണ്ട്‌. 1700എംഎഎച്ച്‌ ലീ പോളിമര്‍ ബാറ്ററി സുദീര്‍ഘ ബാക്ക്‌അപ്‌ ലഭ്യമാക്കുന്നു. വില 6399 രൂപ.



Related News


Special Story

കേരളത്തിലെ ഭവന നിർമ്മാണ മേഖലയിൽ പുത്തൻ തരംഗമായി ജിഎഫ്ആർജി വീടുകൾ, ചെലവിലെ ലാഭവും നിർമ്മാണത്തിലെ മിന്നൽവേഗവും ഉപഭോക്താക്കൾക്ക് നേട്ടമാകുന്നു, പ്രളയം മലയാളിയുടെ പരമ്പരാഗത നിർമ്മാണ സങ്കൽപ്പങ്ങളെ മാറ്റിമറിക്കുന്നത് ഇങ്ങനെ